Author: KL1Pr0gr3ss

പ്രശസ്ത സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ അടുത്ത ചിത്രത്തില്‍ സൂര്യയാണ് നായകൻ. ‘സൂര്യ 44’ എന്നാണ് ചിത്രത്തിന്റെ പേര് .ആൻഡമാനിലെ പോര്‍ട്‍ ബ്ലെയറില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ നായികയാകുന്നത് ബോളിവുഡ് താരം പൂജ ഹെഗ്‍ഡെ ആണ്. പ്രണയം ചിരി പോരാട്ടം എന്നാണ് സൂര്യ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഏകദേശം നാല് കോടിയാണ് ‘സൂര്യ 44’ എന്ന ചിത്രത്തില്‍ പൂജയുടെ പ്രതിഫലം. അതെ സമയം മലയാളത്തിൽ നിന്നും ജയറാമും ജോജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ ഇരുവരുടെയും ക്യാരക്ടർ പോസ്റ്റർ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു . സൂര്യയുടെ വേറിട്ട കഥാപാത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ട് .സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിരുത്തൈ ശിവ എഴുതുന്ന ചിത്രം പാൻ ഇന്ത്യനായിരിക്കും.ഛായാഗ്രാഹണം ശ്രേയാസ് കൃഷ്‍ണയാണ് . The First Shot….. #Suriya44 #Suriya44FirstShot#LoveLaughterWar ❤️‍🔥 #AKarthikSubbarajPadam📽️@Suriya_offl @hegdepooja @Music_Santhosh @rajsekarpandian @kaarthekeyens @kshreyaas @cheps911 @jacki_art @JaikaStunts @PraveenRaja_Off #Jayaram #Karunakaran @2D_ENTPVTLTD……

Read More

വിപണിയിൽ സ്മാര്‍ട്ട്ഫോണ്‍ ചിപ്പുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും ബാറ്ററിയുടെ കപ്പാസിറ്റിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴും 5000 എംഎഎച്ചാണ് മിക്ക ബഡ്ജറ്റ് ആന്‍ഡ് ഫ്ലാഗ്‌ഷിപ്പ് ഫോണുകളുടെ ശരാശരി ബാറ്ററി കപ്പാസിറ്റി. ഇക്കാര്യത്തിൽ വൻ കുതിച്ചു ചാട്ടം നടത്താനൊരുങ്ങുകയാണ് ലോകോത്തര ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍ പ്ലസ് . ദൂര യാത്രകൾ ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങളിൽ പല തവണ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നതും യാത്രയിലും മറ്റും പവര്‍ബാങ്ക് കൊണ്ടുനടക്കുന്നതും പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാലിപ്പോഴിതാ മിനുറ്റുകള്‍ കൊണ്ട് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ലഭ്യമാണ് എന്നതാണ് ഏക ആശ്വാസം. ഫോണിലെ ചാര്‍ജ് തീരുമോ എന്ന ആശങ്കയ്ക്ക് പരിഹാരം എന്ന നിലയ്ക്ക് ‘ഗ്ലേഷ്യര്‍ ബാറ്ററി’ യെന്ന പുത്തൻ സാങ്കേതികവിദ്യ വണ്‍പ്ലസ് അവതരിപ്പിക്കാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ 20ന് പുറത്തുവിടുമെന്നും ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘വെയ്‌ബോ’യിൽ പ്രത്യക്ഷപ്പെട്ട നിരവധി പോസ്റ്റുകളില്‍ വെളിപ്പെടുത്തുന്നു…

Read More

കൊച്ചി: കോടികൾ വാരിക്കൂട്ടിയ മലയാള ചിത്രം ‘ മഞ്ഞുമ്മൽ ബോയ് സ്’ നെതിരായ ഇ ഡി അന്വേഷണത്തിൽ നടനും സഹനിർമാതാവുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിൽ വിളിപ്പിച്ചായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസമായിരുന്നു നടനെ ചോദ്യം ചെയ്തത്‍. അതെ സമയം, സൗബിനെ വീണ്ടും വിളിപ്പിക്കും. ചിത്രത്തിന്റെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ നേരത്തെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിർമ്മാണത്തിനായി പണം വാങ്ങി വ‌ഞ്ചിച്ചെന്ന് സിറാജ് വലിയത്തറ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു . 7 കോടി രൂപയാണ് സിറാജ് നൽകിയതെന്നും ഇതിൽ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് കൈമാറിയതെന്നും അറിയിച്ചിരുന്നു . എന്നാൽ ,പറവ ഫിലിംസിന്‍റേയും(സൗബിന്‍) പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു. അതേസമയം, നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.…

