ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ല്‍ വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ച്ചതിന് മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. ഇ​വ​രെ പി​ടി​കൂ​ടി​യ​ത് സി​ ഐ ​എ​സ് ​എഫാ​ണ്. വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​വ​ര്‍ പാ​ര്‍​ല​മെന്‍റി​​ല്‍ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​ത് ജൂ​ണ്‍ നാ​ലി​ന് വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സ​മാ​ണ്. ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന് സി​ ഐ​ എ​സ് ​എഫി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​.

ഇതേത്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവരം അറസ്റ്റിലായത് പാ​ര്‍​ല​മെ​ന്‍റി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​ത്തി​യ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് എന്നാണ്. ഡ​ല്‍​ഹി പോ​ലീ​സ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പോലീസ് ഇ​വ​ര്‍​ക്ക് ഏ​തെ​ങ്കി​ലും ഭീ​ക​ര​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോയെന്ന കാര്യങ്ങളടക്കം പരിശോധിച്ച് വരുന്നു.

Share.
Leave A Reply

Exit mobile version