എംഎസ്എംഇ

– എംഎസ്എംഇ ക്ലസ്റ്ററുകളിൽ പ്രത്യേക SIDBI ശാഖകൾ. ഈ വർഷം 24 എണ്ണം

– ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് പ്രത്യേക സഹായം. ഈടില്ലാതെ വായ്പ

-1000 കോടിയുടെ പ്രത്യേക സഹായ ഫണ്ട്. 100 കോടിയുടെ സഹായം

-മുദ്ര ലോൺ പരിധി കൂട്ടി. ഇനി 20 ലക്ഷം രൂപ വരെ നൽകും

തൊഴിലില്ലായ്മ

– ആദ്യമായി ജോലിക്ക് കേറുന്നവർക്ക് ഒരു മാസത്തെ ശമ്പളം കേന്ദ്ര സർക്കാ‍ർ നൽകും

– സ്ത്രീകൾക്ക് നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ. വർക്കിങ് വിമൺ ഹോസ്റ്റലുകൾ

– 5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം

– 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ സഹായം. 1000 വ്യവസായ പരിശീലന കേന്ദ്രം

ഭവനം

– പിഎം ആവാസ് യോജന 2.0 പദ്ധതിയിൽ ഒരു കോടി പാവപ്പെട്ടവർക്ക് ഭവനനിർമാണ സഹായം

– അഞ്ച് വ‍ർഷം കൊണ്ട് 2.2 ലക്ഷം കോടി കേന്ദ്രം പദ്ധതിക്കായി ചെലവഴിക്കും

– ജലവിതരണം, മാലിന്യ സംസ്കരണം എന്നിവയ്ക്കായി 100 വലിയ നഗരങ്ങളിൽ പദ്ധതി

– വാടക വീടുകളുമായി ബന്ധപ്പെട്ട ഇടപാടുകൾ സുതാര്യവും ഫലപ്രദവുമാക്കാൻ നടപടി

കൃഷി

– കാലാവസ്ഥാ വ്യതിയാനം അതിജീവിക്കുന്ന വിളകൾക്കായിഗവേഷണത്തിന് ഊന്നൽ

-സഹകരണ മേഖലയുടെ വികസനത്തിനായി ദേശീയ സഹകരണ നയം രൂപീകരിക്കും

– പച്ചക്കറി ഉത്പാദന, സംഭരണ വിതരണത്തിന് വിവിധ തല പിന്തുണ

– 1,51,851 കോടി കാർഷിക, അനുബന്ധ മേഖലകൾക്കായി നീക്കിവെച്ചു

ആദായ നികുതി

– ശമ്പളക്കാരുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയാക്കി. ഫാമിലി പെൻഷൻ ഇളവ് 25,000

– പുതിയ നികുതി ഘടനയിൽ നികുതി സ്ലാബുകൾ പരിഷ്കരിച്ചു. നികുതിയിൽ കുറവ്

-3 ലക്ഷം വരെ നികുതിയില്ല, 3-7 ലക്ഷം: 5 ശതമാനം, 7-10 ലക്ഷം: 10 ശതമാനം

– 10-12 ലക്ഷം: 15 ശതമാനം, 12-15 ലക്ഷം: 20 ശതമാനം, 15 ലക്ഷത്തിന് മുകളിൽ 30%

നികുതിയിളവ്

– കസ്റ്റംസ് ഡ്യൂട്ടി നിരക്കുകളിൽ കുറവ്. 3 ക്യാൻസർ മരുക്കുകൾക്ക് ഡ്യൂട്ടി ഒഴിവാക്കി

– മൊബൈൽ ഫോണിന്റെയും ചാർജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കും

– സ്വർണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും കസ്റ്റംസ് തീരുവ കുറച്ചു

– ലതർ, തുണിത്തരങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വില കുറയും

വിനോദസഞ്ചാരം

– വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ. ബിഹാറിന് പ്രത്യേക പദ്ധതികൾ

– ബിഹാറിൽ വിഷ്ണു പഥ്, മഹാബോധി ക്ഷേത്ര ഇടനാഴികൾക്ക് സഹായം.

– ഗയ, ബോധ്ഗയ ക്ഷേത്രങ്ങൾ നവീകരിക്കും. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കും

– നളന്ദ സർവകലാശാലയേയും വിനോദ സഞ്ചാര മേഖലയുടെ ഭാഗമാക്കും

അടിസ്ഥാനസൗകര്യം

– 14 നഗരങ്ങൾക്ക് പ്രത്യേക പദ്ധതി. വഴിയോര വിപണിക്കും ഫുഡ് ഹബുകൾക്കും സഹായം

– അടിസ്ഥാന സൗകര്യ വികസന മേഖലയിൽ 11 ലക്ഷം കോടിയുടെ നിക്ഷേപം

– കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ, ഒരു കോടി വീടുകളിൽ കൂടി സോളാ‌ർ

– ഗ്രാമീണ റോഡുകൾക്ക് പിഎംജിഎസ്‍വൈ നാലാം ഘട്ടം. 25,000 റോഡുകൾ നിർമിക്കും

വിദ്യാർത്ഥികൾക്ക്

– 500 പ്രധാന കോർപറേറ്റ് കമ്പനികളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം

– 5 വർഷത്തിനകം ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരമൊരുക്കും

– 5000 രൂപ മാസം സ്റ്റൈപന്റ് നൽകും. ഒറ്റത്തവണയായി 6000 രൂപയും നൽകും

– പരിശീലന ചെലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണം

Share.
Leave A Reply

Exit mobile version