വയനാട്: ഉരുൾപൊട്ടലിൽ ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 125 ആയി. നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം .ഇതില്‍ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ 42 മൃതദേഹമാണുള്ളത്. ഇതിൽ 16 എണ്ണം ശരീരഭാഗമാണ്. 98 പേരെ കാണാതായി. 131 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കാണാതായവരുടെ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട് . ഇന്ന് പുലർച്ചെ 2 മണിക്കാണ് കേരളത്തെ നടുക്കിയ ദുരന്തം സംഭവിച്ചത് . അതെ സമയം കനത്ത മഴയും രാത്രിയുമായതിനാൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ഏറെ തടസം നേരിടുന്നുണ്ട് .
English Summary: Wayanad landslide: Death toll reaches 125; Many are under treatment
