Subscribe to Updates
Get the latest creative news from FooBar about art, design and business.
Author: KL1Pr0gr3ss
നിയമവിരുദ്ധ എൻറോൾമെന്റിൽ പങ്കെടുക്കരുത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള KASP കിയോസ്ക്കുകൾ മുഖേന മാത്രമാണ് പദ്ധതിയുടെ അനുബന്ധ സേവനങ്ങൾ ലഭ്യമാക്കുന്നതെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അറിയിച്ചു. എന്നാൽ അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ അംഗങ്ങളെ ചേർക്കുന്നുവെന്നും കാർഡ് പുതുക്കി നൽകുന്നുവെന്നും തെറ്റായ സന്ദേശം പ്രചരിപ്പിച്ച് കാർഡ് പ്രിന്റ് ചെയ്ത് നൽകി പണം കൈപ്പറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കാർഡുകൾ പ്രിന്റ് ചെയ്തു നൽകുന്നത് നിയമവിരുദ്ധമാണ്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നിയമ നടപടി സ്വീകരിക്കും. പദ്ധതിയിൽ ഗുണഭോക്താക്കളെ പുതുതായി ഉൾപ്പെടുത്താനോ കാർഡ് പ്രിന്റ് ചെയ്ത് നൽകാനോ പദ്ധതി നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മറ്റു ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആയതിനാൽ തന്നെ സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്ത പക്ഷം ഇത്തരം ഏജൻസികൾ നടത്തുന്ന നിയമവിരുദ്ധമായ എൻറോൾമെന്റ് ക്യാമ്പുകളിൽ പങ്കെടുക്കരുത്. ഇത്തരത്തിൽ പണം നൽകി കാർഡ് പ്രിന്റ് ചെയ്ത് വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളിൽനിന്നും കാർഡുകളും…
സൗദി അറേബ്യയിലെ ഒരു ചെരിപ്പ് കടയിൽ നിന്നുമുള്ള സ്ലിപ്പർ ചെരിപ്പിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സാധാരണക്കാർ ഉപയോഗിക്കുന്ന ചെരിപ്പിന്റെ വിലയാണ് വിഡിയോ വൈറലാക്കിയത്. ഇന്ത്യക്കാർ പൊതുവായി ഉപയോഗിക്കുന്ന ഹവായ് ചെരിപ്പിന് സമാനമായൊരു പാദരക്ഷക്ക് ഒരു ലക്ഷം രൂപയോളം വിലയാണ് സൗദിയിലെ ഒരു കട വിലയിടുന്നത്. മുൻകാലങ്ങളിൽ വ്യാപകമായിരുന്ന സ്ലിപ്പറുകൾക്ക് സമാനമാണ് ഈ പാദരക്ഷകൾ. പലരും ഈ ഹവായ് ചെരുപ്പുകളെ “ടോയ്‌ലറ്റ് പാദരക്ഷകൾ” എന്ന് വിളിക്കാറുണ്ടായിരുന്നു. ചെരിപ്പിന്റെ വിലയെക്കുറിച്ചും മറ്റും കടയിലെ സെയിൽസ്മാൻ വിവരിക്കുന്നതാണ് വിഡിയോയിൽ. കൈയിൽ ഗ്ലൗസെല്ലാം ധരിച്ചാണ് ഇയാൾ ചെരിപ്പ് കൈയിലെടുക്കുന്നത്. ചെരിപ്പിന്റെ വില 4,590 റിയാൽ ആണെന്നും ദൃശ്യങ്ങളിൽ കാണാം. ഏകദേശം ഇന്ത്യൻ രൂപ ഒരു ലക്ഷത്തോളമാണ് ചെരിപ്പിന്റെ വില. We Indians use these sandals as a toilet footwear 😀 pic.twitter.com/7EtWY27tDT — Rishi Bagree (@rishibagree) July 16, 2024 എന്നാൽ ഇത്തരം ചെരിപ്പുകൾ കാരണം തൻ്റെ കുടുംബാംഗം വിവാഹാലോചനകൾ…
ഡ്രൈവറില്ലാ കാറുകൾ എന്ന സങ്കൽപ്പത്തിൽ നിന്ന് ലോകം അന്യമല്ല. അത് സങ്കീർണ്ണമായ ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ടെങ്കിലു , നൂതന സാങ്കേതികവിദ്യയും നിർമ്മിത ബുദ്ധിയും ഉപയോഗിച്ച്, ‘റോബോട്ടിക് ഡ്രൈവർ’ എന്ന യാഥാർഥ്യത്തിലേക്ക് മാറുന്ന കാലം വിദൂരമല്ല. മനുഷ്യൻ്റെ ഇടപെടൽ ഇല്ലെങ്കിലും കാർ നിയന്ത്രിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് അവർക്ക് ധാരണയുണ്ടാക്കുന്ന തരത്തിലാണ് ഇത്തരം വാഹനങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഈ കണ്ടുപിടുത്തത്തിന്റെ ഭാഗമായി സാധാരണ കാര്‍ ഓടിക്കാന്‍ കഴിവുള്ള ‘മുസാഷി’ എന്ന ഹ്യൂമനോയ്‌ഡ് റോബോട്ടിനെ ജപ്പാനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നെന്നാണ് പ്രമുഖ രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത് . റോബോട്ടിക് ഡ്രൈവർ ‘മുസാഷി ‘ ‘മുസാഷി ‘എന്ന റോബോട്ടിന് മനുഷ്യശരീരത്തോട് സാമ്യമുള്ള മസ്കുലോസ്കെലെറ്റൽ ഘടനയുണ്ട്. ഇതിന് 39 സന്ധികളും 74 പേശികളും ഉണ്ട്. എല്ലാ കൈകളിലും അഞ്ച് വിരലുകളുള്ള റോബോട്ടിന് രണ്ട് കൈകളിലും കാലുകളിലും പ്രഷർ സെൻസറുകൾ ഘടിപ്പിച്ചിരിക്കുന്നു. ഹാൻഡ്‌ബ്രേക്ക് ഉപയോഗിക്കുക, ഇഗ്നിഷൻ കീ മാറുക, പെഡലുകൾ അമർത്തുക, സ്റ്റിയറിംഗ് വീൽ, ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കുക തുടങ്ങിയ സങ്കീർണ്ണമായ ജോലികൾ ചെയ്യാൻ…
ഒമാനിൽ എണ്ണ ടാങ്കർ മറിഞ്ഞ് ഇന്ത്യക്കാരടക്കം 16 പേരെ കാണാതായി. ഒമാനിൽ നിന്ന് മറിഞ്ഞ കൊമോറോസിൻ്റെ എണ്ണക്കപ്പലിലെ 13 ഇന്ത്യക്കാരുൾപ്പടെ 16 പേരടങ്ങുന്ന ജീവനക്കാരെ കാണാനില്ലെന്ന് രാജ്യത്തെ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു.’പ്രസ്റ്റീജ് ഫാൽക്കൺ’ എന്ന കപ്പലാണ് ദുരന്തത്തിനിരയായത്. “പ്രസ്റ്റീജ് ഫാൽക്കണിൻ്റെ” ക്രൂവിൽ മൂന്ന് ശ്രീലങ്കക്കാരും ഉൾപ്പെടുന്നുവെന്ന് ഒമാനി സെൻ്റർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വെളിപ്പെടുത്തി . കപ്പൽ തലകീഴായി മുങ്ങിയെന്നാണ് വിവരം . മുങ്ങിയ കപ്പലിന്റെ നിലവിലെ സ്ഥിതിയോ എണ്ണയോ എണ്ണ ഉൽപന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യവും സ്ഥിരീകരിച്ചിട്ടില്ല. യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന ടാങ്കർ ഒമാനിലെ പ്രധാന വ്യവസായ തുറമുഖമായ ദുക്മിൽ നിന്ന് മറിഞ്ഞതായി എൽഎസ്ഇജിയുടെ ഷിപ്പിംഗ് ഡാറ്റ രേഖപ്പെടുത്തുന്നു . 2007 ൽ നിർമ്മിച്ച കപ്പലിന് 117 മീറ്റർ നീളമുണ്ട്. മാരിടൈം അധികൃതരുമായി ചേർന്ന് ഒമാനി അധികൃതർ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയതായി ഒമാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഡറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളജിലേക്കുള്ള യോഗ്യത പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 1ന് നടക്കും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി പ്രവേശനസമയത്ത് അതായത് 2025 ജൂലൈ 1-ന് ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ 7-ാം ക്ലാസിൽ പഠിക്കുകയോ 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാർഥി 2012 ജൂലൈ 2-നും 2014 ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടക്കുന്നതിനുള്ള നിർദേശങ്ങൾ www.rimc.gov.in ൽ ലഭ്യമാണ്. മേൽവിലാസം വ്യക്തമായി പിൻകോഡ്, ഫോൺ നമ്പർ ഉൾപ്പെടെ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ എഴുതണം. കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് സെപ്റ്റംബർ 30 ന് മുൻപ് ലഭിക്കുന്ന തരത്തിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരവനന്തപുരം – 12 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഡെറാഡൂൺ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോം (2 കോപ്പി), പാസ്‌പോർട്ട് സൈസ് വലിപ്പത്തിലുള്ള 2 ഫോട്ടോകൾ (ഒരു കവറിൽ ഉള്ളടക്കം ചെയ്തിരിക്കണം.), ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകൾ, സ്ഥിരം…
