വയനാട് : ചൂരല്‍മല ദുരന്ത പ്രദേശം സന്ദര്‍ശനത്തിനു ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മേപ്പാടി വിംസ് ആശുപത്രി സന്ദര്‍ശിച്ചു. രോഗികളോടും കൂടെയുള്ളവരോടും സംസാരിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ചികിത്സയിലുള്ള കുട്ടികളെ ആശ്വസിപ്പിച്ചു. ദുഃഖത്തില്‍ പങ്കുചേരുന്നതായി ഗവര്‍ണര്‍ പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജുമായി ഗവര്‍ണര്‍ ആശയവിനിമയം നടത്തി.
മേപ്പാടി കുടുംബരോഗ്യ കേന്ദ്രവും ഗവര്‍ണര്‍ സന്ദര്‍ശിച്ചു. ഡീന്‍ ഡോക്ടര്‍ ഗോപകുമാരന്‍ കര്‍ത്ത, എക്‌സിക്യൂട്ടീവ് ട്രസ്റ്റി ബഷീര്‍, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോക്ടര്‍ മനോജ് നാരായണന്‍, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോക്ടര്‍ അനീഷ് ബഷീര്‍. ഡി.ജി.എം ഓപ്പറേഷന്‍ ഡോക്ടര്‍ ഷഹനവാസ് പള്ളിയാല്‍,ഡി.ജി.എം സൂപ്പി കല്ലങ്കോടന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യം ഡോ.പി.ദിനീഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സേനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

