ഇന്തോനേഷ്യയുടെ കിഴക്കൻ ടെർനേറ്റ് ദ്വീപിൽ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം.
13 മരണം റിപ്പോർട്ട് ചെയ്തു . ജനവാസ മേഖലകൾ ഒഴുകിപ്പോയി. വെള്ളപ്പൊക്കത്തിൽ റോഡ് ഒലിച്ചുപോയതിനെത്തുടർന്ന് റുവ ഗ്രാമം ഒറ്റപ്പെട്ടു.നിരവധി വീടുകളും കെട്ടിടങ്ങളും മണ്ണിനടിയിലാണ്. ദുരന്തത്തിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ രക്ഷാപ്രവർത്തകർ തുടരുകയാണ്.
അതെ സമയം, ടെർനേറ്റ് സിറ്റിയിലും പരിസരപ്രദേശങ്ങളിലും വരും ദിവസങ്ങളിലും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും പ്രാദേശിക അധികൃതർ അറിയിച്ചു. പർവതപ്രദേശങ്ങളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും ദശലക്ഷക്കണക്കിന് പേർ താമസിക്കുന്ന ഇന്തോനേഷ്യയിൽ കനത്ത മഴ ഇടയ്ക്കിടെ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്നെന്നാണ് റിപ്പോർട്ട് .
English Summary: A flash flood on Indonesia’s eastern Ternate Island sweeps away buildings ; 13 dead
