നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കേൾവിക്കുറവുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ബി എസ് സി കംപ്യൂട്ടർ സയൻസ് (എച്ച്.ഐ), ബി.കോം (എച്ച്.ഐ), ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്(എച്ച്.ഐ) എന്നീ കോഴ്‌സുകളിലേക്ക് ജൂൺ 14 വരെ അപേക്ഷിക്കാം. കോഴ്‌സുകൾ കേരളാ യൂണിവേഴ്‌സിറ്റി അംഗീകരിച്ചവയാണ്. പ്ലസ് ടു വിജയിച്ചവർക്ക്  അപേക്ഷിക്കാം. ജൂൺ 25ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. അപേക്ഷഫോം http://admissions.nish.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ലഭ്യമാണ്.

Share.
Leave A Reply

Exit mobile version