Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Facebook X (Twitter) Instagram
    • Demos
    • Buy Now
    Facebook X (Twitter) Instagram Pinterest Vimeo
    Progress Keralam
    • Home
    • Features
      • Typography
      • Contact
      • View All On Demos
    • Typography
    • Buy Now
    Subscribe
    Progress Keralam
    You are at:Home»Budget 2024»ബജറ്റ് 2024-25 : 80 കോടി ജനങ്ങൾക്ക് ഗരീബ് കല്യാൺ യോജന ; കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി
    Budget 2024

    ബജറ്റ് 2024-25 : 80 കോടി ജനങ്ങൾക്ക് ഗരീബ് കല്യാൺ യോജന ; കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി

    KL1Pr0gr3ssBy KL1Pr0gr3ssJuly 23, 2024No Comments4 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    Finance-Minister-Nirmala-Sitharaman-presented-the-Union-Budget-2024-25- parliament
    Share
    Facebook Twitter LinkedIn Pinterest Email Copy Link

    രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണം ആരംഭിച്ചു .

    മൂന്നാം മോദിസർക്കാരിന്റെ ആദ്യ ബജറ്റിൽ കർഷകർക്ക് വേണ്ടി എന്ത് ചെയ്യുമെന്ന് എന്നതാണ് പ്രധാന ചോദ്യം എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അഭിപ്രായപ്പെട്ടു . പിന്നാക്ക വിഭക്കാർക്കും, പ്രളയ ദുരിതം അനുഭവിക്കുന്നവരെയും പരിഗണിക്കണം ബജറ്റ് അവതരണം നടക്കട്ടെയെന്നും യാഥാർത്ഥ്യത്തിൽ എന്ത് ചെയ്യും എന്നാണ് അറിയേണ്ടത് എന്നും ഖർഗെ എക്സിൽ കുറിച്ചു.

    സാമ്പത്തിക സർവേ റിപ്പോർട്ട് യഥർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതല്ലെന്ന് ഗൗരവ് ഗൊഗോയി ചൂണ്ടിക്കാട്ടി .വിലക്കയറ്റം ഇതുവരെ പിടിച്ചു നിർത്താൻ ആയിട്ടില്ല. മോദി എന്നാൽ വിലക്കയറ്റമാണെന്നും ധനമന്ത്രി വിലക്കയറ്റം കാണുന്നില്ലെന്നും ഗോഗോയി ആരോപണമുയർത്തി .അതെ സമയം ‘സബ്‌ക സാഥ് സബ്ക വികാസ് ‘എന്ന മന്ത്രത്തെ അടിസ്ഥാനമാക്കിയായിരിക്കും ബജറ്റ് എന്ന് ധനകാര്യ സഹ മന്ത്രി പങ്കജ് ചൗധരി. രാഷ്ട്രപതിയെ കണ്ട് ബജറ്റ് അവതരണത്തിന് അനുമതി വാങ്ങിയാണ് ധനമന്ത്രി നിര്‍മല സീതാരാമൻ പാർലമെന്‍റിലെത്തിയത്.

    ബജറ്റ് ദിനത്തിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി ഓഹരി വിപണി. സെൻസെക്സ് 229 പോയിൻ്റ് കൂടി 80,731 ൽ വ്യാപാരം തുടങ്ങി. നിഫ്റ്റിയിൽ 59 പോയിൻ്റ് നേട്ടം.

    ബജറ്റ് 2024 -25

    മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി രേഖപ്പെടുത്തി ധനമന്ത്രി നിർമല നീതാരാമൻ .രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി പറഞ്ഞു .ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി. തൊഴിൽ, മധ്യവർഗ, ചെറുകിട, ഇടത്തരം മേഖലകൾക്ക് ഈ ബജറ്റിൽ പ്രാധാന്യമെന്നും മന്ത്രി പറഞ്ഞു .

    – വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1. 48 ലക്ഷം കോടി. ഒമ്പത് മേഖലകൾക്ക് ഊന്നൽ നൽകി പ്രഖ്യാപനം.

