ഹൈദരാബാദ്: പുരി ജഗന്നാഥിന്റെ റാം പോതിനെനി നായകനായ ഡബിൾ ഐസ്മാർട്ടിലെ ‘മാർ മുൻത ചോഡ് ചിന്ത’ എന്ന ഐറ്റം ഗാനം ജൂലൈ 16 നാണ് പുറത്തിറങ്ങിയത്.ഡബിൾ ഐസ്മാർട്ടിലെ ‘മാർ മുൻത ചോഡ് ചിന്ത’ എന്ന പുതിയ ഗാനം പുറത്തിറങ്ങിയുടന്‍ വിവാദമായെന്നാണ് റിപ്പോർട്ട് .
തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് പ്രസിഡന്റുമായ കെ ചന്ദ്രശേഖർ റാവുവിന്റെ ഒരു വാചകം ഗാനത്തിൽ ഉപയോഗിച്ചതിന് സംവിധായകനും സംഘത്തിനും എതിരെ മുതിർന്ന ബിആർഎസ് (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് പരാതി നൽകിയെന്നാണ് റിപ്പോർട്ട് . രജിത റെഡ്ഡിയാണ് പരാതി നൽകിയതായിരിക്കുന്നതെന്ന് തെലങ്കാന ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
സിനിമയിലെ ഐറ്റം സോംഗില്‍ ‘അശ്ലീല’ പ്രയോഗമെന്ന രീതിയില്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞ വാചകം ഉപയോഗിച്ചെന്നാണ് പോലീസില്‍ നല്കിയ പരാതി . പരാതി നൽകിയ രഞ്ജിത ഒരു വാചകം ഉപയോഗിച്ചതിന് സംവിധായകനും ചിത്രത്തിനുമെതിരെ നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. മുൻ മുഖ്യമന്ത്രിയോടുള്ള ‘അനാദരവാണ്’ ഗാനം എന്നും പരാതിയില്‍ പറയുന്നുണ്ട്. ചന്ദ്രശേഖർ റാവു ഉപയോഗിച്ച ഒരു വാചകം അനാദരവുള്ളതും അശ്ലീലമായ രീതിയില്‍ ഗാനത്തില്‍ ഉൾപ്പെടുത്തിയെന്നുമാണ് ആരോപണം. അതെ സമയം പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ബോളിവുഡ് നടി കാവ്യ ഥപ്പറാണ് റാം പോതിനെനിക്കൊപ്പം ഈ ഗാനത്തില്‍ ചുവട് വെക്കുന്നത് . ഗാനം ഇതിനകം ഹിറ്റായിട്ടുണ്ട് . 2019-ൽ പുറത്തിറങ്ങിയ ഐസ്മാർട്ട് ശങ്കറിന്റെ രണ്ടാം ഭാഗം ഓഗസ്റ്റ് 15-ന് റിലീസ് ചെയ്യും.