ട്രഷറികളിൽ മണി ഓർഡർ മുഖേനയുള്ള പെൻഷൻ വിതരണം മുടങ്ങിയത് പോസ്റ്റൽ വകുപ്പിന്റെ വീഴ്ചയെന്ന്
ട്രഷറികളിൽ മണി ഓർഡർ മുഖേനയുള്ള ജൂലായ് മാസത്തെ പെൻഷൻ വിതരണം വൈകാനിടയായത് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച മൂലമെന്ന് ട്രഷറി വകുപ്പ് ഡയറക്ടർ. ജൂലൈയിലെ പെൻഷൻ വിതരണത്തിനായി മണി ഓർഡർ കമ്മീഷൻ ഉൾപ്പെടെ പെൻഷൻ തുക ബില്ലുകളിലായി ജില്ലാ ട്രഷറി മുഖേന ജൂൺ അവസാന ആഴ്ചയിൽ പോസ്റ്റ് ഓഫീസുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എസ്.ബി.ഐ അധികാരികളുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ജൂലൈ 2, 3, 4 ദിവസങ്ങളിലായി തുക ക്രെഡിറ്റ് ആവാതെ തിരികെ എത്തുകയായിരുന്നു. പോസ്റ്റ് ഓഫീസിന്റെ ബാങ്ക് അക്കൗണ്ടുകളിൽ ജൂൺ മാസം 22 മുതൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായാണ് തടസ്സം നേരിട്ടത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് Non- Taxable Receipt സ്വീകരിക്കുന്നതിനായി Controller of General of Accounts 2019 മുതൽ ഏർപ്പെടുത്തിയിട്ടുള്ള ‘Barath kosh’ എന്ന പോർട്ടൽ മുഖനയുള്ള റെസിപ്റ്റുകൾ ഇതുവരെ ഉപോയാഗിച്ച് തുടങ്ങാത്തതിനാലാണ് തടസ്സം ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം വിവിധ വകുപ്പുകൾ പോസ്റ്റ് ഓഫീസ് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് നൽകുന്ന എല്ലാ തുകകളും മടങ്ങുകയാണ്. തടസ്സം…
ന്യൂഡൽഹി / റാമല്ല: ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിക്ക് 2.5 മില്യൺ യുഎസ് ഡോളറിൻ്റെ (25 ലക്ഷം ഡോളർ) ആദ്യ ഗഡു അനുവദിച്ച് ഇന്ത്യ. യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ നിയർ ഈസ്റ്റിലെ ഫലസ്തീൻ അഭയാർത്ഥികൾക്കാണ് (യുഎൻആർഡബ്ല്യുഎ) ഇന്ത്യയുടെ സമ്മാനം. 5 ദശലക്ഷം ഡോളറാണ് 2024-25 വർഷത്തേക്കുള്ള സംഭാവന. 1950 മുതൽ രജിസ്റ്റർ ചെയ്ത ഫലസ്തീൻ അഭയാർത്ഥികൾക്കായി നേരിട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളും പ്രവർത്തന പരിപാടികളും നടത്തുന്ന ഐക്യരാഷ്ട്രസഭാ സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ ഗാസയിലെ ഇസ്രായേൽ-ഹമാസ് ആക്രമണ പശ്ചാത്തലത്തിൽ സംഘടന അതിന്‍റെ പ്രവർത്തനങ്ങൾ നിലനിർത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. “ഇന്ത്യൻ ഗവൺമെൻ്റ് അതിൻ്റെ ഭാഗമായി 2.5 മില്യൺ യുഎസ് ഡോളറിൻ്റെ ആദ്യ ഗഡു യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഇൻ നിയർ ഈസ്റ്റിലെ ഫലസ്തീൻ അഭയാർത്ഥികൾക്ക് (UNRWA) അനുവദിച്ചു. 5 ദശലക്ഷം ഡോളറാണ് 2024-25 കാലയളവിലുള്ള വാർഷിക സംഭാവന.” റാമല്ലയിലെ ഇന്ത്യൻ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീൻ അഭയാർത്ഥികളെയും അവരുടെ ക്ഷേമത്തെയും…