    – പണപ്പെരുപ്പം നിയന്ത്രണ വിധേയം. പണപ്പെരുപ്പം 4 ശതമാനം എന്ന ലക്ഷ്യത്തിലേക്ക്

    -നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം. 80 കോടി ജനങ്ങൾക്ക് ഗരീബ് കല്യാൺ യോജന പ്രയോജനപ്പെടുന്നു.

    -കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്ക് ലഭ്യമാക്കും.

    -കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തി

    -തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികൾ

    -സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ

    – എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതി

    — 5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം

    – ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ

    – പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം

    -കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ യഥാർത്ഥ്യമാക്കും. രാജ്യത്ത് കൂടുതല്‍ ക്രഷകുള്‍ ആരംഭിക്കും. മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ നടത്തും. ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പലിശ രഹിത ഇ- വൗച്ചറുകൾ അനുവദിക്കും

    -ബിഹാറിൽ പുതിയ വിമാനത്താവളം

    -ബിഹാറിൽ പുതിയ വിമാനത്താവളം ആരംഭിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനത്തില്‍ പ്രതിപക്ഷ ബഹളം

    -ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനത്തിന് ധനസഹായം. 15000 കോടി രൂപ ലഭ്യമാക്കും. ബിഹാറിനും ധനസഹായം

    -ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്കും വമ്പൻ പ്രഖ്യാപനങ്ങള്‍

    -ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി.

    -ആന്ധ്രയിലെ കർഷകർഷ് പ്രത്യേക സഹായം

    -ബിഹാറിൽ മെഡിക്കൽ കോളേജ് യഥാര്‍ഥ്യമാക്കാനും സഹായം

    -ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്കും സഹായം

    -ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. 5 ലക്ഷം ആദിവാസികൾക്ക് പ്രയോജനം

    -എംഎസ്എംഇകൾക്ക് പ്രത്യേക ​പരി​ഗണന നല്‍കും. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരില്‍ ആയിരം കോടി വകയിരുത്തും.

    -വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി

    -ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം

    -മുദ്ര വായ്പയുടെ പരിധി ഉയര്‍ത്തി. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി

    -500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം ഒരുക്കും. ഇന്‍റേണ്‍ഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും.

    -രാജ്യത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍. 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും.

    -ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു.

    -നഗരങ്ങളിൽ 1 കോടി ഭവനങ്ങൾ നിര്‍മ്മിക്കും. പാർപ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക.

    -രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായി നൽകും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്ന് ബജറ്റിൽ ധനമന്ത്രി.

    -കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർത്ഥ്യമാക്കും. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം നൽകും.

    -പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കും. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

    -പ്രധാനമന്ത്രി ​ഗ്രാമ സടക് യോജന ഫേസ് 4 അവതരിപ്പിക്കും. എല്ലാ കാലാവസ്ഥയിലും ഉപയോ​ഗിക്കാനാകുന്ന റോ‍ഡുകളാണ് ഇതിൽ നിര്‍മ്മിക്കുക. 25000 ​ഗ്രാമീണ മേഖലകളിൽ റോഡുകൾ നിര്‍മ്മിക്കും.

    -ബിഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്ക് സഹായം. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.

    -പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ കേരളമില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്.

    -നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ ഡിജിറ്റിലൈസ് ചെയ്യും.
    വികസിത നഗരങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിച്ചു
    12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും

    -എൻപിഎസ് വാത്സല്യ – പ്രായപൂർത്തി ആകാത്ത മക്കൾക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതി. എൻ പി എസ് പദ്ധതിക്ക് മികച്ച പ്രതികരണം

    -ധനക്കമ്മി ജി ഡി പി യുടെ 4.9 ശതമാനം

    -ജി എസ് ടി റവന്യു വരുമാനം വര്‍ധിപ്പിച്ചു. സാധാരണക്കാരൻ്റെ നികുതിഭാരം കുറച്ചു

    -കർഷകർക്കുള്ള ധനസഹായം 6000 രൂപയായി തുടരും

    -കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുനപരിശോധിക്കും. ക്യാൻസർ രോ​ഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

    -പഴയ പെൻഷൻ പദ്ധതിയിൽ മാറ്റമില്ല. പുതിയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ പുരോഗമിക്കുന്നു

    -മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും. മൊബെൽ ഫോണിൻ്റെയും ചാര്‍ജറിന്‍റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും

    -സ്വര്‍ണം, വെള്ളി വില കുറയും. സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു

    -ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും

    -പ്ലാസ്റ്റിക്കിൻ്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും

    -സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ 3 ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയ്ക്കും.

