Author: KL1Pr0gr3ss

സംസ്ഥാന സർക്കാർ ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യുഷൻസ് (ഐസിഫോസ്) ഡ്രോൺ ടെക്‌നോളോജിയുടെ വിവിധ മേഖലയിലുള്ള സാധ്യതകൾ ഉൾക്കൊള്ളിച്ച് അഞ്ച് ദിവസത്തെ പരിശീലന ശില്പശാല ജൂലൈ 17 മുതൽ 21 വരെ നടത്തുന്നു. ഡ്രോൺ അസംബ്ലി, മാനുവൽ ആൻഡ് ഓട്ടോണോമസ് ഫ്ലയിങ് പ്രാക്റ്റീസ് കൂടാതെ ഈ മേഖലയിൽ  വളർന്നുകൊണ്ടിരിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ, തൊഴിൽ സാധ്യതകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പരിശീലനം. ഭൗതികശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു വിജയിച്ചവർക്കും ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ, ബിരുദാന്തരബിരുദ വിദ്യാർഥികൾക്കും, വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവസരം ഉപയോഗപ്പെടുത്താം. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. വെബ്സൈറ്റ്: https://icfoss.in/event-details/191, ഫോൺ:  7558837880, 7736118464. ഓൺലൈൻ റെജിസ്‌ട്രേഷൻ: https://erpnext.icfoss.org/uav.

Read More

കൊച്ചി: നിക്ഷേപം ആകര്‍ഷിച്ചും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും എഐ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ദ്വിദിന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവില്‍  സെഷനില്‍ എഐ പ്രോത്സാഹനത്തിനായുള്ള സര്‍ക്കാര്‍ ഉദ്യമങ്ങളെക്കുറിച്ചുള്ള സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ഐബിഎമ്മുമായി ചേര്‍ന്നാണ് കൊച്ചിയില്‍ എഐ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിജ്ഞാന സമൂഹമായും സമ്പദ് വ്യവസ്ഥയായും മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ മേഖലകളില്‍ നിന്നും നിക്ഷേപം ആകര്‍ഷിക്കാന്‍ കേരളം തയ്യാറാണ്. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ സംരംഭങ്ങളുടെ ലക്ഷ്യം. സംസ്ഥാനത്തിന്‍റെ നേട്ടങ്ങളും പരിമിതികളും തിരിച്ചറിഞ്ഞാണ് പുതിയ വ്യാവസായിക നയത്തിന് സര്‍ക്കാര്‍ രൂപം കൊടുത്തിരിക്കുന്നത്. വൈദഗ്ധ്യമുള്ള മനുഷ്യവിഭവ ശേഷിയാണ്  കേരളത്തിന്‍റെ പ്രധാന ശക്തി. എഐ, ബ്ലോക്ക് ചെയിന്‍, മെഷീന്‍ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ്, ടൂറിസം, ലോജിസ്റ്റിക്സ് തുടങ്ങിയ…

Read More

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന്   അപേക്ഷ ക്ഷണിച്ചു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായം നാല്‍പ്പതു വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കും. പ്രതിമാസ വേതനം 36,000 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വൈകിട്ട് അഞ്ചു വരെ.  എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 വിലാസത്തില്‍ അപേക്ഷ ലഭിക്കണം. കവറിനു മുകളില്‍ ജേണലിസം ആ9്‌റ് കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നം.0484-2422275 /0484-2422068.

Read More

കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, ആശങ്ക വേണ്ട സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജിലേയും സംഘങ്ങൾ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചു. ജില്ലാ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എല്ലാ ജല സ്രോതസുകളിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കി. കൂടുതൽ രോഗികളെത്തിയാൽ പരിചരണമൊരുക്കാനുള്ള സംവിധാനങ്ങളുമൊരുക്കി. കെയർ ഹോമിലുള്ള ചിലർ വീടുകളിൽ പോയതിനാൽ അവരെ കണ്ടെത്തി നിരീക്ഷിച്ചു വരുന്നു. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ കുട്ടികളുടേയും ജീവനക്കാരുടേയും പട്ടിക തയ്യാറാക്കി…

