കൊൽക്കത്ത: യാത്രക്കിടെ വന്ദേ ഭാരതിലെ വെയ്‌റ്റർക്ക് മർദ്ദനം. യാത്രക്കിടയിൽ വെജിറ്റേറിയൻ ഭക്ഷണത്തിന് പകരം അബദ്ധത്തിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം നൽകിയതിനായിരുന്നു ജീവനക്കാരനെ ആക്രമിച്ചത് . രണ്ടു ദിവസം മുമ്പ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ പകർത്തിയത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഹൗറയിൽനിന്നും റാഞ്ചിയിലേക്ക് സഞ്ചരിച്ച യാത്രക്കാരനാണ് ബഹളമുണ്ടാക്കിയത് . വെയ്റ്റർ നൽകിയ ഭക്ഷണം രുചിച്ചതിന് ശേഷമാണ് വെജിറ്റേറിയൻ അല്ലെന്ന് ഇയാൾ തിരിച്ചറിയുന്നത്. ഭക്ഷണ പാക്കിന് മുകളിൽ എഴുതിവെച്ചിട്ടും ഇയാൾ ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നു.

ഇതിനിടെ ,ട്രെയിൻ ജീവനക്കാരനെ ആക്രമിച്ചതിനെ തുടർന്ന് സഹയാത്രക്കാർ ഇയാൾക്കെതിരെ രംഗത്തുവന്നു. ജീവനക്കാരനോട് മാപ്പു പറയാൻ പലതവണ ആവശ്യപ്പെടുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെ ട്ടിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ പ്രതികരിച്ചു.

English Summary :  Vande Bharat by mistake served Non-Veg food to an old person

Share.
Leave A Reply

Exit mobile version