Author: KL1Pr0gr3ss

തിരുവനന്തപുരം: ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നു. 100 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് പാസായിരിക്കണം. വസ്ത്ര വ്യവസായ രംഗത്ത് ചുരുങ്ങിയത് മൂന്ന് വർഷത്തെ പരിചയം. സിംഗിൾ ലോക്ക്, ഫ്ലാറ്റ് ലോക്ക്, ഓവർ ലോക്ക് മെഷീനുകൾ എന്നിവയിൽ പ്രാവീണ്യം. 35 വയസ്സിൽ താഴെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ജോര്‍ദാനിയന്‍ ദിനാര്‍ 125 (ഏകദേശം 1,5000 രൂപ) + ഓവര്‍ടൈം അലവന്‍സ് ആണ് ശമ്പളം. വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവ സൗജന്യം. 3 വർഷമാണ് കോൺട്രാക്ട് പീരീഡ്. താല്പര്യമുള്ള  ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 August 31 നു മുൻപ് jordan@odepc.in എന്ന ഈമെയിലിലേക്കു  അയക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  ഫോൺ: 0471-2329440/41/42 /45 / 7736496574. English Summary:  Class 10th students to get…

Read More

കോട്ടയം : വയനാട് ഒറ്റപ്പെടില്ല, ഞങ്ങളുമുണ്ട് കൂടെ എന്നുറക്കെ പ്രഖ്യാപിച്ച് കോട്ടയം ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് 1.24 കോടി രൂപ. ജില്ലയിലെ 78 സി.ഡി.എസ്സ്. മുഖേന അയൽക്കൂട്ട അംഗങ്ങൾ, ജീവനക്കാർ, സഹസംവിധാനങ്ങൾ എന്നിവരിൽനിന്ന് 1,24,07297 രൂപയാണ്  വയനാട് ഉരുൾ പൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ചത്. ഉരുൾപൊട്ടലിൽ സർവനാശം സംഭവിച്ച വയനാട് ചൂരൽമല, മുണ്ടക്കൈ നിവാസികൾക്ക് കൈത്താങ്ങാകാനാണ് “ഞങ്ങളുമുണ്ട് കൂടെ” ക്യാമ്പയിൻ നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിക്കുന്നതിലേക്കായി  കുടുംബശ്രീ സമാഹരിച്ച 1.24 കോടി രൂപയുടെ ചെക്ക് ഓഗസ്റ്റ് 27 ചൊവ്വാഴ്ച അർബൻ കോർപ്പറേറ്റീവ് ബാങ്ക് ഹാളിൽ സംഘപ്പിക്കുന്ന  സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവന് കുടുംബശ്രീ  ജില്ലാ പ്രധിനിധികൾ കൈമാറും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. ബിന്ദു അതിഥിയാകും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സ് ചെയർപേഴ്സൺമാർ, ജില്ലാ മിഷൻ ഭാരവാഹികൾ, സി.ഡി.എസ്സ്. അക്കൗണ്ടന്റ്മാർ എന്നിവർ പങ്കാളികളാകും. English Summary : Kudumbashree to…

Read More

*രാജ്യത്ത് ആദ്യമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുന്നു *കേരളത്തിന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം *ഐ.സി.എം.ആർ., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എവി ഇൻസ്റ്റിറ്റ്യൂട്ട്, ഐ.എ.വി.: വിദഗ്ധരെ പങ്കെടുപ്പിച്ച് സാങ്കേതിക ശിൽപശാല  സംസ്ഥാനത്ത് പല ജില്ലകളിൽ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തിൽ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐ.സി.എം.ആർ., ഐ.എ.വി., പോണ്ടിച്ചേരി എവി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്നിക്കൽ വർക്ക്ഷോപ്പ് തിരുവനന്തപുരം അപെക്സ് ട്രോമകെയർ സെന്ററിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ശിൽപശാല അഭിസംബോധന ചെയ്ത് സംസാരിച്ചു. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഗവേഷണം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആഗോള തലത്തിൽ തന്നെ ഇത്തരമൊരു ശ്രമം ആദ്യമായിട്ടായിരിക്കും നടക്കുക. തിരുവനന്തപുരത്ത് ക്ലസ്റ്റർ ഉണ്ടായപ്പോൾ ആദ്യ കേസ് കണ്ടുപിടിക്കാനും തുടർന്ന് മറ്റുള്ള രോഗബാധിതരെ കണ്ട് പിടിക്കാനും സാധിച്ചു. അവരെല്ലാം രോഗമുക്തരായി…

