Author: KL1Pr0gr3ss

കണ്ണൂർ : കാലവര്‍ഷക്കാലത്തെ അധ്യയന ദിനങ്ങളില്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതമായി സ്‌കൂളുകളില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളുടെ സഹകരണത്തോടെ സ്‌കൂള്‍ അധികാരികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ആയത് തഹസില്‍ദാര്‍മാര്‍/ വിദ്യാഭ്യാസ ഉപഡയറക്ടര്‍/ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്നീ മാര്‍ഗങ്ങളിലൂടെ ജില്ലാ ഭരണകൂടത്തെ അറിയിച്ച് പ്രശ്‌നപരിഹാരം കാണണമെന്ന് കലക്ടര്‍ അറിയിച്ചു. കാലവര്‍ഷം ശക്തിപ്രാപിക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് നിരവധി അപേക്ഷകള്‍ ഫോണ്‍ മുഖേനയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നുണ്ട്.  മഴക്കാലത്ത് കാലാവസ്ഥ വകുപ്പിന്റെ റെഡ് അലര്‍ട്ട് ഉണ്ടാകുന്ന സാഹചര്യങ്ങളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കേണ്ടി വരുന്നത്.  അങ്ങനെയല്ലാത്ത അധ്യയന ദിനങ്ങളില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്നുണ്ടെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പാക്കണം.  സാധാരണയിലും അധികരിച്ച അവധി ദിനങ്ങള്‍ ഉണ്ടാകുന്നത് പാഠഭാഗങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും സ്‌കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനും തടസ്സം…

Read More

ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ 255 വാഹനങ്ങള്‍ക്കെതിരെ നടപടി. പരിശോധയില്‍ ക്രമക്കേട് കണ്ടെത്തിയ വാഹന ഉടമകള്‍ക്ക് 330260 രൂപ പിഴ ചുമത്തി.  ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ തീരുമാന പ്രകാരമാണ് പരിശോധന നടത്തിയത്.  ഇ.ഐ.ബി വാഹനങ്ങളിലെ സുരക്ഷാ ഉപകരണങ്ങള്‍, ജി.പി.എസ് പ്രവര്‍ത്തിക്കാത്ത വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍, അനധികൃത ലൈറ്റുകള്‍, രൂപമാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ എന്നിവയാണ് പരിശോധയില്‍ പിഴ ഈടാക്കിയത്. തുടരുമെന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.ആര്‍ സുരേഷ്, ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍ വി.കെ വിശ്വംബരന്‍ എന്നിവര്‍ അറിയിച്ചു. പരിശോധനയില്‍ ആര്‍.റ്റി.ഒ എന്‍ഫോഴ്സ്മെന്റ്, ആര്‍.റ്റി.ഒ വയനാട്, സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി എസ്.ആര്‍.റ്റി.ഒമാര്‍, മാനന്തവാടി ആര്‍.ടി.ഒ ഓഫീസ് ഉദ്യോഗസ്ഥര്‍, കല്‍പ്പറ്റ, മാനന്തവാടി, പനമരം  ബത്തേരി, പുല്‍പ്പള്ളി സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Read More

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) നാല് എം.ടെക് കോഴ്സുകൾക്ക് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ   (എൻബിഎ) അംഗീകാരം   ലഭിച്ചു. പവർ സിസ്റ്റംസ് (ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗം), സ്ട്രക്ച്ചറൽ എൻജിനിയറിംഗ് (സിവിൽ എഞ്ചിനീയറിംഗ് വിഭാഗം), മെഷീൻ ഡിസൈൻ (മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം), സിഗ്‌നൽ പ്രോസസിംഗ് (ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗം) എന്നീ  കോഴ്സുകൾക്കാണ് അടുത്ത മൂന്ന് വർഷത്തേക്കുള്ള (2024-2027)   അക്രഡിറ്റേഷൻ ലഭിച്ചത്. ഓരോ കോഴ്സിലും  18 സീറ്റുകളാണുള്ളത്. അംഗീകാരം ലഭിച്ചതോടെ വിജയകരമായി  കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കമ്പനികളിൽ ജോലി ലഭിക്കുന്നതിനും ഉപരിപഠനത്തിനുമുള്ള   സാധ്യത വർദ്ധിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോളജിലെ എല്ലാ ബിടെക് കോഴ്സുകൾക്കും നിലവിൽ  ഈ അംഗീകാരം ഉണ്ട്.

