ധാ​ക്ക: ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ബം​ഗ്ലാ​ദേ​ശി​ൽ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റു. നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മു​ഹ​മ്മ​ദ് യൂ​നു​സ് സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​നാ‌​യി സ​ത്യ​പ്ര​തി​ജ്ഞ ചെയ്ത് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു.16 അം​ഗ മ​ന്ത്രി​സ​ഭ​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്.

സാ​ലി​ഹ് ഉ​ദ്ദീ​ൻ അ​ഹ​മ്മ​ദ്, ഡോ. ​ആ​സി​ഫ് ന​സ്രു​ൾ, ആ​സി​ഫ് മ​ഹ്മൂ​ദ്, ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ (റി​ട്ട) എം. ​സ​ഖാ​വ​ത് ഹു​സൈ​ൻ, ആ​ദി​ലു​ർ റ​ഹ്മാ​ൻ ഖാ​ൻ, ഹ​സ​ൻ ആ​രി​ഫ്, തൗ​ഹി​ദ് ഹു​സൈ​ൻ, സൈ​ദ റി​സ്വാ​ന ഹ​സ​ൻ, എം.​ഡി. ന​ഹി​ദ് ഇ​സ്ലാം, സു​പ്ര​ദീ​പ് ച​ക്മ, ഫ​രീ​ദ അ​ക്ത​ർ, ബി​ദാ​ൻ ര​ഞ്ജ​ൻ റോ​യ്, എ ​എ​ഫ് എം ​ഖാ​ലി​ദ് ഹ​സ​ൻ, നൂ​ർ​ജ​ഹാ​ൻ ബീ​ഗം, ഷ​ർ​മി​ൻ മു​ർ​ഷി​ദ്, ഫാ​റൂ​ഖ്-​ഇ-​അ​സം എ​ന്നി​വ​രാ​ണ് മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ.

അതെ സമയം മു​ഹ​മ്മ​ദ് യൂ​നു​സി​നെ ഇ​ട​ക്കാ​ല സ​ര്‍​ക്കാ​രി​ന്‍റെ ത​ല​വ​നാ​ക്ക​ണ​മെ​ന്ന് സം​വ​ര​ണ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ൾ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​ഹ​ബു​ദ്ദീ​ൻ ആ​ണ് മു​ഹ​മ്മ​ദ് യൂ​നു​സി​നെ ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന്‍റെ മേധാവിയായി പ്രഖ്യാപിച്ചത് . സം​വ​ര​ണ​വി​രു​ദ്ധ പ്ര​തി​ഷേ​ധം അനിയന്ത്രിതമായതോടെ ഷെ​യ്ഖ് ഹ​സീ​ന പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച് ഇ​ന്ത്യ​യി​ലെത്തിയതോടെയാണ് ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ അ​ധി​കാ​ര​മേറ്റത് .

English Summary :  Muhammad Yunus will lead the government in Bangladesh.

Share.
Leave A Reply

Exit mobile version