ഗുജറാത്തി ബിസിനസുകാരനായ നീരജ് വെറും 10 മാസം കൊണ്ട്  91.9 കിലോ ശരീരഭാരം 68.7 കിലോ ആയി കുറച്ചെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം  സമൂഹമാധ്യമങ്ങളിൽ വൈറലായത്.10 മാസം കൊണ്ട് 23 കിലോഗ്രാം ഭാരം കുറച്ചെന്നാണ് ഓൺലൈൻ  പി എഫ് സി ക്ലബിന്റെ  (PFC Club ) ഫിറ്റ്നസ് കോച്ചായ സത്‍ലജ് ഗോയൽ എക്‌സിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ ഈ വാർത്ത വ്യാപകമായി പങ്കു വെച്ചിട്ടുണ്ട് .

ഗോയലിന്റെ എക്‌സ് പോസ്റ്റ് വായിക്കാം.

ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്നുള്ള വ്യവസായിയായ നീരജ് തൻ്റെ പരമ്പരാഗത ഗുജറാത്തി ഭക്ഷണക്രമം പാലിച്ചും ഹോം വർക്കൗട്ടുകൾ ചെയ്തും പത്ത് മാസത്തിനിടെ 23 കിലോ വിജയകരമായി കുറച്ചു. നീരജിന്റെ ശരീരഭാരം കുറയുന്നതിന് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ സഹിതമാണ് സത്‍ലജ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

“ജിമ്മില്ല, ഡയറ്റും പിന്തുടർന്നില്ല. വീട്ടിലുണ്ടാക്കിയ ഭക്ഷണവും ഹോം വർക്കൗട്ടുകളും മാത്രമാണ്  അമിത ഭാരം കുറയാൻ കാരണമായത്. കൂടാതെ ദിവസത്തിൽ  10,000 സ്റ്റെപ്പുകൾ കയറുന്നത് ശീലമാക്കുകയും ചെയ്തു.” ഫിറ്റ്‌നസ് കൺസൾട്ടൻ്റായ ഗോയൽ പറയുന്നു.

ബിസിനസ്സ് മൂലം  തിരക്കേറിയ ദൈനംദിന ഷെഡ്യൂളുള്ള നിരജിന് ഒരു ദിവസം 10,000 ചുവടുകൾ താണ്ടാൻ തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നു. എങ്കിലും പിന്നീടത്  അദ്ദേഹത്തിൻ്റെ ദിനചര്യയുടെ ഭാഗമായിത്തീർന്നു. ജിമ്മിൽ പോകാൻ സമയം ലഭിക്കാത്തത് മൂലം ഗോയൽ വീട്ടിലിരുന്ന് ഒരു വ്യായാമ പദ്ധതിയും  ആവിഷ്കരിച്ചു. “ഞങ്ങൾ ഒരു ജോടി ഡംബെൽസ് ഉപയോഗിച്ച് ഹോം അധിഷ്ഠിത വർക്ക്ഔട്ടുകൾ നീരജിന് നിർദ്ദേശിച്ചു,” ഗോയൽ പോസ്റ്റ് ചെയ്തു. .

വെജിറ്റേറിയൻ പ്രോട്ടീൻ സമ്പന്നമായ  പനീർ, സോയ ചങ്ക്സ്, ദാൽ റൈസ് എന്നിവ അദ്ദേഹത്തിൻ്റെ ഭക്ഷണത്തിൽ ഉൾപ്പെടുന്നു, ഒപ്പം  അദ്ദേഹം പഞ്ചസാരയുടെ അളവും  ഗണ്യമായി കുറച്ചു. 91.9 കിലോയായിരുന്നു നീരജിന്റെ ശരീരഭാരം. 10 മാസംകൊണ്ട് 23 കിലോഗ്രാം ഭാരം കുറച്ചതോടെ ഇപ്പോൾ 68.7 കിലോ ആണ് നീരജിന്റെ  ഭാരം.

പലരും തങ്ങളുടെ ബിസിനസ് വളർത്താനായി സമൂഹ മാധ്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കാറുണ്ട് .അത്തരത്തിൽ ഓൺലൈൻ ഫിറ്റ്നസ് കൺസൾട്ടന്റിന്റെ  കച്ചവട തന്ത്രമാണോ ഇതെന്നും അറിയില്ല .

