അപകടസാധ്യതയേറിയ സാഹചര്യത്തിൽ കാറിന് മുകളിലുള്ള കുഞ്ഞിനെ അമ്മ അതിവേഗത്തിൽ രക്ഷിക്കുന്നതാണ് വിഡിയോ .

കാറിന്റെ ബോണറ്റിനടുത്ത് നിന്നും അച്ഛനും മകനും കളിക്കുമ്പോൾ ബോണറ്റിലിരുത്തിയത് കുട്ടിക്ക് ഇഷ്ടപ്പെട്ടതോടെ അവൻ വാഹനത്തിന് മുകളിലേയ്ക്ക് കയറാൻ തുടങ്ങി. അച്ഛനും ആദ്യം സം​ഗതി തമാശയായിത്തന്നെയാണ് എടുത്തത്. എന്നാൽ, കുഞ്ഞല്പം വികൃതിയാണ്. അവൻ അവിടെയൊന്നും നിൽക്കാതെ കാറിന് മുകളിലേക്ക് കയറുന്നത് കാണാം. വികൃതി കാട്ടിയ കുട്ടി കാറിന്റെ ഏറ്റവും മുകളിലെത്തിയതോടെ നിയന്ത്രണം വിട്ട അമ്മ അതിവേഗത്തിൽ ബോണറ്റിന് മുകളിൽ ചാടിക്കയറി വികൃതി കുട്ടനെ രക്ഷിക്കുന്നതാണ് വിഡിയോ .

കുഞ്ഞുങ്ങൾ അപകടത്തിലാവുന്നു എന്ന് തോന്നിയാൽ പിന്നെ രക്ഷിതാക്കൾ മറിച്ചൊന്നും ചിന്തിക്കാറില്ല എന്ന് പറയാറുണ്ട്. പ്രത്യേകിച്ചും അമ്മമാർ. തന്റെ കുഞ്ഞ് താഴെ വീഴാതിരിക്കാൻ അമ്മ നടത്തുന്ന സാഹസികതയാണ് ഈ വീഡിയോയിൽ കാണുന്നത്. വളരെ പെട്ടെന്നാണ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. അമ്മയെ മിക്കവരും അഭിനന്ദിച്ചു. അമ്മയ്ക്ക് പകരം അമ്മ മാത്രമേയുള്ളൂവെന്നും പലരും അഭിപ്രായപ്പെട്ടു .

English Summary : Mother jumped on top of a car and saved her baby

Share.
Leave A Reply

Exit mobile version