ചെന്നൈ: വയനാട്ടിൽ നാശം വിതച്ച ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ തമിഴ് നടനും സംവിധായകനുമായ ധനുഷ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 25 ലക്ഷം രൂപയാണ് താരം സംഭാവന നൽകിയത് .നടനും സംവിധായകനുമായ സുബ്രഹ്മണ്യം ശിവയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത് . ധനുഷ് അഭിനയിച്ച് സംവിധാനം ചെയ്ത ‘രായന്’ എന്ന ചിത്രമാണ് അവസാനം ഇറങ്ങിയത്.
നൂറിലേറെ മരണം സംഭവിച്ച വയനാട്ടിൽ ജൂലായ് 30 നാണ് പ്രകൃതി ദുരന്തം നടന്നത്, അതെ സമയം, ധനുഷിന് പുറമെ വിജയ്, നയൻതാര, സംവിധായകൻ വിഘ്നേഷ് ശിവൻ തുടങ്ങിയ തമിഴ് താരങ്ങൾ, പ്രഭാസ്, അല്ലു അർജുൻ, ചിരഞ്ജീവി, രാം ചരൺ, രശ്മിക മന്ദാന തുടങ്ങിയ തെലുങ്ക് അഭിനേതാക്കളും മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മലയാള നടന്മാരും സംഭാവന നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ മോഹൻലാൽ വയനാട്ടിലും എത്തിയിരുന്നു.
English Summary : Dhanush donates Rs 25 lakhs to Wayanad.

