ക​ൽ​പ​റ്റ: ഉരുൾ പൊട്ടലിനെ തുടർന്ന് വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​ട​ൻ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.ദു​രന്തത്തിനിരയായ കു​ട്ടി​ക​ളെ ക്ലാ​സി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടികൾ ഉടൻ സ്വീ​ക​രി​ക്കും. 20 ദി​വ​സ​ത്തിനുള്ളിൽ സ്‌​കൂ​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ല്‍ തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മന്ത്രി പറഞ്ഞു .

നി​ല​വി​ൽ സ്‌കൂളുകൾ തുറക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും ഇ​തി​ന് ബ​ദ​ൽ സം​വി​ധാ​നം താ​ത്കാ​ലി​ക​മാ​യി ഒ​രു​ക്കും. നി​ല​വി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ തു​ട​ര്‍​പ​ഠ​നം ഉ​റ​പ്പാ​ക്കാ​ന്‍ ചേ​ര്‍​ന്ന യോ​ഗ​ങ്ങ​ള്‍​ക്ക് ശേ​ഷ​മു​ള്ള വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി പ​റ​ഞ്ഞു. ക്യാമ്പുകൾ ഒഴിയുന്ന സാഹചര്യത്തിൽ മേ​പ്പാ​ടി സ്‌​കൂ​ളി​ല്‍ പ​ഠ​നം പു​നഃ​രാ​രം​ഭി​ക്കും. വെ​ള്ളാ​ര്‍​മ​ല, മു​ണ്ട​ക്കൈ ഈ ​ര​ണ്ടു സ്‌​കൂ​ളു​ക​ളി​ലെ​യും കു​ട്ടി​ക​ളെ ഇ​വി​ടെ ചേ​ര്‍​ക്കാ​നാ​ണ് തീ​രു​മാ​നം. ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ക്കായുള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. അതെ സമയം, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​ കുട്ടികൾക്ക് അവ ല​ഭ്യ​മാ​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യും. ഇ​തി​നാ​യി മൂ​ന്ന് ജി​ല്ല​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​യ​നാ​ട്ടി​ലെ​ത്തി ക്യാ​മ്പ് ന​ട​ത്തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കുമെന്നാണ് അറിയിപ്പ് .

അതെ സമയം , തകർന്നടിഞ്ഞ വെ​ള്ളാ​ര്‍​മ​ല സ്കൂ​ള്‍ അ​തേ​പേ​രി​ല്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​മെ​ന്നും സ്ഥ​ലം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി ടൗ​ണ്‍​ഷി​പ്പ് നി​ര്‍​മ്മി​ക്കു​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. അ​തി​നോ​ടു ചേ​ര്‍​ന്ന് പൊ​തു​വാ​യ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചോ, അ​ല്ലെ​ങ്കി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പോ സ്‌​കൂ​ള്‍ പു​ന​ര്‍ നി​ര്‍​മ്മി​ക്കും. എന്നാൽ ദുരന്തത്തിനിരയായ മു​ണ്ട​ക്കൈ സ്‌​കൂ​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കാ​മെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ക്കാ​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹ​വു​മാ​യും സം​സാ​രി​ക്കു​മെ​ന്നും മ​ന്ത്രി അറിയിച്ചു .

English Summary : Wayanad landslide ; Children’s education will resume; V. Sivankutty said that the lost certificates will be made available.

Share.
Leave A Reply

Exit mobile version