മകൾ ഡോക്ടർ പദവി സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ച് നടൻ ദിലീപ്. മകള്‍ മീനാക്ഷി എം.ബി.ബി.എസ് ബിരുദം നേടിയതിന്റെ സന്തോഷം ഇൻസ്റ്റാഗ്രാമിലാണ് ചിത്രം സഹിതം പങ്കുവെച്ചത്.
“ദൈവത്തിന് നന്ദി. ഒരു സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. എന്‍റെ മകള്‍ മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു. അവളോട് സ്നേഹവും ബഹുമാനവും,”. ബിരുദദാനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുമായി ഒപ്പം നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ദിലീപ് കുറിച്ചു.

ചെന്നൈയിലെ ശ്രീ രാമചന്ദ്ര കോളേജിലാണ് മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. ചിലപ്പോഴൊക്കെ താരപുത്രി കുടുംബത്തോടൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ട് . ദിലീപിന്‍റെ അവസാനമെത്തിയ ചിത്രം പവി കെയര്‍ടേക്കറിന്‍റെ ഓഡിയോ ലോഞ്ചിലും മീനാക്ഷി എത്തിയിരുന്നു.
സമൂഹ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ഉള്ള മീനാക്ഷിയുടെ ചില നൃത്ത വീഡിയോകള്‍ വൈറല്‍ ആയിട്ടുണ്ട്. ബാല്യകാലം മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ നൃത്ത വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്‌ക്കൊപ്പമുള്ള നൃത്തം വൈറലായിരുന്നു.