നീരജിന്റെ ശരീരഭാരം കുറയുന്നതിന് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ സഹിതമാണ് സത്‍ലജ്  എക്‌സിൽ പങ്കുവെച്ചിരിക്കുന്നത് . ചുവടെ കൊടുത്തിട്ടുള്ള കണ്ണട (ഇടത് ) വച്ച വ്യക്തിയുടെ ഫോട്ടോയും വലത് ഭാഗത്തുള്ള നീണ്ടു മെലിഞ്ഞ വ്യക്തിയുടെ ഫോട്ടോയുടെ വ്യത്യാസം നിങ്ങൾ തന്നെ വിലയിരുത്തുക.

ഒരു ഗുജറാത്തി വ്യവസായി വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചും ഹോം വർക്കൗട്ടുകളും ചെയ്തുമാണ് ശരീര ഭാരം കുറച്ചത് .ബിസിനസ്  തിരക്ക് മൂലം വിശ്രമില്ലാത്ത ഷെഡ്യൂൾ . 10,000 ചുവടുകൾ ആദ്യം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ദിനചര്യയുടെ ഭാഗമായി.

 

നീരജ്  വർക്ക്ഔട്ട് ശീലമാക്കാത്തതിനാൽ ജിമ്മിൽ നിന്ന് വർക്ക് ഔട്ട് ചെയ്യാൻ മടിയുണ്ടായിരുന്നു, തുടർന്ന്  ഞങ്ങൾ ഒരു ജോടി ഡംബെൽസ് നിർദ്ദേശിച്ചു . തുടർന്ന് വീട്ടിലിരുന്ന് വർക്ക്ഔട്ടുകൾ ആരംഭിച്ചു. ഗോയൽ  വിഡിയോ പോസ്റ്റ്  ചെയ്തു കൊണ്ട് പറയുന്നു.

താഴെ കാണുന്ന വിഡിയോ ക്ലിക് ചെയ്താൽ  ഒരു ഭാഗം തിരിഞ്ഞിരുന്ന് ഇരു കൈ കൊണ്ടും ഡംബൽ ഉയർത്തുന്ന ഒരു വ്യക്തിയെ നിങ്ങൾക്ക് കാണാനാകും. ആ വ്യക്തിയും ഫോട്ടോയിൽ കാണുന്ന വ്യക്തിയും തമ്മിലുള്ള സാമ്യം നിങ്ങൾ തന്നെ കണ്ടുപിടിക്കൂ.

.10 മാസത്തിനുള്ളിൽ തുടക്കത്തിലെ ഭാരവും ഒടുവിലെ ഭാരവും സഹിതം എക്‌സിൽ ഗോയൽ ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്. ഒപ്പം ഭക്ഷണക്രമത്തിന്റെ വിവരണവും  രേഖപ്പെടുത്തിയിട്ടുണ്ട് .

നീരജിന്റെ മാറ്റത്തിന് കാരണം ടീം പിന്തുണയാണ്. “ഞങ്ങളുടെ പ്രതിവാര ചെക്ക്-ഇൻ മാർഗ നിർദ്ദേശങ്ങൾ അവനെ പ്രചോദിപ്പിക്കുകയും ട്രാക്കിൽ നിലനിർത്തുകയും ചെയ്തു,”

നീരജിനെപ്പോലെ പരിവർത്തനം ചെയ്യപ്പെടാനും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നുണ്ടോ? എന്നതാണ് അവസാനത്തെ ചോദ്യം . ഒപ്പം പി .എഫ് .സി ക്ലബിന്റെ ലിങ്കും പങ്കുവെച്ചിട്ടുണ്ട് .

ഫിറ്റ്‌നസ് വിദഗ്ധരുടെ കൂട്ടായ്മയായ പിഎഫ്‌സി ക്ലബ്ബിൽ  ഓൺലൈൻ ഫിറ്റ്നസ് കൺസൽട്ടൻറ് ആയി പ്രവർത്തിക്കുന്ന സത്ലജ് ഗോയൽ എക്‌സിൽ പോസ്റ്റ് ചെയ്ത വിഡിയോയും പോസ്റ്റുകളുമാണ് നിങ്ങൾക്ക് കാണാൻ കഴിയുക.

ചിന്തിക്കൂ …. കണ്ണട എല്ലാത്തിനും ഒരു മറയാണോ ?

Share.
Leave A Reply

Exit mobile version