Read More

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ചക്കയുടെ ആരോഗ്യ ഗുണങ്ങൾഎന്തൊക്കെയാണെന്ന് നോക്കാം. ചക്ക കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു .ചക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു. കാർബോഹൈഡ്രേറ്റ്‌സ്, ഇലക്‌ട്രോലൈറ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് ചക്ക. വിറ്റാമിൻ എ, സി എന്നിവയുടെ അളവ് വർധിച്ചിരിക്കുന്നതിനാൽ ചക്ക കഴിക്കുന്നത് കണ്ണിൻ്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമിൻ സിയും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും നല്ലതാണ്. ചക്കയിൽ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ആണുള്ളത്. അതെ സമയം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ചക്ക സഹായകമാണ്. ചക്കയുടെ പുറം തൊലി കൊഴുപ്പുകളും സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയായി വിഘടിക്കുന്നത് തടയുമെന്ന് മറ്റൊരു പഠനം ചൂണ്ടിക്കാട്ടുന്നു . പ്രമേഹരോ​ഗികൾ ചക്ക കഴിക്കുന്നത് മിതമായിരിക്കണം. അധികം പഴുക്കാത്ത ചക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.…

Read More

ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്, എ, ബിപ്ലസ് നേടിയവരും, സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ്‌വണിന് പഠിക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ കോച്ചിങിന് ധനസഹായം നല്‍കും. വകുപ്പിന്റെ അംഗീകാരമുള്ള പ്രമുഖ കോച്ചിങ് സ്ഥാപനങ്ങളില്‍ പരിശീലനത്തിന് ചേരുന്ന വിദ്യാര്‍ഥിക്ക് പ്രതിവര്‍ഷം 10,000 രൂപ നിരക്കില്‍ രണ്ടു വര്‍ഷത്തേക്ക് 20,000 രൂപയാണ് അനുവദിക്കുന്നത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കവിയരുത്. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്,  പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കുന്നു എന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റ്, എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്‍ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ് എന്നിവ സഹിതമുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആഗസ്റ്റ് 10 നകം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷാ ഫോം ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. കൂടുതല്‍…

Read More

പ്രശസ്ത സംവിധായകൻ വിനയൻ ഒരുക്കിയ ബോയ്ഫ്രണ്ടിലൂടെയാണ് മലയാളികളുടെ ‘ഹൃദയസ്പന്ദനം’ ഹണി റോസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അഭ്ര പാളികളിൽ ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന ഹണി റോസ് തൻ്റെ ഏറ്റവും പുതിയ ചിത്രമായ റേച്ചലിൻ്റെ തിരക്കിലാണ്. സിനിമയിലെ ഷൂട്ടിങ് തിരക്കുകൾക്ക് ശേഷം ഉദ്ഘാടന ചടങ്ങുകളിലാണ് താരം സജീവമാകുന്നത്.ഹണി റോസിന്റെ എല്ലാ ഉദ്ഘാടന ചടങ്ങുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനൊപ്പം ഹണിയുടെ വസ്ത്രശേഖരമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഹണിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നതിനൊപ്പം സൈബർ ആക്രമണങ്ങളും രൂക്ഷമാണ്. ഇതിനെതിരെ ഹണി തന്നെ പലതവണ  രംഗത്തെത്തിയിരുന്നു.  ഇപ്പോഴിതാ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് ഹണി . ആരാധകരോട് ഹണി മനസുതുറക്കുന്നു… ഫാഷനിൽ തിളങ്ങി നിൽക്കുന്നതിന്റെ രഹസ്യമെന്താണ്? ഔട്ട്ഫിറ്റ്സ് എനിക്ക് വളരെ ഇഷ്ടമുള്ളതാണ്. ഒരു ഡിസൈനർ തന്നിലുണ്ട് . പക്ഷേ ഞാൻ ഒട്ടും ബ്രാൻഡ് കോൺഷ്യസ് അല്ല. ഉദ്‌ഘാടനപരിപാടികൾ നിരവധി ചെയ്യുന്നതുകൊണ്ട് ചെലവ് കുറഞ്ഞ എന്നാൽ കാണാൻ ഭംഗിയുള്ള ഔട്ട്ഫിറ്റ്സ് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കുറെയൊക്കെ ഞാൻ റഫറൻസ്…

