Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Facebook X (Twitter) Instagram
    • Demos
    • Buy Now
    Facebook X (Twitter) Instagram Pinterest Vimeo
    Progress Keralam
    • Home
    • Features
      • Typography
      • Contact
      • View All On Demos
    • Typography
    • Buy Now
    Subscribe
    Progress Keralam
    You are at:Home»Education»നാലുവർഷ ഡിഗ്രീ കോഴ്സുകൾ ജൂലൈ ഒന്നു മുതൽ, സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്
    Education

    നാലുവർഷ ഡിഗ്രീ കോഴ്സുകൾ ജൂലൈ ഒന്നു മുതൽ, സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

    KL1Pr0gr3ssBy KL1Pr0gr3ssJune 29, 2024No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email Copy Link

    സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ജൂലൈ ഒന്നിന് ‘വിജ്ഞാനോത്സവ’ത്തോടെ തുടക്കമാവുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

    സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും.

    നാലുവർഷ ബിരുദ ക്ലാസ്സുകൾ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവമായി’ സംസ്ഥാനത്തെ ക്യാമ്പസുകൾ ആഘോഷിക്കും. നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ സമാരംഭവും സംസ്ഥാനതല വിജ്ഞാനോത്സവവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ ഉച്ചക്ക് 12 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും.

    നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച ഹാൻഡ് ബുക്ക് പുറത്തിറക്കി.

    സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ വർഷം മുതൽ എല്ലാ സർവ്വകലാശാലകളിലും ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴിൽശേഷി വളർത്തലും ഗവേഷണപ്രവർത്തനങ്ങളും സംയോജിപ്പിച്ചുള്ള ദ്വിമുഖ സമീപനം പുലർത്തുന്ന കേരളത്തിലെ നാലുവർഷ ബിരുദ പരിപാടി രാജ്യത്തിന് തന്നെ മാതൃകയായിരിക്കും. കേരളത്തെ ജനപക്ഷ വൈജ്ഞാനികസമൂഹമാക്കി വളർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് നാലുവർഷ ബിരുദ പരിപാടി. ഇതോടനുബന്ധിച്ച് ഏകീകൃത അക്കാദമിക് കലണ്ടർ സംസ്ഥാനത്ത് തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ് ക്ലാസ് ആരംഭിക്കുന്നത്.

    സാമൂഹ്യനീതിയിലും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ, എല്ലാ വിഭാഗങ്ങൾക്കും പ്രാപ്യതയും തുല്യതയും ഉറപ്പാക്കുന്ന, മികവിലും ഗുണനിലവാരത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഉന്നതവിദ്യാഭ്യാസമാണ് സർക്കാർ സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കലാലയങ്ങളിൽ രൂപീകരിക്കപ്പെടുന്ന അറിവിനെ സമൂഹത്തിന് ഉപയോഗപ്പെടുത്താനും അതുവഴി കേരളത്തെ സാമ്പത്തികശക്തിയായി വളർത്തുകയുമാണ് സർക്കാർ ലക്ഷ്യം.

    യുജിസി മുന്നോട്ടു വെച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങൾ എന്നിവ കണക്കിലെടുത്തുകൊണ്ടും, കേരളത്തിന്റെ പ്രയോഗിക ബദലുകൾ ഉൾച്ചേർത്തുകൊണ്ടുമാണ് കരിക്കുലം ചട്ടക്കൂട് ഡോ. സുരേഷ് ദാസ് നേതൃത്വം നൽകിയ കരിക്കുലം കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. അറിവ് നേടുന്നതിനൊപ്പം, അറിവ് ഉൽപാദിപ്പിക്കുന്നതിനും പ്രായോഗികമായ അറിവുകൾ ആർജ്ജിക്കുന്നതിനും സംരംഭകത്വ താൽപര്യങ്ങൾ ജനിപ്പിക്കുന്നതിനും സഹായിക്കുന്ന വിധത്തിലാണ് കരിക്കുലം ഫ്രെയിം വർക്ക്.

    സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും മൂന്നുവർഷം കഴിയുമ്പോൾ ബിരുദം നേടി എക്സിറ്റ് ചെയ്യാനും, താൽപര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ഓണേഴ്സ് ബിരുദം നേടാനും, റിസർച്ച് താൽപര്യം ഉള്ളവർക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് ബിരുദ പ്രോഗ്രാമിന്റെ ഘടന. വിദേശ രാജ്യങ്ങളിലേതുപോലെ പൂർണ്ണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാർഥിക്കും സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളും അനുസരിച്ചു സ്വന്തം കഴിവുകൾ വികസിപ്പിക്കാനും പ്രൊഫഷണൽ ലക്ഷ്യങ്ങൾക്ക് സഹായകരമാവും വിധം വിഷയ കോമ്പിനേഷൻ തിരഞ്ഞെടുത്തു സ്വന്തം ബിരുദഘടന രൂപകൽപന ചെയ്യാനും കഴിയുന്ന തരത്തിലാണ് കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. അതുവഴി നേടുന്ന ക്രെഡിറ്റുകൾ ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാൻഫർ സംവിധാനങ്ങളായ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്ഫർ സിസ്റ്റവുമായും (ഇസിടിഎസ്) അമേരിക്കൻ ക്രെഡിറ്റ് ട്രാൻസ്ഫർ സവിധാനവുമായും കൈമാറ്റം ചെയ്യാനാവും.

    എല്ലാവിധ മുന്നൊരുക്കങ്ങൾ നടത്തിയും ആവശ്യമായ പരിശീലനം എല്ലാതലത്തിലും നൽകിയുമാണ് സർവ്വകലാശാലകളെ നാലുവർഷ ബിരുദം നടപ്പിലാക്കാൻ സജ്ജമാക്കിയതെന്നും പുതിയ പാഠ്യ പദ്ധതിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള എല്ലാ പിന്തുണയും സർക്കാർ ഉറപ്പു നൽകുന്നതായും മന്ത്രി പറഞ്ഞു. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കോഴ്സുകളും കരിയർ പ്ലാനിംഗും നടത്താൻ സ്‌കിൽ ഡെവലപ്മെന്റ് കേന്ദ്രങ്ങൾ (സിഎസ്ഡിസിസിപി) ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച ഹാൻഡ് ബുക്ക് മന്ത്രി വാർത്താ സമ്മേളനത്തിൽ പ്രകാശനം ചെയ്തു.
    വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ജൂലൈ ഒന്നിന് സംസ്ഥാനത്തെ കാമ്പസുകളിൽ നവാഗത വിദ്യാർഥികളെ മുതിർന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വരവേൽക്കും. തുടർന്ന് നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസും ഉണ്ടാവും. സംസ്ഥാനതല ഉദ്ഘാടനപരിപാടി എല്ലാ ക്യാമ്പസുകളിലും ലൈവ് സ്ട്രീം ചെയ്യും. തുടർന്ന് ക്യാമ്പസ് തല ഉദ്ഘാടനച്ചടങ്ങുകൾ നടക്കുമെന്നും മന്ത്രി പറഞ്ഞു.

    സംസ്ഥാനതല വിജ്ഞാനോത്സവത്തിൽ ആന്റണി രാജു എംഎൽഎ, തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റായ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ സുധീർ എന്നിവർ പങ്കെടുക്കും.

    Antony-Raju Arya-Rajendran colleges degree-courses Dr-R-Bindu Ishitha-Rai kerala pinarayi-vijayan state-level-inauguration
    Share. Facebook Twitter Pinterest LinkedIn Tumblr Email
    KL1Pr0gr3ss
    • Website

    Related Posts

    അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി

    August 29, 2024

    ഓ​ണ​ത്തി​ന് ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ​പെ​ൻ​ഷ​ൻ

    August 27, 2024

    ഹേമ കമ്മിറ്റി റിപ്പോർട്ട് ; സി​നി​മാ കോ​ണ്‍​ക്ലേ​വു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട്

    August 26, 2024
    Leave A Reply Cancel Reply

    Demo
    Top Posts

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024

    അസമിലും മുന്നേറുന്നത് ബി ജെ പി തന്നെ

    April 30, 2024
    Don't Miss
    Career

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    By KL1Pr0gr3ssAugust 29, 2024

    തിരുവനന്തപുരം: ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന…

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024

    അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി

    August 29, 2024
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    Demo
    About Us
    About Us

    Your source for the lifestyle news. This demo is crafted specifically to exhibit the use of the theme as a lifestyle site. Visit our main page for more demos.

    We're accepting new partnerships right now.

    Email Us: info@example.com
    Contact: +1-320-0123-451

    Facebook X (Twitter) Pinterest YouTube WhatsApp
    Our Picks

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Most Popular

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024
    © 2026 ThemeSphere. Designed by ThemeSphere.
    • Home
    • Buy Now

    Type above and press Enter to search. Press Esc to cancel.