Read More

വനഭൂമി പട്ടയം സംബന്ധിച്ച വിവരശേഖരണത്തെ കുറിച്ച് അറിവ് ലഭിക്കാത്തത് മൂലം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകാൻ സർക്കാർ തീരുമാനിച്ചതായി റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. നിയമസഭയിൽ പി എസ് സുപാലിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. എംഎൽഎ ഉന്നയിച്ച പ്രശ്നം ചില കർഷക സംഘടനകളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ വനഭൂമിയിൽ കുടിയേറിയ പട്ടയം ലഭിച്ചിട്ടില്ലാത്തവർക്കായി നടത്തിയ വിവരശേഖരണത്തിന്റെ കാലാവധി ജൂലൈ 10 മുതൽ 30 വരെ ദീർഘിപ്പിക്കുകയാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. മലയോര മേഖലകളിൽ പട്ടയ വിതരണത്തിന് പുതിയ അപേക്ഷകൾ സ്വീകരിക്കാനും സംയുക്ത പരിശോധന നടത്തുന്നതിനും അനുമതി ആവശ്യപ്പെട്ട് സംസ്ഥാന റവന്യൂ-വനം വകുപ്പ് മന്ത്രിമാർ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1077 ജനുവരി ഒന്നിന് മുമ്പ് വന ഭൂമിയിൽ കുടിയേറി താമസിച്ച് വരുന്നവരിൽ നാളിതു വരെ പട്ടയം ലഭിക്കാത്തവരെ കണ്ടെത്തുന്നതിന് ഒരു സമഗ്ര വിവര ശേഖരണം നടത്തുവാൻ…

Read More

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി.സി.ഇ.കെ (Centre for Continuing Education Kerala) ഒരുക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതിയിൽ എറണാകുളം ഗവ. വിമൺസ് പോളിടെക്നിക് കോളേജിൽ കുറഞ്ഞ ചെലവിൽ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകൾ പഠിക്കാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ആറുമാസ/ഒരു വർഷ കാലാവധിയുള്ള കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാമെന്നും മന്ത്രി ബിന്ദു പറഞ്ഞു. എസ്എസ്എൽസിയോ പ്ലസ് ടുവോ ബിരുദമോ അടിസ്ഥാനയോഗ്യതയുള്ള ആർക്കും മാർക്കോ പ്രായപരിധിയോ നോക്കാതെ കോഴ്സിന് നേരിട്ട് അപേക്ഷിക്കാം. ശനി/ഞായർ ബാച്ചുകളും മോണിംഗ്/ഈവെനിംഗ് ബാച്ചുകളും പാർട്-ടൈം/റെഗുലർ ബാച്ചുകളും ഓൺലൈനും ഓഫ്‌ലൈനും ചേർത്തുള്ള ഹൈബ്രിഡ് ബാച്ചുകളും വിദ്യാർത്ഥികൾക്കായി ഇവിടെയുണ്ട്. സ്വകാര്യ മേഖലയിലടക്കം ആകർഷകമായ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളാണ് കേരള സർക്കാരിൻ്റെ തുടർവിദ്യാഭ്യാസ പദ്ധതി മുഖേന ഇനി മുതൽ എറണാകുളം ഗവ. വിമൺസ് പോളിടെക്നിക് കോളേജിൽ   ചുരുങ്ങിയ ചെലവിൽ പഠിക്കാൻ അവസരമൊരുക്കുന്നത്. ലോകത്താകമാനം ഏറ്റവുമധികം തൊഴിലവസരങ്ങളുള്ള ലോജിസ്റ്റിക്സ് & ഷിപ്പിങ് മാനേജ്‌മെൻ്റ്, എയർപോർട്ട് മാനേജ്‌മെന്റ്, ഫിറ്റ്നസ് ട്രെയിനർ, ഡിജിറ്റൽ…

