Subscribe to Updates
Get the latest creative news from FooBar about art, design and business.
Author: KL1Pr0gr3ss
വിവരം നല്കാൻ 50 ദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12500 രൂപ പിഴ ചുമത്തി വിവരാവകാശ കമ്മിഷൻ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായിട്ടും വിവരം വൈകിച്ചത്. പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാറിന് ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം കമ്മിഷനെ സമീപിച്ചത്. വിവരം നല്കാൻ കമ്മിഷൻ പറഞ്ഞിട്ടും അലംഭാവം കാട്ടിയതിനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ എ.ഹക്കീം പിഴചുമത്തി ഉത്തരവായത്. ജില്ലയിലെ ഒരു സ്‌കൂളിൽ കെ.ഇ. ആർ അധ്യായം XIV എ, റൂൾ 51 എ പ്രകാരം അധ്യാപികയ്ക്ക് സ്ഥിരനിയമനം നല്കുന്ന വിഷയത്തിലെ രേഖാ പകർപ്പുകളാണ് ഓഫീസർ മറച്ചു വച്ചത്. കമ്മിഷന്റെ ഉത്തരവിന് ശേഷവും വിവരം നല്കാൻ വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ ക്രമത്തിൽ 50 ദിവസത്തേക്ക് 12500 രൂപ പിഴ ചുമത്തുകയായിരുന്നു. ആരിഫ് അഹമ്മദ് ജൂലൈ 25 നകം പിഴ അടച്ചതായി ഡി ഇ ഒ ഉറപ്പു…
രോഷ്നി വിദ്യാഭ്യാസ പദ്ധതി സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ഭാവിയെക്കുറിച്ച് നല്ല സ്വപ്നങ്ങൾ കാണുന്നവരാകണം വിദ്യാ൪ഥികളെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ്. എറണാകുളം ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാ൪ഥികൾക്കുള്ള സ൪ട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്കായുള്ള രോഷ്നി വിദ്യാഭ്യാസ പദ്ധതിയുടെ പഠന സഹായം ലഭിച്ച വിദ്യാ൪ഥികൾക്കുള്ള സ൪ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. സ്വപ്നങ്ങൾ യാഥാ൪ഥ്യമാക്കുന്നതിനായി വിദ്യാ൪ഥികൾ കഠിനാധ്വാനം ചെയ്യണമെന്നും ജില്ലാ കളക്ട൪ പറഞ്ഞു. അതിഥി തൊഴിലാളികൾക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും മികച്ച പരിഗണനയാണ് സംസ്ഥാന സ൪ക്കാ൪ നൽകുന്നതെന്നും താനും ഒരു അതിഥി തൊഴിലാളിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ൪ക്കാ൪ രാജ്യത്തുള്ളയെല്ലാവരെയും തുല്യരായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കാഴ്ച വെച്ച 85 കുട്ടികൾക്കായുള്ള സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ഇതിൽ 43 കുട്ടികൾക്ക് മലയാളത്തിൽ എ യും എ പ്ലസും…
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 22 ന് അഡ്മിഷൻ നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ഡിഗ്രിയും KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. കേരള സർവ്വകലാശാലയുടെയും എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയിക്കുന്നവർക്ക് പ്ലേസ്മെന്റ് സൗകര്യം നൽകുന്നു. SC/ ST വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9447079763, 0471-2329468.
കേന്ദ്ര സർക്കാരിന്റെ SMILE പദ്ധതി പ്രകാരം ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ക്ഷേമസ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന ഗരിമ ഗൃഹ് എന്ന പദ്ധതിയിലേക്ക് NGO/CBO യ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ പദ്ധതി പ്രകാരം NGO/CBO കൾ നേരിട്ട് https://grants-msje.gov.in എന്ന e-anudhaan പോർട്ടലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 22.