Read More

ചെറിയ വരുമാനം മുതൽ ഉയർന്ന വേതനം ലഭിക്കുന്നവർക്ക് തങ്ങളുടെ നിക്ഷേപം ഏതു വിധേനയും ഇരട്ടിപ്പിക്കുന്ന ലക്ഷ്യമാണുള്ളത് .സ്റ്റോക്ക് മാർക്കറ്റും ഇതര സംവിധാനങ്ങളും കണ്ടെത്തി പണം നിക്ഷേപിക്കാൻ നോക്കുമ്പോഴും മികച്ച മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നത് നഷ്ടം സംഭവിക്കാനുള്ള സാധ്യത കുറവാണ് എന്നുള്ളത് കൊണ്ട് തന്നെയാണ്.അത് കൊണ്ട് തന്നെ മ്യൂച്വൽ ഫണ്ടിൽ പണമെറിയുന്ന മലയാളികളുടെ എണ്ണവും പ്രതിദിനം കുതിച്ചുയരുന്നുണ്ട് . അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi/ആംഫി) ജൂണിലെ കണക്കുപ്രകാരം അഞ്ചുവർഷം കൊണ്ട് ആകെയുള്ള മലയാളി നിക്ഷേപം ഇരട്ടിയിലധികമായാണ് കുതിച്ചു കയറിയത് . കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽ ഫണ്ട് നിക്ഷേപ ആസ്തി (എയുഎം/AUM) 73,451.94 കോടിയെന്ന എക്കാലത്തെയും ഉയരത്തിലെത്തി. ഇതാദ്യമായാണ് ആസ്തി 70,000 കോടി രൂപ മറി കടന്നത് . 69,501 കോടി യായിരുന്നു മെയ് മാസത്തിൽ . അതെ സമയം 2023 ജൂണിൽ ഇത് 50,733 കോടിയായിരുന്നു. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ വിലയിരുത്തുമ്പോൾ 2019 ജൂണിൽ 26,700 കോടിമാത്രമായിരുന്നു…

Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യസംസ്‌കരണത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാകളക്ടര്‍ വി.ആര്‍ വിനോദ്. ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ നഗരസഭകള്‍ക്ക് വേണ്ടി നടത്തിയ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ എതിര്‍പ്പിന്റെ പേരില്‍ മാലിന്യസംസ്‌കരണപദ്ധതികളില്‍ നിന്ന് പിന്‍മാറുകയല്ല, മറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ച് കുറ്റമറ്റരീതിയില്‍ പദ്ധതി നടപ്പാക്കുകയാണ് വേണ്ടത്. കുടിവെള്ളസ്രോതസ്സുകളിലെ മാലിന്യം സാംക്രമികരോഗങ്ങള്‍ക്കും പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. ഇതും മാലിന്യസംസ്‌കരണവും തമ്മില്‍ ബന്ധമുണ്ടെന്ന കാര്യം മനസ്സിലാക്കണമെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു. ഡി.പി.ആര്‍.സി ഹാളില്‍ നടന്ന ശില്പശാലയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, അസി.ഡയറക്ടര്‍ പി.ബി ഷാജു, മാലിന്യമുക്തം നവകേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബീന സണ്ണി, എന്‍വയേണ്‍മെന്റ് എഞ്ചിനീയര്‍ ഡോ.സി.ലതിക, കില ഫെസിലിറ്റേറ്റര്‍ എ. ശ്രീധരന്‍, ഹരിതകേരളമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജിതിന്‍, ശുചിത്വമിഷന്‍ അസി. കോ ഓര്‍ഡിനേറ്റര്‍ ടി.എസ് അഖിലേഷ് തുടങ്ങിയവര്‍ ക്ലാസുകളെടുത്തു. ശില്പശാലയുടെ ഭാഗമായി മാലിന്യസംസ്‌കരണം സംബന്ധിച്ച്, നഗരസഭാ സെക്രട്ടറിമാരുടെ…

Read More

തിരുവനന്തപുരം  ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ  ജൂലൈ 11ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കും.  ടെക്‌നീഷ്യൻ ട്രെയിനി (സ്ത്രീകൾ/പുരുഷന്മാർ) – യോഗ്യത: പ്ലസ്ടു  /ഐടിഐ ഇലക്ട്രോണിക്‌സ് / ഇലക്ട്രിക്കൽ, സെയിൽസ്‌ ട്രെയിനി (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: പ്ലസ്ടു /ഡിഗ്രി, റിലേഷൻഷിപ് ഓഫീസർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: പ്ലസ്ടു /ഡിഗ്രി, മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: ഡിഗ്രി), അസിസ്റ്റന്റ് മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: പ്ലസ്ടു /ഡിഗ്രി, ഡെപ്യൂട്ടി മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: ഡിഗ്രി എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. പ്രായപരിധി 35 വയസ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2992609, 8921916220.            

Read More