Subscribe to Updates
Get the latest creative news from FooBar about art, design and business.
Author: KL1Pr0gr3ss
കണ്ണൂർ : കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അരുൺ കെ വിജയന്‍ ഉത്തരവായി. ഉദയഗിരി പഞ്ചായത്തില്‍ രോഗം സ്ഥീരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കീലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശം ആയും 10 കീലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേയ്ക്ക് കൊണ്ട് വരുന്നതും മൂന്ന് മാസത്തേക്ക് ജില്ലാ കലക്ടര്‍ നിരോധിച്ചു. പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളില്‍ നിന്നും മറ്റ് പന്നി…
തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭിക്കും. ജൂലൈ 24 മുതൽ ഓഗസ്റ്റ് 9 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്ക് ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും. അപേക്ഷാഫീസ് ഓൺലൈനായും അടയ്ക്കാം. ബാങ്കിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ നമ്പറും, അപേക്ഷാ നമ്പരും, ഉപയോഗിച്ച് അപേക്ഷകർക്ക് ഓഗസ്റ്റ് 12 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ്. അപേക്ഷകർ സംസ്ഥാന ബോർഡുകൾ നടത്തുന്ന എസ്.എസ്.എൽ.സിയോ തത്തുല്ല്യ പരീക്ഷയോ 50 ശതമാനമെങ്കിലും മാർക്കോടെ പാസ്സായിരിക്കണം. ഉയർന്ന പ്രായപരിധി 33 വയസ്. അപേക്ഷകർക്ക് 2024 ജനുവരി ഒന്നിന് 17 വയസ് പൂർത്തിയായിരിക്കണം. സർവ്വീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 48 വയസ്. അപേക്ഷകന് യോഗ്യതാ പരീക്ഷയിൽ നേടിയ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ.ബി.എസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. സർവ്വീസ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം യോഗ്യരായ അപേക്ഷകരുടെ സർവ്വീസ് സീനിയോറിറ്റി അടിസ്ഥാനമാക്കിയായിരിക്കും. വിശദവിവരങ്ങൾക്ക്: 0471 2560361, 2560363
എടക്കാട്- കണ്ണൂർ സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എൻ എച്ച് – നടാൽ( നടാൽ ഗേറ്റ്) ലെവല്‍ ക്രോസ് ജൂലൈ 24 -ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. തലശ്ശേരി- എടക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എൻ എച്ച്- ബീച്ച് (കുളം ഗേറ്റ്) ലെവല്‍ ക്രോസ് ജൂലൈ 25 -ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും.
കണ്ണൂർ :ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ഗവ: വിദ്യാലയങ്ങളിലേക്കുള്ള ലാപ് ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും.
ആലപ്പുഴ: തോട്ടപ്പള്ളി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് ഹാര്‍ബര്‍ പട്രോളിങ് വിഭാഗം നടത്തിയ പരിശോധനയില്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിനു വിരുദ്ധമായി ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിച്ചു. ‘ദര്‍ശന’ എന്ന ബോട്ടില്‍ നിന്നാണ് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം ലീഗല്‍ സൈസില്‍ (14സെ.