24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യം കേന്ദ്ര ബജറ്റിൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.കേന്ദ്ര ധനകാര്യ മന്ത്രി വിളിച്ചുചേർത്ത പ്രീ ബജറ്റ് ചർച്ചയിൽ കേരളത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. പിന്നീട് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് കേരളത്തിന്റെ സവിശേഷമായ ചില ആവശ്യങ്ങളും ബോധ്യപ്പെടുത്തിയിട്ടുണ്ട്. 2022-23ലെയും 2023-24 ലെയുംകടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവ് മൂലമുണ്ടായ നഷ്ടം നികത്താനുള്ള പാക്കേജാണ് ആവശ്യപ്പെട്ടത്. ജി.എസ്.ഡി.പിയുടെ മൂന്ന് ശതമാനമാണ് നിലവിലെ കടമെടുപ്പ് പരിധി. ഒപ്പം ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട ½ ശതമാനവും ചേർത്ത് മൂന്നര ശതമാനം കടമെടുപ്പ് അവകാശമാണ് ഉണ്ടായിരുന്നത്. എന്നാൽ 2022-23ൽ 2.44 ശതമാനം മാത്രമാണ് എട്ടുടുക്കാൻ അനുവദിച്ചത്. കഴിഞ്ഞ വർഷമാകട്ടെ 2.88 ശതമാനവും. 14-ാം ധനകാര്യ കമ്മീഷനെ അപേക്ഷിച്ച് നിലവിലെ 15-ാം ധനകമ്മീഷൻ കാലയളവിൽ കേന്ദ്ര നികുതി വിഹിതത്തിൽ പ്രതിവർഷം 15,000 കോടി രൂപയുടെയെങ്കിലും കുറവ് സംസ്ഥാനത്തിന് നേരിടേണ്ടിവരുന്നു. റവന്യു കമ്മി ഗ്രാന്റ്, ജി.എസ്.ടി നഷ്ടപരിഹാരം എന്നിവ അവസാനിപ്പിച്ചതുവഴിയടക്കം വലിയ തോതിലുള്ള വരുമാനക്കുറവാണ് സംസ്ഥാനത്തിനുണ്ടായിട്ടുള്ളത്. കേരളത്തിന്…
ആരാധക വൃന്ദം ആഘോഷമാക്കിയ വിവാഹമാണ് ഐശ്വര്യ റായ് ടെയും അഭിഷേക് ബച്ചന്റെയും. എന്നാൽ 17 വർഷക്കാലം ജീവിതം പങ്കിട്ട താരദമ്പതികൾ വേർപിരിയുന്നെന്ന വാർത്തകളാണ് അടുത്തിടെയായി പുറത്ത് വരുന്നത് .സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു കമന്റിൽ മനപ്പൂർവമോ അല്ലാതെയോ, അഭിഷേക് ബച്ചൻ്റെ ഒരു ‘ലൈക്ക്’ ചർച്ചയാവുകയാണ് . പ്രണയത്തിൻ്റെയും വിവാഹമോചനത്തിൻ്റെയും സങ്കീർണ്ണമായ യാഥാർത്ഥ്യത്തെക്കുറിച്ച് സംസാരിക്കുന്ന എഴുത്തുകാരി ഹീന ഖണ്ഡേൽവാളിൻ്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു റിപ്പോർട്ടിനാണ് അഭിഷേക് ലൈക്കടിച്ചത്. വളരെക്കാലം ഒന്നിച്ച് ജീവിച്ച താരദമ്പതികള്‍ എന്തുകൊണ്ട് പിരിയുന്നു എന്നത് സംബന്ധിച്ചാണ് ഈ ലേഖനം. പ്രണയം നിർത്തുമ്പോൾ ; എന്തുകൊണ്ടാണ് ദീർഘകാല വിവാഹിതരായ ദമ്പതികൾ ഇപ്പോൾ വേർപിരിയുന്നത് എന്നാണ് ലേഖനത്തിന്‍റെ തലക്കെട്ട്. ഇതിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഹീന ഖണ്ഡേൽവാൾ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ഒരു ലൈക്ക് ഐശ്വര്യയുമായി വേർപിരിഞ്ഞെന്ന് പറയപ്പെടുന്ന കിംവദന്തികൾക്ക് ആക്കം കൂട്ടി. View this post on Instagram A post shared…
ജൂലൈ 12 ന് നടന്ന ആനന്ദ് – രാധിക വിവാഹ ചടങ്ങിന് ഏറെ തിളക്കമേറിയത് ബോളിവുഡ് – ഹോളിവുഡ് താരങ്ങൾ അടങ്ങിയ ഒരു വലിയ നിരയിലൂടെയായിരുന്നു .ഇപ്പോഴിതാ ഇവരുടെ വിഡിയോയാണ് ഇൻസ്റ്റാഗ്രാമിലൂടെ വൈറലാകുന്നത് .ബിസിനസ് ടാക്കൂൺസ് , ഉന്നത പദവിയിലുള്ളവർ എല്ലാം തന്നെ 5000 കോടിയുടെ പ്രളയത്തിലുണ്ടായിരുന്നു . View this post on Instagram A post shared by HT City (@htcity) ബോളിവുഡിൻ്റെ സ്വന്തം പ്രിയങ്ക ചോപ്ര, ഭർത്താവ് അമേരിക്കൻ ഗായകൻ നിക്ക് ജോനാസ്, സൂപ്പർസ്റ്റാർ ആലിയഭട്ട് , സാറ അലിഖാൻ ,ജാൻവി കപൂർ , കരൺ ജോഹർ, ജോൺ സീന, ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ, തുടങ്ങി എണ്ണമറ്റനിരയാണ് വിവാഹത്തിൽ പങ്കെടുത്തത് .