Read More

കേരള ജയിൽ വകുപ്പിന് കീഴിലുള്ള എറണാകുളം തൃക്കാക്കര ബോസ്റ്റൽ സ്കൂളിലെ ഉപയോഗശൂന്യമായ 18 സോളാ൪ ബാറ്ററികൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവ൪ ജൂലായ് 18 വ്യാഴാഴ്ച പകൽ 11 ന് മു൯പ് ഈ സ്ഥാപനത്തിൽ എത്തണം. ലേലത്തിൽ ലഭിച്ച വസ്തുക്കൾ അഞ്ചു ദിവസത്തിനകം സ്ഥാപനത്തിൽ നിന്നും നീക്കണം. കൂടുതൽ വിവരങ്ങൾക്ക് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് ഓഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടുക. 0484 2421366, 9446899530

Read More

ക്യൂബൻ അംബാസഡർ ഇൻ ചാർജ് മന്ത്രി വീണാ ജോർജുമായി ചർച്ച നടത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രി ഉൾപ്പെട്ട സംഘം കഴിഞ്ഞ വർഷം നടത്തിയ ക്യൂബ സന്ദർശന വേളയിൽ ആരോഗ്യ മേഖലയിലും ആയുർവേദ രംഗത്തും തുടങ്ങി വച്ച സഹകരണം ശക്തിപ്പെടുത്തും. റിപ്പബ്ലിക് ഓഫ് ക്യൂബയുടെ അംബാസഡർ ഇൻ ചാർജ് അബെൽ അബെല്ല ഡെസ്പെയിൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിൽ സന്ദർശിച്ച് ചർച്ച നടത്തി. വിവിധ സബ് ഗ്രൂപ്പുകളായി ക്യൂബയിലും കേരളത്തിലുമായി ചർച്ചകൾ മുന്നോട്ട് കൊണ്ട് പോകും. ഇതിനായി ക്യൂബൻ എംബസിയുടെ പൂർണ പിന്തുണ ഉറപ്പ് നൽകി. കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അംബാസഡർ ഇൻ ചാർജ് അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ക്യൂബൻ സന്ദർശനത്തിന് പിന്നാലെ മന്ത്രി വീണാ ജോർജുമായി ക്യൂബൻ അംബാസഡർ ചർച്ച നടത്തിയിരുന്നു. കുടുംബ ഡോക്ടർ പദ്ധതി, റഫറൽ സംവിധാനങ്ങൾ, വാക്സിൻ, മരുന്ന് ഉദ്പാദനം, ജീവിതശൈലീ രോഗ നിയന്ത്രണം, കാൻസർ, ഡയബറ്റിക് ഫൂട്ട്, മെഡിക്കൽ വിദ്യാഭ്യാസം, ആയുർവേദം എന്നീ മേഖലകളിൽ സഹകരിക്കാൻ തീരുമാനിച്ചിരുന്നു.…

