ഖാര്‍ത്തും: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ കോളറ പടർന്നു പിടിക്കുന്നു . കഴിഞ്ഞ ഒരാഴ്ചക്കിടെ 22 പേര് മരണമടഞ്ഞതായി ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ച 354 പേര്‍ക്കാണ് രോഗം ബാധിച്ചത് . കുടിവെള്ളം മലിനമാക്കപ്പെട്ടതിനെ തുടര്‍ന്നും കാലാവസ്ഥയും ആണ് കോളറ വ്യാപനത്തിന് കാരണമെന്നും സുഡാന് ആരോഗ്യമന്ത്രി അറിയിച്ചു.
ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആരോഗ്യവകുപ്പ് നല്കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 2017ല്‍ സുഡാനില്‍ കോളറ വ്യാപനത്തിനെ തുടര്‍ന്ന് 700 ല്‍ അധികം പേരാണ് മരിച്ചത്. 22000 ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. അതെ സമയം, സുഡാനിൽ ഇതുവരെ 11,327 കോളറ കേസുകളും 316 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതിവേഗത്തിലുള്ള വളരെ പകർച്ചവ്യാധിയാണ് കോളറ, ഇത് വയറിളക്കത്തിന് കാരണമാകുന്നു, ഇത് ഗുരുതരമായ നിർജ്ജലീകരണത്തിനും മണിക്കൂറുകൾക്കുള്ളിൽ മരണത്തിനും ഇടയാക്കും. മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഇത് പകരുന്നു, ചികിത്സയില്ലാതെ മണിക്കൂറുകൾക്കുള്ളിൽ മരണകാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു . അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ പ്രത്യേകിച്ച് അപകടത്തിലാണ്.
English Summary: Cholera is spreading in Sudan; 22 deaths in one week
