ആസിഫ് അലിയിൽ നിന്നും പുരസ്‍കാരം സ്വീകരിക്കാൻ മടിച്ച സംഗീതജ്ഞൻ മേശ് നാരായണന്റെ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിവാദ വിഷയം .ഇതിനിടെ നയൻതാരയുടെ സമാനമായ പഴയൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് .അല്ലു അർജുനിൽ നിന്നും പുരസ്‍കാരം സ്വീകരിക്കാതെ വിഗ്നേഷിനെ വിളിച്ചു വേദിയിലേയ്ക്ക് വരുത്തി പുരസ്‍കാരം വീണ്ടും സ്വീകരിക്കുന്ന വീഡിയോയാണിത്.
2016 ലെ സൈമ അവാർഡ് വേദിയിലാണ് സംഭവം. ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിൽ മികച്ച അഭിനേത്രിക്കുള്ള അവാർഡ് നേടിയ നയൻതാര അല്ലു അർജുനിൽ നിന്ന് തനിക്ക് ലഭിച്ച അവാർഡ് തിരികെ നൽകുകയും സിനിമയുടെ സംവിധായകനും ഭാവി വരനുമായ വിഘ്നേശ് ശിവനിൽ നിന്ന് അവാർഡ് സ്വീകരിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസമാണ് എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്‍പദമാക്കി’ മനോരഥങ്ങള്‍ ‘എന്ന ആന്തോളജി സിനിമയുടെ പ്രമോഷണല്‍ ചടങ്ങിൽ നടന്ന നാടകീയ സംഭവങ്ങൾ വിവാദമായത്. ട്രെയിലര്‍ ലോഞ്ചില്‍ ‘മനോരഥങ്ങള്‍’ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകരെ ആദരിച്ചിരുന്നു.രമേഷ് നാരായണന് ചടങ്ങില്‍ പുരസ്‍കാരം നല്‍കാൻ ആദ്യം ക്ഷണിച്ചത് നടൻ ആസിഫ് അലിയെ ആയിരുന്നു. എന്നാല്‍, വേദിയിൽ വച്ച് ആസിഫ് പുരസ്‍കാരം നല്‍കിയപ്പോള്‍ താരത്തെ അവഗണിക്കുകയായിരുന്നു രമേഷ് നാരായണൻ. ഇതിനിടെ വേദിയിരുന്ന സംവിധായകൻ ജയരാജിനെ രമേഷ് നാരായണൻ വിളിക്കുകയും ഒന്നുകൂടി പുരസ്‍കാരം നല്‍കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജയരാജ് അദ്ദേഹത്തിന് പുരസ്‍കാരം നല്‍കി. ‘സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ പണ്ഡിറ്റ് രമേഷ് നാരായണ്‍ ആയിരുന്നു സംഗീതം നല്‍കിയത്.
അതെ സമയം സംഭവം വിവാദമായപ്പോൾ ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ല എന്നായിരുന്നു രമേഷ് നാരായണൻ തിരുത്തിയത് . അങ്ങനെ തോന്നിയെങ്കില്‍ ആസിഫിനോട് ക്ഷമ ചോദിക്കുന്നുവെന്നും പിന്നീട് രമേഷ് നാരായണൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ , സാമൂഹ്യ മാധ്യമങ്ങളിലെ പിന്തുണയ്ക്ക് സന്തോഷമെന്നും എനിക്കുള്ള പിന്തുണ മറ്റൊരാള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണമായി മാറരുതെന്നും അതിന്റെ വിഷമം മനസ്സിലാക്കാൻ ആകുമെന്നും ആസിഫ് പറഞ്ഞു. പൊതുവേദിയില്‍ എല്ലാവര്‍ക്കും ആസിഫ് നന്ദി പറയുകയും ചെയ്‍തു. പിന്നീട് മാധ്യമങ്ങളുടെ മുന്നിലും താരം പ്രതികരിച്ചു .
ആസിഫ് അലി സംസാരിക്കുന്നു
തുടർ സംസാരം വേണ്ടെന്നു വെച്ചതാണ്. എന്നാൽ രമേശ് നാരായണ്‍ സാറിനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയ്ന്‍ കാണുന്നത് കൊണ്ടാണ് സംസാരിക്കാൻ തയ്യാറാകുന്നത്. തനിക് വിഷമമോ പരിഭവമോ ഇല്ല. അദ്ദേഹത്തിന്‍റെ പേര് തെറ്റി വിളിച്ചു, ആദ്യം വിളിക്കാനും മറന്നു. സ്വാഭാവിക പിരിമുറുക്കം അദ്ദേഹത്തിന് ഉണ്ടായിരിക്കാം. എനിക്ക് അതില്‍ വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിട്ടില്ല. മതപരമായി വരെ ചർച്ചകൾ ഉയർന്നു. ഇന്ന് രാവിലെ അദ്ദേഹവുമായി ഞാന്‍ ഫോണിൽ സംസാരിച്ചിരുന്നു. മോനെ പ്ലീസ് കോൾ ബാക്ക് എന്നൊരു മെസ്സേജ് രമേഷ് സാർ അയച്ചു. ശബ്ദം ഇടറുന്നത് ആയി തോന്നി. അതെനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി. അത്രയും സീനിയര്‍ ആയിട്ടുള്ള അദ്ദേഹത്തെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന അവസ്ഥവരെ കൊണ്ടേത്തിച്ചു അത്. അദ്ദേഹത്തെ പോലെ ഒരാൾ ക്ഷമ പറയേണ്ടത് ഇല്ല.
സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച പിന്തുണയില്‍ അതിയായ സന്തോഷം ഉണ്ട്. പക്ഷേ അദ്ദേഹത്തിന് എതിരെ ഹേറ്റ് ക്യാമ്പയ്ന്‍ നടക്കുന്നതിനോട് എനിക്ക് ഒട്ടും താല്പര്യം ഇല്ല. അദ്ദേഹം മനഃപൂർവം അങ്ങനെ ചെയ്തത് അല്ല. അങ്ങനെ ചെയ്യുന്ന ആളുമല്ല. ഒരു കലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എതിരെ നില്‍ക്കുന്നവന്‍റെ മനസൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. അദ്ദേഹത്തിന് ആ മൊമന്‍റില്‍ ഉണ്ടായ എന്തോ ഒരു ടെന്‍ഷന്‍ ആയിരിക്കണം അത്. അത്രയും സീനിയര്‍ ആയിട്ടുള്ള ഒരാള്‍ ഞാന്‍ കാരണം വിഷമിക്കാന്‍ പാടില്ല. അദ്ദേഹം എന്നെ അപമാനിച്ചതായി എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. വീണ്ടും പറയുകയാണ് രമേഷ് സാറിന് എതിരെ ഒരു ക്യാമ്പയ്ന്‍ നടക്കുന്നുണ്ടെങ്കില്‍ അത് ഇതോടെ അവസാനിക്കണം. ആസിഫ് അപേക്ഷിക്കുന്നു .
