യു.പി : കൻവാർ തീർഥാടന യാത്രയ്ക്ക് മുന്നോടിയായി ഹോട്ടൽ ഉടമകളോടും കച്ചവടക്കാരോടും ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന് മുസാഫർനഗർ പോലീസ്. എന്നാലിത് ‘മതപരമായ വിവേചനം’ എന്നാണ് സാധാരണക്കാർ ആക്ഷേപിക്കുന്നത് . അതെ സമയം കൻവാർ തീർഥാടന യാത്ര സമാധാനപരമായി നടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി .

യുപി സംസ്ഥാന സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും കൻവാർ യാത്ര സുഗമവും തടസ്സരഹിതവുമായ രീതിയിൽ പൂർത്തീകരണം ഉറപ്പാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ വർഷത്തെ കൻവർ യാത്ര ജൂലൈ 22 ന് ആരംഭിച്ച് ഓഗസ്റ്റ് 2 ന് സമാപിക്കും. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ, ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന ഹോട്ടലുകൾ, ധാബകൾ, വണ്ടികൾ എന്നിവ അവരുടെ ഉടമസ്ഥരുടെയും കടയുടെയോ വണ്ടിയോ നടത്തുന്ന ഉടമസ്ഥരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ പ്രാദേശിക ഭരണകൂടം നിർദ്ദേശം നൽകി. അതെ സമയം മത നേതാക്കളായ മുഹമ്മദ് സുബൈർ, എഐഎംഐഎം മേധാവി അസദ്ദുദ്ദീൻ ഒവൈസി, ഇസ്ലാമിസ്റ്റുകൾ എന്നിവർ മതപരമായ വിവേചനം ആരോപിച്ച് രംഗത്തെത്തി.

അതെ സമയം ഭരണകൂടത്തിൻ്റെ തീരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമപ്രവർത്തകരെയും അറിയിച്ചു . ധാബകൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ, കൻവർ യാത്രയുടെ അടയാളത്തിൽ വരുന്ന ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന വണ്ടികൾ എന്നിവരോട് ഉടമസ്ഥരുടെയും നടത്തിപ്പുകാരുടെയും പേരുകൾ പ്രദർശിപ്പിക്കണമെന്ന് മാധ്യമ പ്രവർത്തകരോട് സംസാരിച്ച SSP അഭിഷേക് സിംഗ് പറഞ്ഞു.
ഇത് കൻവാരിയർക്കുള്ള ആശയക്കുഴപ്പം ഒഴിവാക്കാനും തർക്കങ്ങളോ ഏറ്റുമുട്ടലുകളോ ഒഴിവാക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതെ സമയം കൻവാർ തീർഥാടകർക്ക് എവിടെനിന്നും സാധനങ്ങൾ വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

ഇതേ തുടർന്ന് സർക്കാർ നിർദ്ദേശമനുസരിച്ച് മേഖലയിലെ നിരവധി കാർട്ട് വിൽപ്പനക്കാരും ഭക്ഷണശാലകളും ബാനറുകളിലോ പേപ്പർ ബോർഡുകളിലോ മറ്റുമൊക്കെ പേരുകൾ പ്രദർശിപ്പിക്കാൻ തുടങ്ങി. നയ് മണ്ഡി, ഛപ്പാർ, പുർകാജി, മൻസൂർപൂർ, ഖതൗലി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കാൻ ആരംഭിച്ചു കഴിഞ്ഞു . നഗരത്തിൽ മീനാക്ഷി ചൗക്കിന് സമീപമുള്ള പല ഭക്ഷണശാലകളും പേരെഴുതി പോസ്റ്ററുകൾ പതിക്കാൻ തുടങ്ങിയിട്ടുണ്ട്.

കൻവാർ മേളയിൽ ഹിന്ദു ദൈവങ്ങളുടെ പേരുകളുള്ള ബോർഡുകൾ സ്ഥാപിച്ച് ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള ചിലർ കടകൾ നടത്തുന്നതിനാൽ ശിവഭക്തരായ കൻവാരിയരുടെ വികാരം വ്രണപ്പെടാൻ സാധ്യതയുണ്ടെന്ന് സ്വാമി യഷ്വീർ മഹാരാജ് പറയുന്നു . ഹിന്ദു ദൈവങ്ങളുടെ പേരുകളുള്ള ബോർഡുകൾ സ്ഥാപിച്ച് കടകൾ നടത്തുന്ന ഒരു പ്രത്യേക സമുദായത്തിലെ ആളുകളുടെ വ്യക്തിത്വം പരസ്യമാക്കണം. ഇതിനായി പോലീസ് കാമ്പയിൻ നടത്തണമെന്നും അദ്ദേഹം പറയുന്നു. ഒരാഴ്‌ചയ്‌ക്കകം ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘മതപരമായ വിവേചനം’ തുടങ്ങിവെക്കാനുള്ള ഈ നീക്കം ഹിറ്റ്ലറുടെ ജർമ്മനിയെ ഓർമിപ്പിക്കുന്നതാണെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി ആരോപിച്ചു . “ഉത്തർപ്രദേശ് പൊലീസിന്റെ ഉത്തരവനുസരിച്ച് ഓരോ ഭക്ഷണശാലയും വണ്ടി ഉടമയും തന്റെ പേര് ബോർഡിൽ ഇടേണ്ടിവരും. ഒരു കൻവാരിയയും മുസ്‍ലിം കടകളിൽനിന്ന് ഒന്നും വാങ്ങില്ല. ഇതിനെ ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനം എന്നും ഹിറ്റ്ലറുടെ ജർമ്മനിയിൽ ‘ജൂഡൻബോയ്കോട്ട്’ എന്നും വിളിച്ചിരുന്നു’ -എക്‌സ് പോസ്റ്റിൽ അദ്ദേഹം പങ്കുവച്ചു .

Share.
Leave A Reply

Exit mobile version