ഇതിഹാസ പരമ്പരകളെ തുടർക്കഥയാക്കിയ ‘കൽക്കി 2898 എഡി’ തുടക്കത്തിൽ തന്നെ കോടികൾ വാരിക്കൂട്ടി മുന്നേറുന്നു. ചലച്ചിത്രലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ അണിയിച്ചൊരുക്കിയ സിനിമ ഭാഷാക്കതീതമായി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പുരാണകഥകളെ ഭാവിയുടെ വാഗ്ദാനമായി അവതരിപ്പിച്ച ചിത്രം ബോക്സോഫീസിൽ തകർത്തോടുന്നുണ്ട് .ദിനംപ്രതി കൽക്കിയ്ക്ക് ലഭിക്കുന്ന കളക്ഷൻ തന്നെയാണ് അതിന് തെളിവ്.
𝐓𝐡𝐞 𝐝𝐫𝐞𝐚𝐦 𝐫𝐮𝐧 𝐜𝐨𝐧𝐭𝐢𝐧𝐮𝐞𝐬…
Witness the magic of #Kalki2898AD, now in theaters.#EpicBlockbusterKalki @SrBachchan @ikamalhaasan #Prabhas @deepikapadukone @nagashwin7 @DishPatani @Music_Santhosh @VyjayanthiFilms @Kalki2898AD @saregamaglobal @saregamasouth pic.twitter.com/7UGJHXcbJM
— Vyjayanthi Movies (@VyjayanthiFilms) July 3, 2024
ജൂൺ 27ന് ആയിരുന്നു കൽക്കി തിയേറ്ററുകളിലേക്കെത്തിയത് . ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആദ്യദിനം റെക്കോർഡ് കളക്ഷൻ നേടാൻ ‘കൽക്കി 2898 ‘എഡിയ്ക്ക് കഴിഞ്ഞു. 191കോടിയിലേക്ക് ചിത്രത്തിന്റെ ആദ്യദിന കളക്ഷനെത്തി. ബ്രഹ്മാണ്ഡ നായകൻ പ്രഭാസിനൊപ്പം കമൽഹാസൻ, ബോളിവുഡ് താരം അമിതാഭ് ബച്ചൻ, ദീപിക പദുകോൺ , ശോഭന തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് നാഗ് അശ്വിൻ ആണ്. അതെ സമയം ആഗോള ബോക്സ് ഓഫീസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രം ആർആർആർ ആയിരുന്നു.223 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ. രാം ചരണും ജൂനിയർ എൻടിആറും തകർത്തഭിനയിച്ച ആർആർആർ ആണ് ആ ചിത്രം.
രണ്ടാമതായി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം ‘ബാഹുബലി 2’ ആണ്. 217 കോടിയിലധികം ആയിരുന്നു ഈ ചിത്രം ആദ്യദിനം സ്വന്തമാക്കിയത്. ഇതും പ്രഭാസ് നായകനായി എത്തിയ ചിത്രമെന്നത് ഏറെ ശ്രദ്ധേയമാണ്. എസ്.എസ്. രാജമൗലി ആയിരുന്നു സംവിധാനം.
അതെ സമയം, തിയേറ്ററുകളിൽ റീലിസ് ചെയ്ത ചിത്രങ്ങളിൽ ആദ്യദിനം മികച്ച കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിൽ ഒന്നാം സ്ഥാനം ആർആർആറിനും രണ്ടാം സ്ഥാനം ബാഹുബലി 2നും മൂന്നാം സ്ഥാനം കൽക്കിക്കും ആണ്. കെജിഎഫ് 2 (159 കോടി ), സലാർ (158 കോടി ), ലിയോ (142.75 കോടി രൂപ) എന്നിവയാണ് തൊട്ട് പിന്നിലുള്ള മറ്റ് മെഗാഹിറ്റ് ചിത്രങ്ങൾ . അതെ സമയം ഈ പട്ടികയിൽ ബോളിവുഡ് ചിത്രങ്ങൾ ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതെ സമയം , ഹോളിവുഡ് ചിത്രങ്ങളിൽ നിന്നും കടുത്ത മത്സരം പ്രതീക്ഷിക്കാം . ബോക്സ് ഓഫീസിൽ ‘ഇൻസൈഡ് ഔട്ട്’ മുന്നേറുന്നു . ഈ വാരാന്ത്യ കളക്ഷനിൽ ‘ഡെസ്പിക്കബിൾ മീ 4’ കുതിപ്പ് തുടർന്നേക്കാം . കൂടാതെ, ‘എ ക്വയറ്റ് പ്ലേസ്’ പ്രീക്വൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് കൽക്കി 2898 എഡി സ്വന്തമാക്കിയത് 600 കോടി കവിഞ്ഞെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു .ഇത്തരത്തിൽ കുതിപ്പ് തുടരുകയാണെങ്കിൽ 1000 കോടി ക്ലബിൽ ചിത്രം ഇടം പിടിക്കുമെന്നാണ് വിലയിരുത്തലുകൾ. ചിത്രം തിയേറ്ററുകളിൽ തകർത്തോടുമ്പോൾ പ്രേക്ഷകരെ അതിൻ്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും ഗ്രിപ്പിംഗ് സ്റ്റോറിലൈനും ആകർഷിക്കുന്നു. “ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ” കാണാൻ ആരാധകർ ആവേശഭരിതരാണ്.