Read More

കേരളത്തിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പോരാടിയ ധീരയോദ്ധാവായ മഹാത്മ അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കാൻ പുതുതലമുറ സജ്ജമാകണമെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു. വഴിനടക്കാനോ, വിദ്യാഭ്യാസം നേടാനോ, ക്ഷേത്രങ്ങളിൽ പ്രവേശിക്കാനോ  കഴിയാത്ത ഇരുണ്ട കാലഘട്ടത്തിൽ താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന് മറ്റുള്ളവർക്കു ലഭിക്കുന്നതു പോലുള്ള എല്ലാ സ്വാതന്ത്ര്യവും ലഭിക്കണമെന്നതായിരുന്നു അയ്യങ്കാളിയുടെ ദർശനം.  സമത്വത്തിനു വേണ്ടിയുള്ള പോർവിളികളിലൂടെ സ്വാതന്ത്ര്യം നേടി വർത്തമാനകാലത്തിൽ എത്തിയിട്ടും അസമത്വത്തിലേക്ക് കേരളം നീങ്ങുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മഹാത്മ അയ്യങ്കാളിയുടെ 161-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ മന്ത്രി പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിലെ പ്രതിമയിൽ  മന്ത്രി പുഷ്പാർച്ചന നടത്തി.     അയ്യങ്കാളി ഒരു നേതാവ് എന്നതിലുപരി അടിച്ചമർത്തപ്പെട്ടവരുടെ പ്രത്യാശയുടെ വെളിച്ചമായിരുന്നുവെന്ന് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.  ഐതിഹാസികമായ വില്ലുവണ്ടി സമരത്തിലൂടെയും കല്ലുമാല സമരത്തിലൂടെയും ദളിത് സമൂഹത്തിന് ചരിത്രത്തിന്റെ ഗതി മാറ്റിമറിക്കുന്ന ഒരു…

Read More

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ തീരുമാനിച്ച് സ​ര്‍​ക്കാ​ര്‍. അ​ഞ്ച് മാ​സ​ത്തെ കു​ടി​ശി​ക​യി​ൽ ഒ​രു ഗ​ഡു​വും ന​ട​പ്പു​മാ​സ​ത്തെ പെ​ൻ​ഷ​നു​മാ​ണ് ലഭ്യമാക്കുന്നത് .ഓ​ണ​ക്കാ​ല ചെ​ല​വു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി 3,000 കോ​ടി രൂ​പ ധ​ന​വ​കു​പ്പ് ക​ട​മെ​ടു​ക്കും. അ​റു​പ​ത് ല​ക്ഷം പെ​ൻ​ഷ​ൻ​കാ​ര്‍​ക്ക് 3200 രൂ​പ വീ​തം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ലഭിച്ച് തുടങ്ങും . 1800 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തു​ന്ന​ത്. അ​ഞ്ച് മാ​സ​ത്തെ കു​ടി​ശി​ക​യി​ൽ ര​ണ്ട് മാ​സ​ത്തെ ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷ​വും ബാ​ക്കി മൂ​ന്ന് മാ​സ​ത്തെ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷ​വും കൊ​ടു​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ത​നു​സ​രി​ച്ചാ​ണ് ഓ​ണ​ക്കാ​ല​ത്ത് ഒ​രു​മാ​സ​ത്തെ കു​ടി​ശി​ക കൂ​ടി ചേ​ര്‍​ത്ത് ന​ട​പ്പ് മാ​സ​ത്തെ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. English Summary: Two Months’ welfare Pension declared at Onam

