മുംബൈ: കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ ചിത്രം പതിപ്പിച്ച സ്വർണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം. പാരീസിലെ ഗ്രെവിൻ മ്യൂസിയമാണ് താരത്തിന് ആദരവ് നൽകിയത്.ഈ മ്യൂസിയത്തിൽ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യത്തെ ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. ഓഗസ്റ്റ് 10ന് അദേഹത്തിന് നാണയം കൈമാറും. പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന മെഴുകു മ്യൂസിയമാണിത്. ലോകത്തിലെ പ്രധാന വാക്സ് മ്യൂസിയങ്ങളിലൊക്കെ താരത്തിന്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
Did You Know? ❤️
Shah Rukh Khan’s name is imprinted on coins in Paris, France!! pic.twitter.com/vPDugbx9gq
— SRK Universe UAE (@SRKUniverseUAE) June 8, 2016
നാണയത്തിൻ്റെ ഫോട്ടോ സഹിതം SRK പങ്കിടുകയും ചെയ്തു. ഇന്ത്യയിൽ ‘കിംഗ് ഖാൻ’ എന്ന പേരിൽ അറിയപ്പെടുന്ന ഷാരൂഖ് രാജ്യത്തിന് തന്നെ അഭിമാനമാണ്. ലൊകാർനോ ഫിലിം ഫെസ്റ്റിവലിൽ ഓണററി ലെപ്പാർഡ് അച്ചീവ്മെൻ്റ് അവാർഡ് നൽകി ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാനെ ആദരിക്കുമെന്ന് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. 100-ലധികം ചിത്രങ്ങൾ ഇന്ത്യൻ സിനിമക്ക് സമ്മാനിച്ച ഖാന്റെ ശ്രദ്ധേയമായ കരിയറിന് ഈ അവാർഡ് ആദരാഞ്ജലി അർപ്പിക്കുന്നതാണ്. ആഗസ്റ്റ് 10 ശനിയാഴ്ച വൈകുന്നേരം പിയാസ ഗ്രാൻഡെയിൽ വെച്ച് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങും. ഒപ്പം ഖാൻ്റെ കരിയറിലെ മികച്ച ചിത്രം – ദേവദാസ് (സഞ്ജയ് ലീല ബൻസാലി, 2002) ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും, അതേസമയം, ഷാരൂഖ് ഖാൻ 2023-ൽ മൂന്ന് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ബോക്സ് ഓഫീസ് കയ്യടക്കി – പത്താൻ, ജവാൻ, ഡങ്കി എന്നീ ചിത്രങ്ങളാണത് .