    -ആദായനികുതി ആക്ട് പുനപരിശോധിക്കും

    -കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും

    -നികുതിദായകരിൽ മൂന്നിൽ 2 പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചു. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല

    -ബജറ്റ് പ്രഖ്യാപനം തുടങ്ങിയതോടെ ഓഹരി സൂചികകളിൽ നേരിയ ഇടിവ്. അതേസമയം, കാർഷിക മേഖലയിലെ കമ്പനികൾക്ക് നേട്ടം ഈ കമ്പനികളുടെ ഓഹരികൾ 10 ശതമാനം വരെ നേട്ടമുണ്ടാക്കി.

    -സ്റ്റാർട്ടപ്പുകൾക്ക് വൻ നേട്ടം. സ്റ്റാർട്ടപ്പുകൾക്ക് ഏഞ്ചൽ ടാക്സ് എല്ലാ വിഭാ​ഗത്തിലും ഒഴിവാക്കി

    -ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം. വിദേശ ക്രൂയിസ് കമ്പനികൾക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകൾ പ്രവർത്തിപ്പിക്കാൻ നികുതിയിളവ്. ഇതുവഴി തൊഴിൽ ലഭിക്കും.

    -വിദേശസ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് ടാക്സ് 35 ശതമാനമാക്കി കുറച്ചു

    — മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് സിഡക്ഷൻ 50000ത്തിൽ നിന്ന് 75000 ആക്കി. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതൽ ഏഴു ലക്ഷം വരെ 5 ശതമാനം നികുതി. 7 മുതൽ 10 ലക്ഷം വരെ 10 ശതമാനം നികുതി.10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം നികുതി.ഈ മാറ്റത്തിലൂടെ പുതിയ നികുതി സമ്പ്രദായത്തിൽ 17,500 രൂപ വരെ സമ്പാദിക്കാം.

    പന്ത്രണ്ടരയോടെ ബജറ്റ് അവതരണം പൂര്‍ത്തിയായി.

     

    Budget 2024 Key Highlights budget2024-25 finance minister Nirmala Sitharaman
    Share. Facebook Twitter Pinterest LinkedIn Tumblr Email
    KL1Pr0gr3ss
    • Website

    Related Posts

    ത​മി​ഴ്‌​നാ​ട്ടി​ലെ വ​നി​താ പോ​ലീ​സു​കാ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തെ പ്ര​സ​വാ​വ​ധി ന​ൽ​കും : എം.​കെ. സ്റ്റാ​ലി​ൻ

    August 24, 2024

    ഇന്ദിര ഗാന്ധിയെപ്പോലെ മമതയെ വെടിവച്ചു കൊല്ലൂ ; വിവാദ പോസ്റ്റിട്ട വിദ്യാർത്ഥി അറസ്റ്റിൽ

    August 19, 2024

    മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ അവസ്ഥ ദയനീയമാക്കുന്നു ; സുപ്രീം കോടതിയിൽ കേന്ദ്രം

    August 19, 2024
    Leave A Reply Cancel Reply

    Demo
    Top Posts

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024

    അസമിലും മുന്നേറുന്നത് ബി ജെ പി തന്നെ

    April 30, 2024
    Don't Miss
    Career

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    By KL1Pr0gr3ssAugust 29, 2024

    തിരുവനന്തപുരം: ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന…

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024

    അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി

    August 29, 2024
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    Demo
    About Us
    About Us

    Your source for the lifestyle news. This demo is crafted specifically to exhibit the use of the theme as a lifestyle site. Visit our main page for more demos.

    We're accepting new partnerships right now.

    Email Us: info@example.com
    Contact: +1-320-0123-451

    Facebook X (Twitter) Pinterest YouTube WhatsApp
    Our Picks

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Most Popular

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024
    © 2026 ThemeSphere. Designed by ThemeSphere.
    • Home
    • Buy Now

    Type above and press Enter to search. Press Esc to cancel.