Read More

കൊല്‍ക്കത്ത: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാല് ദിവസത്തെ സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് ഭാരതി എയര്‍‌ടെല്‍. അതി തീവ്ര മഴയെ തുടർന്നാണ് എയര്‍ടെല്‍ സൗജന്യ നെറ്റ്‌വര്‍ക്ക് സേവനം വാഗ്‌ദാനം ചെയ്‌തത്‌ അതെ സമയം,എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും ഈ ഓഫറിന്‍റെ പ്രയോജനം ലഭിക്കില്ല എന്ന് ടെലികോം ടോക് റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം പരിധിയില്ലാത്ത ഫോണ്‍ കോളും എയര്‍ടെല്‍ നല്‍കുന്നു. എന്നാല്‍ വാലിഡിറ്റി അവസാനിക്കുകയും ഇപ്പോള്‍ മഴക്കെടുതി മൂലം റീച്ചാര്‍ജ് ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മിസോറാം, മണിപ്പൂര്‍, മേഘാലയ എന്നിവ കനത്ത മഴക്കെടുതിയാണ് അഭിമുഖീകരിക്കുന്നത്. സുരക്ഷയ്ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജനങ്ങള്‍ക്ക് കമ്മ്യൂണിക്കേഷന്‍ മാര്‍ഗം നിലനിര്‍ത്താന്‍ വേണ്ടിയാണ് എയര്‍ടെല്ലിന്‍റെ നീക്കം. ഇതിനൊപ്പം പോസ്റ്റ്പെയ്‌ഡ് യൂസര്‍മാര്‍ക്ക് ബില്‍ അടയ്ക്കാനുള്ള സമയം 30 ദിവസം നീട്ടിനല്‍കിയിട്ടുമുണ്ട്. മറ്റ് നെറ്റ്‌വര്‍ക്കുകളിലുള്ളവര്‍ക്ക് ആക്‌സസ് ലഭിക്കുന്ന രീതിക്ക് ഇന്‍ട്രാ-സര്‍ക്കിള്‍ റോമിംഗ് ഭാരതി എയര്‍ടെല്‍…

Read More

പ്രമുഖ മെസ്സേജിങ് പ്ലാറ്റഫോമായ ടെലിഗ്രാമിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പവൽ ദുറോവിനെ പാരീസിന് പുറത്ത് ഒരു വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്‌തു . സന്ദേശമയയ്‌ക്കൽ ആപ്പുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് കസ്റ്റഡിയിലെടുത്തതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 39 കാരനായ റഷ്യൻ വംശജനായ ശതകോടീശ്വരൻ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി തൻ്റെ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് ലഘൂകരിക്കുന്നതിൽ പരാജയപ്പെട്ടെന്ന് പാരീസ് അധികൃതർ വെളിപ്പെടുത്തി . പ്രായപൂർത്തിയാകാത്തവരെ അക്രമത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് ഉത്തരവാദിയായ ഫ്രാൻസിൻ്റെ OFMIN, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, വഞ്ചന, സൈബർ ഭീഷണിപ്പെടുത്തൽ, തൻ്റെ പ്ലാറ്റ്‌ഫോമിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ദുരോവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഏകദേശം 800 ദശലക്ഷം ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്പ് റഷ്യയിലും ഉക്രെയ്‌നിലും ജനപ്രിയമാണ്. ദുറോവിൻ്റെ അറസ്റ്റിൽ ഫ്രാൻസിലെ റഷ്യൻ എംബസി ഇടപെട്ടു . “ഉടനെ ഫ്രഞ്ച് അധികാരികളോട് കാരണങ്ങൾ വ്യക്തമാക്കാൻ ആവശ്യപ്പെടുകയും അദ്ദേഹത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാനും കോൺസുലാർ പ്രവേശനം…

Read More

ഇന്തോനേഷ്യയുടെ കിഴക്കൻ ടെർനേറ്റ് ദ്വീപിൽ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം. 13 മരണം റിപ്പോർട്ട് ചെയ്‌തു . ജനവാസ മേഖലകൾ ഒഴുകിപ്പോയി. വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക​​​​​ത്തി​​​​​ൽ റോ​​​​​ഡ് ഒ​​​​​ലി​​​​​ച്ചു​​​​​പോ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് റു​​​​​വ ഗ്രാ​​​​​മം ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ടു.നി​​​​​ര​​​​​വ​​​​​ധി വീ​​​​​ടു​​​​​ക​​​​​ളും കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളും മ​​​​​ണ്ണി​​​​​ന​​​​​ടി​​​​​യി​​​​​ലാ​​​​​ണ്. ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ കാ​​​​​ണാ​​​​​താ​​​​​യ​​​​​വ​​​​​ർ​​​​​ക്കു​​​​​വേ​​​​​ണ്ടി​​​​​യു​​​​​ള്ള തെ​​​​​ര​​​​​ച്ചി​​​​​ൽ ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. അതെ സമയം, ടെ​​​​​ർ​​​​​നേ​​​​​റ്റ് സി​​​​​റ്റി​​​​​യിലും പ​​​​​രി​​​​​സ​​​​​ര​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും വ​​​​​രും ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും തീവ്ര മ​​​​​ഴ​​​​​യ്ക്ക് സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്നാ​​​​​ണു കാ​​​​​ലാ​​​​​വ​​​​​സ്ഥാ പ്ര​​​​​വ​​​​​ച​​​​​നം. വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ ജ​​​​​ന​​​​​ങ്ങ​​​​​ൾ ജാ​​​​​ഗ്ര​​​​​ത പാ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ പാ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും പ്രാ​​​​​ദേ​​​​​ശി​​​​​ക അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. പർവതപ്രദേശങ്ങളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും ദശലക്ഷക്കണക്കിന് പേർ താമസിക്കുന്ന ഇന്തോനേഷ്യയിൽ കനത്ത മഴ ഇടയ്ക്കിടെ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്നെന്നാണ് റിപ്പോർട്ട് . English Summary: A flash flood on Indonesia’s eastern Ternate Island sweeps away buildings ; 13 dead

