ആരാധക വൃന്ദം ആഘോഷമാക്കിയ വിവാഹമാണ് ഐശ്വര്യ റായ് ടെയും അഭിഷേക് ബച്ചന്റെയും. എന്നാൽ 17 വർഷക്കാലം ജീവിതം പങ്കിട്ട താരദമ്പതികൾ വേർപിരിയുന്നെന്ന വാർത്തകളാണ് അടുത്തിടെയായി പുറത്ത് വരുന്നത് .സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു കമന്റിൽ മനപ്പൂർവമോ അല്ലാതെയോ, അഭിഷേക് ബച്ചൻ്റെ ഒരു ‘ലൈക്ക്’ ചർച്ചയാവുകയാണ് .
പ്രണയത്തിൻ്റെയും വിവാഹമോചനത്തിൻ്റെയും സങ്കീർണ്ണമായ യാഥാർത്ഥ്യത്തെക്കുറിച്ച് സംസാരിക്കുന്ന എഴുത്തുകാരി ഹീന ഖണ്ഡേൽവാളിൻ്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു റിപ്പോർട്ടിനാണ് അഭിഷേക് ലൈക്കടിച്ചത്. വളരെക്കാലം ഒന്നിച്ച് ജീവിച്ച താരദമ്പതികള്‍ എന്തുകൊണ്ട് പിരിയുന്നു എന്നത് സംബന്ധിച്ചാണ് ഈ ലേഖനം. പ്രണയം നിർത്തുമ്പോൾ ; എന്തുകൊണ്ടാണ് ദീർഘകാല വിവാഹിതരായ ദമ്പതികൾ ഇപ്പോൾ വേർപിരിയുന്നത് എന്നാണ് ലേഖനത്തിന്‍റെ തലക്കെട്ട്. ഇതിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഹീന ഖണ്ഡേൽവാൾ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ഒരു ലൈക്ക് ഐശ്വര്യയുമായി വേർപിരിഞ്ഞെന്ന് പറയപ്പെടുന്ന കിംവദന്തികൾക്ക് ആക്കം കൂട്ടി.
അതെ സമയം , അഭിഷേകിന്‍റെ ലൈക്ക് വൈറലായതോടെ അദ്ദേഹം ഇത് പിന്‍വലിച്ചു. എങ്കിലും സമൂഹ മാധ്യമങ്ങൾ ‘ലൈക്ക് ‘ ഏറ്റെടുത്തതോടെ ദേശീയ മാധ്യമങ്ങളിലടക്കം ഐശ്വര്യയും അഭിഷേകും വേര്‍പിരിയുന്നു എന്ന അഭ്യൂഹം ശക്തമായി .എന്നാൽ ,ഇരുവർക്കുമിടയിലുള്ള ബന്ധത്തിലെ ഉലച്ചിൽ എവിടെയാണ് നിൽക്കുന്നത് എന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശരിവെക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത് .
ആനന്ദ് -രാധിക വിവാഹത്തിന് ഐശ്വര്യയും അഭിഷേകും വെവ്വേറെ എത്തുന്നു
പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് ഏറ്റവും കൂടുതൽ ക്ഷണിക്കപ്പെട്ടത് ബോളിവുഡ് സെലിബ്രിറ്റികളായിരുന്നു. എന്നാൽ അക്കൂട്ടത്തിലെത്തിയ ഐശ്വര്യ റായി ബച്ചന്‍ മകള്‍ ആരാധ്യയ്ക്കൊപ്പമാണ് എത്തിയത്. അമിതാഭ് ബച്ചന്റെ കുടുംബവുമായി രസത്തിലല്ല താരം എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.വിവാഹചടങ്ങിൽ ചൂടേറിയ ഗോസിപ്പായി മാറിയിരിക്കുകയാണ് നടി ഭര്‍ത്താവിനും കുടുംബത്തിനൊപ്പവുമല്ലാതെ ചടങ്ങിലെത്തിയത്.
അതെ സമയം അഭിഷേക് ബച്ചൻ , മകൾ ശ്വേത ബച്ചൻ നന്ദ, പേരക്കുട്ടികളായ നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ എന്നിവരോടൊപ്പം അമിതാഭ് ബച്ചനും ജയാ ബച്ചനും വിവാഹച്ചടങ്ങിലെത്തിയിരുന്നു. അമിതാഭ് ബച്ചനുമായോ അഭിഷേകുമായോ ഐശ്വര്യ അടുത്ത ഇടപഴകിയില്ലെന്ന് വിവാഹത്തിന്‍റെ വിവിധ വിഡിയോകളില്‍ നിന്നും വ്യക്തമായിരുന്നു. ബച്ചൻ കുടുംബത്തില്‍ കാര്യമായി എന്തോ പ്രശ്‍നങ്ങളുണ്ടെന്നത് ഒരു വര്‍ഷത്തിലേറെയായി ചർച്ചയാകുന്ന വിഷയമാണ് . ഈ സംഭവത്തോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.