Read More

ജൂൺ 14 ന് ലോക രക്തദാന ദിനം ആചരിക്കാറുണ്ട് . രക്തദാനം ചെയ്യുന്നവരെ ആദരിക്കുകയും രക്തദാനത്തിന്റെ പ്രധാന്യത്തെ കുറിച്ച് അവബോധം വളർത്തുകയും ചെയ്യുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. രക്തത്തിലെ അമിതമായ അയൺ നീക്കം ചെയ്യാൻ രക്തദാനത്തിലൂടെ സാധിക്കും. അമിതമായി അയൺ രക്തത്തിൽ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും വരെ കാരണമായേക്കാവുന്ന ഹീമോക്രോമാറ്റോസിസിന് കാരണമാകും. ‘ ദാനത്തിൻ്റെ 20 വർഷം : രക്തദാതാക്കളേ, നന്ദി…’- എന്നതാണ് ഈ വർഷത്തെ രക്തദാനദിന പ്രമേയം എന്നത്. 2005 ലാണ് ജൂൺ 14ന് രക്തദാന ദിനമായി ആചരിക്കാമെന്ന് ലോകാരോഗ്യ അസംബ്ലി ഏകകണ്‌ഠേന പ്രഖ്യാപിക്കുന്നത്. സുരക്ഷിതമായ രക്തദാനത്തിന്റെ പ്രാധാന്യവും ആരോഗ്യമേഖലയിൽ സുസ്ഥിരമായ രക്തവിതരണം ഉറപ്പാക്കുന്നതിനുമാണ് രക്തദാന ദിനം ആചരിക്കുന്നത്. രക്തദാനം ചെയ്യുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. രക്തദാനം ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. രക്തംദാനം ചെയ്യുന്നത് രക്തത്തിൻ്റെ വിസ്കോസിറ്റി കുറയ്ക്കുന്നു. ഇത് ഹൃദയാഘാതം സാധ്യത കുറയ്ക്കും.രക്തത്തിൽ ഇരുമ്പ് അധികമായാൽ കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഹീമോക്രോമാറ്റോസിസ് എന്ന അവസ്ഥയിലേക്ക്…

Read More

‘നന്മകൾ കുറഞ്ഞുവരുന്ന, ഇത്തരം കാഴ്ചകൾ കാണാനില്ലാത്ത ഒരു ലോകത്താണ് നാമിപ്പോൾ ജീവിക്കുന്നത്. അതുകൊണ്ടാണ് ഈ കാഴ്ച കൗതുകമായി മാറുന്നത്. ചിത്രത്തിൽ അപരിചിതനായ യുവാവിനെ സഹായിക്കുന്നത് ഒരു തമിഴ് ചെറുപ്പക്കാരനാണ്. മലയാളിക്ക് നന്മ കുറവാണെങ്കിൽ തമിഴർക്ക് അത് ആവോളമുണ്ട്. ഒരു മലയാളി ഇങ്ങനെ ചെയ്യുമോ എന്ന് എനിക്ക് സംശയമാണ്. ആ ചിത്രം ശ്രദ്ധിക്കപ്പെട്ടത് അതിന്റെ പിന്നിലെ കഥകൊണ്ട് കൂടിയാവണം.” മലയാള മനോരമയുടെ പിക്ചർ എഡിറ്ററായ അരുൺ ശ്രീധർ പകർത്തിയ ചിത്രങ്ങൾ വൈറലാവുകയാണ് സമൂഹ മാധ്യമങ്ങളിൽ. ചോദിക്കുന്നവർക്കൊക്കെ ഒരേ സംശയം, ഈ ചിത്രം എങ്ങിനെ കണ്ടെത്തിയെന്ന്. സിംപിളാണ് കാര്യം. രാവിലെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ പെരുമഴ. തോപ്പുംപടി വോക്ക് വേ കഴിഞ്ഞ് മുന്നോട്ട് നീങ്ങിയപ്പോൾ വഴിയിൽ ഞാവൽപ്പഴം വിൽക്കുന്ന ഒരു ചെറുപ്പക്കാരൻ. വലിയ കുടയുണ്ടെങ്കിലും, വീശിയടിക്കുന്ന കാറ്റിൽ മഴ നനയാതിരിക്കാൻ മഴക്കോട്ടു ധരിച്ചാണ് അയാൾ‌ ഇരിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ഒരു കളർഫുൾ മഴപ്പടം. സെക്കന്റുകൾ കൊണ്ട് എടുക്കാവുന്ന പടമാണെങ്കിലും, ഗ്ലാസിൽ മഴത്തുള്ളികളോട് ടാറ്റ പറയുന്ന വൈപ്പറുകൾക്കിടയിലൂടെ…

