തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളിൽ പുതിയ മാറ്റത്തിന് തയ്യാറെടുത്ത് അധികൃതർ. എട്ടാം ക്ലാസിൽ ഇനിമുതൽ ‘ ഓൾപാസ്’ ഇല്ലെന്നാണ് റിപ്പോർട്ട് . ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. എന്നാൽ ,അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അം​ഗീകരിച്ചാണ് മന്ത്രിസഭ യോ​ഗത്തിലെ പുതിയ തീരുമാനം.

എല്ലാവർക്കും ‘എ പ്ലസ്’ നൽകുന്നുവെന്നും വാരിക്കോരി മാർക്ക് നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ​ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചത് . ഈ കോൺക്ലേവിലുയർന്ന നിർദേശമാണ് മന്ത്രിസഭ യോ​ഗം അം​ഗീകരിച്ചിരിക്കുന്നത്. അതിലേറ്റവും സുപ്രധാന കാര്യം എട്ടാം ക്ലാസിൽ ‘ഓൾപാസ് ‘ഒഴിവാക്കുന്നു എന്നതാണ്. ഓരോ വിഷയത്തിനും മിനിമം മാർക്ക്
30 ശതമാനമായി നിർബന്ധമാക്കും.

English Summary :  All Pass is no more; minimum standard marks are mandatory to pass in 8th grade.

Share.
Leave A Reply

Exit mobile version