Read More

കൊ​ച്ചി: ചലച്ചിത്ര മേഖലയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുകയുന്നു. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നിരവധിപേർക്കെതിരെയാണ് പീഡനപരാതികളുമായി നടിമാർ രംഗത്തെത്തിയത് . ഇതേ തുടർന്ന് സി​നി​മാ ന​യം രൂ​പീക​രി​ക്കാ​നും ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്റെ നി​ര്‍​ദേ​ശ​ങ്ങ​ള​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നും സി​നി​മാ കോ​ണ്‍​ക്ലേ​വ് ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​വു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട്. കൊ​ച്ചി​യി​ലാ​യി​രി​ക്കും കോ​ണ്‍​ക്ലേ​വ് ന​ട​ക്കു​ക. ന​വം​ബ​ര്‍ മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​ലു​ള്ള​വ​രും വി​ദേ​ശി​ക​ളും അ​ട​ക്ക​മു​ള്ള ഡെ​ലി​ഗേ​റ്റു​ക​ൾ കോ​ണ്‍​ക്ലേ​വി​നെ​ത്തും. 350 പേ​ര്‍​ക്ക് കോ​ണ്‍​ക്ലേ​വി​ലേ​ക്ക് ക്ഷ​ണ​മു​ണ്ട്. സം​സ്ഥാ​ന ച​ല​ചി​ത്ര​വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജി എ​ന്‍.​ക​രു​ണി​നാ​ണ് കോ​ണ്‍​ക്ലേ​വി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല. English Summary : Hema Committee Report; Government interfere with Cinema Conclave

Read More

തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ പവര്‍ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ടാകാമെന്ന് നടി ശ്വേത മേനോന്‍. കരാര്‍ ഒപ്പിട്ട 9 സിനിമകള്‍ തനിക്ക് നഷ്ടമായിട്ടുണ്ടന്നും ശ്വേത പറഞ്ഞു. സിനിമ കോണ്‍ക്ലേവ് പ്രശ്നത്തിനുള്ള പരിഹാരമല്ല. അമ്മ ഭാരവാഹി ആയിരുന്ന സമയത്ത് തനിക്ക് ആരും ലൈംഗിക അതിക്രമ പരാതി നല്‍കിയിട്ടില്ല. അതെ സമയം, സംവിധായകന്‍ രഞ്ജിത്തിനെതിരായ ആരോപണം സത്യമോ അല്ലയോ എന്നറിയില്ലെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നും ശ്വേത പ്രതികരിച്ചു. ” ചലച്ചിത്ര മേഖലയിൽ തനിക്ക് ഇതുവരെ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. തന്നോടിതുവരെ ആരും ഒരനുഭവങ്ങളും പറഞ്ഞിട്ടില്ല. നോ പറയേണ്ടിടത്ത് താൻ നോ പറഞ്ഞിട്ടുണ്ടെന്നും സിനിമ മേഖലയിൽ താൻ ഹാപ്പിയാണ് . സിനിമയിൽ പവർ​ഗ്രൂപ്പ് ഉണ്ടാകാം. അതിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടാകാം. തനിക്ക് വരാനുള്ള സിനിമകൾ വരും. അതെ സമയം, സിനിമകളില്ലാതിരുന്ന സാഹചര്യങ്ങളുമുണ്ടായിട്ടുണ്ടെന്നും ശ്വേത വ്യക്തമാക്കി. കരാർ ഒപ്പിട്ട 9 സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ട്. സിനിമ കോൺക്ലേവ് പ്രശ്നത്തിന് പരിഹാരമല്ല. സ്ത്രീകൾ എന്തുകൊണ്ടാണ് സ്ത്രീകളെ സപ്പോർട്ട് ചെയ്യാത്തത്? നിയമം മാറേണ്ട സമയം…

Read More