മീ.) താഴെയുള്ള 300 കിലോ ചെറിയ അയല മത്സ്യം കണ്ടു കെട്ടി നശിപ്പിച്ചത്. ബോട്ടിനെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് പോലീസ് ഗാര്‍ഡ് സുമേഷ്, ഷാനി, അരുണ്‍ ചന്ദ്രന്‍, മനു, സീ റെസ്‌ക്യൂ ഗാര്‍ഡുമാരായ സെബാസ്റ്റ്യന്‍, വിനോദ്, ജിന്റോ, റോബിന്‍ എന്നിവരും പരിശോധ സംഘത്തില്‍ ഉണ്ടായിരുന്നു. ചെറുമത്സ്യങ്ങളെ പിടിക്കുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ പിന്മാറണമെന്നും ഫിഷറീസ് അധികൃതര്‍ വ്യക്തമാക്കി. വളര്‍ച്ച എത്താത്ത ചെറുമത്സ്യങ്ങള്‍ മത്തി (10 സെ.മീ. താഴെ ), അയല (14 സെ.മീ. താഴെ) പിടിക്കുന്നത് മത്സ്യ സമ്പത്തിന്…
റിയാദ് : രാജ്യത്തിൻ്റെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 14,471 വിദേശികളെ സൗദിയിൽ നിന്ന് നാടുകടത്തി. രാജ്യവ്യാപകമായി നടക്കുന്ന നിയമവിരുദ്ധ നിയന്ത്രണത്തിൻ്റെ ഭാഗമായി സൗദി സുരക്ഷാ അധികൃതർ ഒരാഴ്ചയ്ക്കിടെ 19,817 വിദേശികളെ അറസ്റ്റ് ചെയ്തു .ജൂലൈ 11-17 കാലയളവിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിൻ്റെ താമസ നിയമങ്ങൾ ലംഘിച്ച 12,436 പേരും അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ചതിന് 4,881 പേരും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2,500 പേരും ഉൾപ്പെടുന്നു. അതെ സമയം 1,673 സ്ത്രീകൾ ഉൾപ്പെടെ മൊത്തം 17,067 നിയമവിരുദ്ധരെയാണ് ഇപ്പോൾ നാടുകടത്തൽ നടപടികൾക്ക് വിധേയരാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.നാടുകടത്തുന്നതിന് മുന്നോടിയായി യാത്രാ രേഖകൾ ലഭിക്കുന്നതിനായി 7,139 പേരെ നയതന്ത്ര ദൗത്യങ്ങളിലേക്ക് മാറ്റിയിട്ടുണ്ട് . . രാജ്യത്തിൻ്റെ താമസ, അതിർത്തി, തൊഴിൽ ചട്ടങ്ങൾ എന്നിവ ലംഘിക്കുന്നവർക്ക് അഭയം നൽകുന്നതിനും ജോലിക്കെടുക്കുന്നതിനും ഉൾപ്പെട്ട ഒമ്പത് പേരെയും അധികൃതർ അറസ്റ്റ് ചെയ്തു.നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ അവർക്ക് ഗതാഗതമോ പാർപ്പിടമോ…
മസ്കുലര്‍ ഡിസ്ട്രോഫി എന്ന അപൂർവ രോഗം ബാധിച്ച ജസ്ഫർ എന്ന യുവാവ് ഡിസൈൻ ചെയ്‌ത ഷർട്ട് ധരിച്ച് മെഗാസ്റ്റാർ മമ്മൂട്ടി .കഴുത്തിന് താഴെ തളർന്ന് പോയ ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചായിരുന്നു ഷർട്ട് ഡിസൈൻ ചെയ്തത്. സംഭവത്തിന് പിന്നാലെ നിരവധി പേരാണ് മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഈ ഷർട്ടിനെ കുറിച്ച് നടൻ അരുൺ നാരായൺ ഫേസ്‌ബുക്കിൽ കുറിച്ച വാർത്തയാണ് തരംഗമാകുന്നത് . ഒരു പ്രോജക്ടിന്റെ ഭാഗമായി മമ്മൂക്കയെ കാണാൻ പോയതിനെ കുറിച്ചാണ് അരുൺ നാരായൺ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഷൂട്ടിംഗ് സെറ്റിലായിരുന്ന മമ്മൂട്ടിയോട് ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ജസ്ഫറിന്റെ ഷർട്ട് ധരിച്ചതും കാരണവുമാണ് അരുൺ പോസ്റ്റ് ചെയ്തിരിക്കുന്നത്. അരുൺ നാരായണന്റെ ഫേസ്‌ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം ഒരു പ്രോജക്ടിന്റെ കാര്യങ്ങൾ സംസാരിക്കാനായി മമ്മുക്കയെ കാണാനുള്ള സാഹചര്യമുണ്ടായി. അപ്പോൾ അവിടെ ഉണ്ടായ ഒരു സംഭവം എല്ലാവരുമായും പങ്ക് വെക്കണമെന്ന് എനിക്ക് തോന്നി. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ…
എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു. ഇത്രത്തോളം മനസ്സറിഞ്ഞു പുകഴ്ത്തിയ ഒരു സിനിമ ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല… മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ‘എവർഗ്രീൻ’ പട്ടം നേടി ‘മണിച്ചിത്രത്താഴ്’ അതിന്റെ ജൈത്രയാത്ര തുടരുന്നു .31 വർഷങ്ങൾക്കിപ്പുറം തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ 4k യിൽ ഫാസിലിന്റെ അത്ഭുതസൃഷ്ടി എത്തുന്നു. ചിത്രത്തിലെ സംഭാഷണങ്ങളും രംഗങ്ങളും കോർത്തിണക്കി മികച്ച ദൃശ്യാവിഷ്ക്കരണത്തോടെ ടീസർ റിലീസ് ചെയ്തിട്ടുണ്ട്. ഹൊറർ ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ടീസർ പുറത്ത് വന്നതോടെ ഏറെ ആവേശത്തിലാണ് ആരാധകർ .E4 എൻ്റർടൈൻമെൻ്റ് ബാനറിൽ ചിത്രം ഓഗസ്റ്റ് 17 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട് . ചില ചിത്രങ്ങൾക്ക് മാത്രം ലഭിച്ചിട്ടുള്ള ഭാഗ്യമാണ് ‘മണിച്ചിത്രത്താഴ്’ എന്ന അത്ഭുതസൃഷ്ടിക്കു പിന്നില്‍ സംഭവിച്ചത്. കണ്ടവര്‍ കണ്ടവര്‍ പരസ്പരം പറഞ്ഞ് വിസ്മയമായിത്തീര്‍ന്ന ഈ സിനിമ പിറവിയുടെ മൂന്ന് പതിറ്റാണ്ട് കഴിയുമ്പോഴും അതിനോടുള്ള അഭിനിവേശം കാണികളില്‍ പുതുമ നിറച്ച് കൊണ്ടേയിരിക്കുന്നു . ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതമായും ഈ സിനിമയെ കാണാം. ഇങ്ങനെയൊരു സിനിമ പിന്നീട്…
അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിൽ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ സമഗ്രമാർഗരേഖ തയ്യാറാക്കാൻ തീരുമാനിച്ചത്. തുടർപഠനത്തിനും ഗവേഷണത്തിനും ഐസിഎംആർ സഹകരണത്തോടെ ഒരു സമിതിയെ നിയോഗിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികൾ ഈ മാർഗരേഖ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഇത്തരം വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരിൽ 26 ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് രോഗം വരുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽ നിന്നും…
ആദ്യം സന്തോഷിക്കൂ…എന്നിട്ട് ജോലി ചെയ്യൂ: ജില്ലാ കളക്ട൪ സ൪ക്കാ൪ ജീവനക്കാ൪ തങ്ങളുടെ തൊഴിലിടങ്ങളിൽ ഹാപ്പിയാണെന്ന് സ൪വേ റിപ്പോ൪ട്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സ൪വേ സംഘടിപ്പിച്ചത്. കാക്കനാട് സിവിൽ സ്റ്റേഷനിലെ റാ൯ഡമായി തിരഞ്ഞെടുത്ത വിവിധ വകുപ്പുകൾക്ക് കീഴിലുള്ള 37 ഓഫീസുകളിലെ 246 ജീവനക്കാരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്. സ൪വേ റിപ്പോ൪ട്ട് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് പ്രകാശനം ചെയ്തു. ജോലിക്കൊപ്പം വ്യക്തിജീവിതത്തിനും പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിജീവിതത്തിൽ സന്തോഷമുണ്ടെങ്കിലേ തൊഴിലിടങ്ങളിലും സന്തോഷത്തോടെ പ്രവ൪ത്തിക്കാനാകൂ. തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്താനുള്ള അവസരമാണിത്. സന്തോഷമില്ലെങ്കിൽ അക്കാര്യം മേലധികാരിയോട് തുറന്ന് പറയണം. നിങ്ങളുടെ പ്രശ്നം പരിഹരിക്കാ൯ കഴിഞ്ഞില്ലെങ്കിലും തുറന്ന് പറയുമ്പോൾ മനസിന്റെ ഭാരം കുറയും. 1776 ലെ യുസ് ഡിക്ലറേഷ൯ ഓഫ് ഇ൯ഡിപെ൯ഡ൯സിൽ വ്യക്തമാക്കിയിട്ടുള്ള മൂന്ന് കാര്യങ്ങളെക്കുറിച്ച് ഓ൪മ്മപ്പെടുത്തിയാണ് ജില്ലാ കളക്ട൪ സംസാരം ആരംഭിച്ചത്. ലൈഫ്, ലിബ൪ട്ടി, പ൪സ്യൂട്ട് ഓഫ് ഹാപ്പിനെസ് എന്നിവയാണ് ആ മൂന്നു കാര്യങ്ങൾ. സന്തോഷത്തിനു…