Read More

കൊച്ചി: പ്രശസ്ത ന‍ർത്തകൻ ആ‍ർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം. ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് നിർദേശം. അന്നേദിവസം തന്നെ കീഴ് കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നിർദേശം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ, ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്നവർ . പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു. പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്‍ക്കുകയാണ് സത്യഭാമ ചെയ്തത്. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം…

Read More

മഴക്കാലത്ത് AC പ്രവർത്തിപ്പിച്ചുകൊണ്ട് കാറോടിക്കുമ്പോൾ അകത്ത് കൂടുതൽ തണുപ്പ് അനുഭവപ്പെടാറുണ്ട് .ഈ സാഹചര്യത്തിൽ ഗ്ലാസിനെ മറയ്ക്കുന്ന രീതിയിൽ fog സൃഷ്ടിക്കപ്പെടുകയും മുന്നിലുള്ള കാഴ്ച്ചകളെ തടസപ്പെടുത്തുന്നതുമാണ് . ഏറ്റവും ശ്രദ്ധയോടെ ഡ്രൈവ് ചെയ്യേണ്ട സമയത്തുണ്ടാകുന്ന ഈ കാഴ്ച മറയൽ വലിയ അപകടങ്ങൾക്ക് കാരണമാകും. വാഹനത്തിനകത്തും പുറത്തുമുള്ള ഊഷ്‌മാവ്‌ തുലനം ചെയ്യപ്പെടുമ്പോഴാണ് ഗ്ലാസിലുണ്ടാകുന്ന fog അഥവാ മൂടൽ പൂർണമായും ബാഷ്പീകരണത്തിന് വിധേയമാവുക.വാഹനമോടിക്കുന്നവരിൽ പലർക്കും DEFOGGER പ്രക്രിയ എങ്ങനെ ചെയ്യുമെന്നറിയില്ല .ഇത്തരത്തിൽ Mist or fog ഒഴിവാക്കി മഴക്കാലത്ത് എങ്ങനെ സുരക്ഷിതമായി ഡ്രൈവ് ചെയ്യാമെന്നുള്ളതാണ് വിഡിയോയുടെ ഉള്ളടക്കം. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി അറിയിക്കുമല്ലോ.

Read More

ദേശീയ ആയുഷ് മിഷന്റെ സംസ്ഥാന ഓഫീസിൽ അക്കൗണ്ട്സ് മാനേജർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nam.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Read More

 കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ കേന്ദ്രത്തിൽ പ്രിലിംസ്‌ കം മെയിൻസ് റെഗുലർ ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു. kscsa.org വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തു  ജൂൺ 15 ന് മുമ്പ്  കോഴ്സ് ഫീസ് അടക്കാം. രജിസ്ട്രേഷൻ പൂർത്തീകരിച്ചശേഷം ആലുവ കേന്ദ്രത്തിൽ  റിപ്പോർട്ട്  ചെയ്യണം. വിശദ വിവരങ്ങൾക്ക് ഫോൺ 82810 98873.വെബ്സൈറ്റ് kscsa.org. Share this story

Read More

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്.സി. ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. പുതിയ കോഴ്‌സുകൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതാണ്.

Read More