ദോഹ: മെട്രോ വാഹനങ്ങളിലും സ്റ്റേഷനുകളിലും പൊതുഗതാഗതയിടങ്ങളിലും പുകവലി കർശനമായി നിരോധിച്ചതായി ഖത്തർ. ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് നിയമലംഘനം കണ്ടെത്തിയാൽ 1,000 റിയാൽ മുതൽ 3,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമം വഴിയാണ് അധികൃതർ ഇക്കാര്യം ഓർമിപ്പിച്ചത് . മെട്രോ വാഹനങ്ങളിലും സ്റ്റേഷനുകളിലും പൊതു സുരക്ഷ ഉറപ്പാക്കാനായി പുകവലി നിരോധിക്കുന്ന 2016 ലെ നിയമം നമ്പർ (10) ആർട്ടിക്കിൾ 17 പാലിക്കണമെന്നാണ് ഉത്തരവിട്ടത് .പുകയില കൃഷിയോ ഉൽപന്നങ്ങളുടെ നിർമ്മാണമോ പുകയില പുക മലിനീകരണം തീരെ ഇല്ലാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. അടച്ചിട്ട സ്ഥലങ്ങളിൽ പുകവലി നിരോധിക്കുന്നതിനും ഈ ഉൽപ്പന്നങ്ങൾ 18 ന് താഴെയുള്ളവർക്ക് വിൽക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും കർശനമായ നിയമനിർമ്മാണങ്ങൾ നിലവിലുണ്ട്. സ്‌കൂളുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ-പരിശീലന സ്ഥാപനങ്ങളിൽ നിന്നും ഒരു കിലോമീറ്ററിൽ താഴെയുള്ള പ്രദേശങ്ങളിൽ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതും നിരോധിച്ചിരിക്കുന്നു. To ensure public safety in metro vehicles and stations,…
ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ 17 നു രാവിലെ 11.30 ന് സെക്രട്ടേറിയറ്റ് ഉദ്യാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മൺചട്ടിയിലും നിലത്തുമായി 13 വിവിധ ഇനങ്ങളിലുള്ള പച്ചക്കറികൾ സെക്രട്ടേറിയറ്റ് അങ്കണത്തിലെ കൃഷിക്ക് വേണ്ടി ഉപയോഗിക്കും. ഓണത്തിന് വിളവെടുപ്പ് ഉദ്ദേശിച്ച് ഓറഞ്ച് /മഞ്ഞ നിറത്തിലുള്ള 1200 ഹൈബ്രിഡ് ജമന്തി തൈകളും സെക്രട്ടറിയേറ്റ് അങ്കണത്തിൽ നടാൻ തീരുമാനിച്ചിട്ടുണ്ട്. 560 ചെടിച്ചട്ടികളിൽ വഴുതന, കത്തിരി, മുളക്, തക്കാളി, വെണ്ട എന്നീ ഇനങ്ങളുടെ ഹൈബ്രിഡ് തൈകൾ നടും. ചീര, മത്തൻ, നിത്യവഴുതന, പടവലം, വെള്ളരി, സാലഡ് വെള്ളരി, പയർ, പാവൽ എന്നീ പച്ചക്കറികൾ നിലത്തും നട്ട് പരിപാലിക്കും. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ കൃഷിഭവനുകളിലൂടെയും വിത്ത് പാക്കറ്റുകൾ വിതരണം ചെയ്യും. ഉദ്ഘാടന വേളയിൽ വിവിധ വകുപ്പ് മന്ത്രിമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
അനന്ത് – രാധിക വിവാഹ ചടങ്ങിന് മാറ്റു കൂട്ടാൻ യുഎസ് മോഡലും നടിയുമായ കിം കർദാഷിയാനും. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും ‘ശുഭ് ആശിർവാദ്’ ചടങ്ങിൽ കിം കർദാഷിയാൻ തൻ്റെ ഗ്ലാമറസ് ഇന്ത്യൻ വസ്ത്രധാരണത്തിലൂടെ ഏവരെയും വശീകരിച്ചു. പരമ്പരാഗതവും എന്നാൽ ആകർഷകവുമായ വസ്ത്രത്തിൽ അതിസുന്ദരിയായാണ് അമേരിക്കൻ മോഡൽ എത്തിയത് . മഹത്തായ ചടങ്ങിൽ ഹോളിവുഡ് ഗ്ലാമർ സ്പർശം കൊണ്ടുവരാൻ താരത്തിന് കഴിഞ്ഞു . ചടങ്ങിൽ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ്റെ പുറകിൽ കിം ഇരിക്കുന്നതായി കാണാം. അവർക്കൊപ്പം അമേരിക്കൻ ജ്വല്ലറി ഡിസൈനർ ലോറെയ്ൻ ഷ്വാർട്‌സും ഉണ്ടായിരുന്നു, ഇരുവരും ആഘോഷങ്ങൾ ആസ്വദിക്കുകയും പരസ്പരം സംവദിക്കുകയും ചെയ്തു. View this post on Instagram A post shared by Viral Bhayani (@viralbhayani) അതേസമയം, അമിതാഭ് ബച്ചൻ തൻ്റെ ചെറുമകൾ നവ്യ നവേലി നന്ദയ്ക്കും മരുമകൻ നിഖിൽ നന്ദയ്ക്കും ഒപ്പം ഇരുന്നു, ഇത് പരിപാടിയെ താരനിബിഡമാക്കി. അതെ സമയം, ചടങ്ങിനിടെ…