മകൾ ഡോക്ടർ പദവി സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ച് നടൻ ദിലീപ്. മകള്‍ മീനാക്ഷി എം.ബി.ബി.എസ് ബിരുദം നേടിയതിന്റെ സന്തോഷം ഇൻസ്റ്റാഗ്രാമിലാണ് ചിത്രം സഹിതം പങ്കുവെച്ചത്. “ദൈവത്തിന് നന്ദി. ഒരു സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. എന്‍റെ മകള്‍ മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു. അവളോട് സ്നേഹവും ബഹുമാനവും,”. ബിരുദദാനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുമായി ഒപ്പം നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ദിലീപ് കുറിച്ചു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര കോളേജിലാണ് മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. ചിലപ്പോഴൊക്കെ താരപുത്രി കുടുംബത്തോടൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ട് . ദിലീപിന്‍റെ അവസാനമെത്തിയ ചിത്രം പവി കെയര്‍ടേക്കറിന്‍റെ ഓഡിയോ ലോഞ്ചിലും മീനാക്ഷി എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ഉള്ള മീനാക്ഷിയുടെ ചില നൃത്ത വീഡിയോകള്‍ വൈറല്‍ ആയിട്ടുണ്ട്. ബാല്യകാലം മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ നൃത്ത വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്‌ക്കൊപ്പമുള്ള നൃത്തം വൈറലായിരുന്നു.
ആസിഫ് അലിയിൽ നിന്നും പുരസ്‍കാരം സ്വീകരിക്കാൻ മടിച്ച സംഗീതജ്ഞൻ മേശ് നാരായണന്റെ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിവാദ വിഷയം .ഇതിനിടെ നയൻതാരയുടെ സമാനമായ പഴയൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് .അല്ലു അർജുനിൽ നിന്നും പുരസ്‍കാരം സ്വീകരിക്കാതെ വിഗ്നേഷിനെ വിളിച്ചു വേദിയിലേയ്ക്ക് വരുത്തി പുരസ്‍കാരം വീണ്ടും സ്വീകരിക്കുന്ന വീഡിയോയാണിത്. 2016 ലെ സൈമ അവാർഡ് വേദിയിലാണ് സംഭവം. ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിൽ മികച്ച അഭിനേത്രിക്കുള്ള അവാർഡ് നേടിയ നയൻതാര അല്ലു അർജുനിൽ നിന്ന് തനിക്ക് ലഭിച്ച അവാർഡ് തിരികെ നൽകുകയും സിനിമയുടെ സംവിധായകനും ഭാവി വരനുമായ വിഘ്നേശ് ശിവനിൽ നിന്ന് അവാർഡ് സ്വീകരിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്‍പദമാക്കി’ മനോരഥങ്ങള്‍ ‘എന്ന ആന്തോളജി സിനിമയുടെ പ്രമോഷണല്‍ ചടങ്ങിൽ നടന്ന നാടകീയ സംഭവങ്ങൾ വിവാദമായത്. ട്രെയിലര്‍ ലോഞ്ചില്‍ ‘മനോരഥങ്ങള്‍’ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകരെ ആദരിച്ചിരുന്നു.രമേഷ് നാരായണന് ചടങ്ങില്‍ പുരസ്‍കാരം നല്‍കാൻ ആദ്യം ക്ഷണിച്ചത്…
ഹൈദരാബാദ്: പുരി ജഗന്നാഥിന്‍റെ റാം പോതിനെനി നായകനായ ഡബിൾ ഐസ്മാർട്ടിലെ ‘മാർ മുൻത ചോഡ് ചിന്ത’ എന്ന ഐറ്റം ഗാനം ജൂലൈ 16 നാണ് പുറത്തിറങ്ങിയത്.ഡബിൾ ഐസ്മാർട്ടിലെ ‘മാർ മുൻത ചോഡ് ചിന്ത’ എന്ന പുതിയ ഗാനം പുറത്തിറങ്ങിയുടന്‍ വിവാദമായെന്നാണ് റിപ്പോർട്ട് . തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് പ്രസിഡന്‍റുമായ കെ ചന്ദ്രശേഖർ റാവുവിന്‍റെ ഒരു വാചകം ഗാനത്തിൽ ഉപയോഗിച്ചതിന് സംവിധായകനും സംഘത്തിനും എതിരെ മുതിർന്ന ബിആർഎസ് (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് പരാതി നൽകിയെന്നാണ് റിപ്പോർട്ട് . രജിത റെഡ്ഡിയാണ് പരാതി നൽകിയതായിരിക്കുന്നതെന്ന് തെലങ്കാന ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സിനിമയിലെ ഐറ്റം സോംഗില്‍ ‘അശ്ലീല’ പ്രയോഗമെന്ന രീതിയില്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞ വാചകം ഉപയോഗിച്ചെന്നാണ് പോലീസില്‍ നല്‍കിയ പരാതി . പരാതി നൽകിയ രഞ്ജിത ഒരു വാചകം ഉപയോഗിച്ചതിന് സംവിധായകനും ചിത്രത്തിനുമെതിരെ നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. മുൻ മുഖ്യമന്ത്രിയോടുള്ള ‘അനാദരവാണ്’ ഗാനം എന്നും പരാതിയില്‍ പറയുന്നുണ്ട്. ചന്ദ്രശേഖർ റാവു…