ഡറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളജിലേക്കുള്ള യോഗ്യത പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 1ന് നടക്കും. ആൺകുട്ടികൾക്കുംപെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി പ്രവേശനസമയത്ത് അതായത് 2025 ജൂലൈ 1-ന് ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ 7-ാം ക്ലാസിൽ പഠിക്കുകയോ 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാർഥി 2012 ജൂലൈ 2-നും 2014 ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടക്കുന്നതിനുള്ള നിർദേശങ്ങൾ www.rimc.gov.in ൽ ലഭ്യമാണ്. മേൽവിലാസം വ്യക്തമായി പിൻകോഡ്ഫോൺ നമ്പർ ഉൾപ്പെടെ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ എഴുതണം.

കേരളത്തിലുംലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് സെപ്റ്റംബർ 30 ന് മുൻപ് ലഭിക്കുന്ന തരത്തിൽ സെക്രട്ടറിപരീക്ഷാഭവൻപൂജപ്പുര, തിരവനന്തപുരം – 12 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഡെറാഡൂൺ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോം (2 കോപ്പി), പാസ്‌പോർട്ട് സൈസ് വലിപ്പത്തിലുള്ള 2 ഫോട്ടോകൾ (ഒരു കവറിൽ ഉള്ളടക്കം ചെയ്തിരിക്കണം.), ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകൾ, സ്ഥിരം മേൽവിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിദ്യാർഥി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദിഷ്ട അപേക്ഷാ ഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതിയും ഏതു ക്ലാസിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ 2 പകർപ്പ്, ആധാർ കാർഡിന്റെ 2 പകർപ്പ് (ഇരുവശവും ഉൾപ്പെടുത്തിയത്, 9.35 X 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത് എന്നിവ അപേക്ഷയ്ക്കൊപ്പം നൽകണം.

Share.
Leave A Reply

Exit mobile version