ഇന്തോനേഷ്യയുടെ കിഴക്കൻ ടെർനേറ്റ് ദ്വീപിൽ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം.
13 മരണം റിപ്പോർട്ട് ചെയ്‌തു . ജനവാസ മേഖലകൾ ഒഴുകിപ്പോയി. വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക​​​​​ത്തി​​​​​ൽ റോ​​​​​ഡ് ഒ​​​​​ലി​​​​​ച്ചു​​​​​പോ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് റു​​​​​വ ഗ്രാ​​​​​മം ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ടു.നി​​​​​ര​​​​​വ​​​​​ധി വീ​​​​​ടു​​​​​ക​​​​​ളും കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളും മ​​​​​ണ്ണി​​​​​ന​​​​​ടി​​​​​യി​​​​​ലാ​​​​​ണ്. ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ കാ​​​​​ണാ​​​​​താ​​​​​യ​​​​​വ​​​​​ർ​​​​​ക്കു​​​​​വേ​​​​​ണ്ടി​​​​​യു​​​​​ള്ള തെ​​​​​ര​​​​​ച്ചി​​​​​ൽ ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

അതെ സമയം, ടെ​​​​​ർ​​​​​നേ​​​​​റ്റ് സി​​​​​റ്റി​​​​​യിലും പ​​​​​രി​​​​​സ​​​​​ര​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും വ​​​​​രും ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും തീവ്ര മ​​​​​ഴ​​​​​യ്ക്ക് സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്നാ​​​​​ണു കാ​​​​​ലാ​​​​​വ​​​​​സ്ഥാ പ്ര​​​​​വ​​​​​ച​​​​​നം. വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ ജ​​​​​ന​​​​​ങ്ങ​​​​​ൾ ജാ​​​​​ഗ്ര​​​​​ത പാ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ പാ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും പ്രാ​​​​​ദേ​​​​​ശി​​​​​ക അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. പർവതപ്രദേശങ്ങളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും ദശലക്ഷക്കണക്കിന് പേർ താമസിക്കുന്ന ഇന്തോനേഷ്യയിൽ കനത്ത മഴ ഇടയ്ക്കിടെ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്നെന്നാണ് റിപ്പോർട്ട് .

English Summary: A flash flood on Indonesia’s eastern Ternate Island sweeps away buildings ; 13 dead

Share.
Leave A Reply

Exit mobile version