Read More

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഇ. എൻ.ടി വിഭാഗത്തിലേക്ക് പുതിയതായി 25 ലക്ഷം രൂപ ചെലവിൽ ഫ്ലെക്സിബിൾ റൈനോ ഫാരിങ്കോ ലാരിങ്കോസ്കോപ്പ്, സ്ട്രോബോസ്കോപ്പ് മെഷീൻ സ്ഥാപിച്ചു. അമേരിക്കൻ നിർമ്മിത മെഷീൻ ആണിത് മുതിർന്നവരിലും കൊച്ചു കുട്ടികളിലും ഉണ്ടാകുന്ന ഒച്ചയടപ്പും ശബ്ദത്തിൽ ഉണ്ടാകുന്ന മറ്റു വ്യതിയാനങ്ങളും പരിശോധിച്ച് രോഗനിർണ്ണയം സുഗമമാക്കുന്നതിന് ഈ മെഷീൻ സഹായിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു. വിവിധ കാരണങ്ങളാൽ ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടുള്ള രോഗികളെ ഫ്ലെക്സ്ബിൾ റൈനോ ഫാരിങ്കോ ലാരിങ്കോസ്കോപ്പ് മുഖേന ഫ്ളക്സ്ബിൾ എൻഡോസ്കോപിക് ഇവാല്യുയേഷൻ ഓഫ് സൊല്ലോവിങ് (എഫ് ഇ ഇ എസ് )പരിശോധന നടത്തി രോഗാവസ്ഥ കണ്ടെത്തുന്നതിനു കഴിയുന്നു . പ്രധാനമായും ക്യാൻസർ രോഗബാധിതരിലും പക്ഷാഘാതം സംഭവിച്ചവരിലും ഉണ്ടാകാറുള്ള തൊണ്ടയിലെ തടസങ്ങൾ തിരിച്ചറിഞ്ഞു ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്നു. രോഗികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഗുണനിലവാരമുള്ള ചികിൽസാ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇത്തരത്തിലുള്ള പുതിയ മെഷീനുകൾ സ്ഥാപിക്കുന്നതിലൂടെ എറണാകുളം മെഡിക്കൽ കോളേജ് ലക്ഷ്യമാകുന്നത്.…

Read More

ഇതിഹാസ പരമ്പരകളെ തുടർക്കഥയാക്കിയ ‘കൽക്കി 2898 എഡി’ തുടക്കത്തിൽ തന്നെ കോടികൾ വാരിക്കൂട്ടി മുന്നേറുന്നു. ചലച്ചിത്രലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ അണിയിച്ചൊരുക്കിയ സിനിമ ഭാഷാക്കതീതമായി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പുരാണകഥകളെ ഭാവിയുടെ വാഗ്ദാനമായി അവതരിപ്പിച്ച ചിത്രം ബോക്സോഫീസിൽ തകർത്തോടുന്നുണ്ട് .ദിനംപ്രതി കൽക്കിയ്ക്ക് ലഭിക്കുന്ന കളക്ഷൻ തന്നെയാണ് അതിന് തെളിവ്. 𝐓𝐡𝐞 𝐝𝐫𝐞𝐚𝐦 𝐫𝐮𝐧 𝐜𝐨𝐧𝐭𝐢𝐧𝐮𝐞𝐬… Witness the magic of #Kalki2898AD, now in theaters.#EpicBlockbusterKalki @SrBachchan @ikamalhaasan #Prabhas @deepikapadukone @nagashwin7 @DishPatani @Music_Santhosh @VyjayanthiFilms @Kalki2898AD @saregamaglobal @saregamasouth pic.twitter.com/7UGJHXcbJM — Vyjayanthi Movies (@VyjayanthiFilms) July 3, 2024 ജൂൺ 27ന് ആയിരുന്നു കൽക്കി തിയേറ്ററുകളിലേക്കെത്തിയത് . ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആദ്യദിനം റെക്കോർഡ് കളക്ഷൻ നേടാൻ ‘കൽക്കി 2898 ‘എഡിയ്ക്ക് കഴിഞ്ഞു. 191കോടിയിലേക്ക് ചിത്രത്തിന്റെ ആദ്യദിന കളക്ഷനെത്തി. ബ്രഹ്മാണ്ഡ നായകൻ പ്രഭാസിനൊപ്പം കമൽഹാസൻ, ബോളിവുഡ് താരം അമിതാഭ് ബച്ചൻ, ദീപിക പദുകോൺ , ശോഭന തുടങ്ങി…

Read More

ഇനി മുതൽ ശനിയാഴ്ചകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തീർപ്പുകൽപ്പിക്കാത്ത ലൈസൻസ് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നത് വേഗത്തിലാക്കാനാണ് ഈ പുതിയ നീക്കം എന്നാണ് വാർത്ത . നിലവിൽ 3000-ലധികം അപേക്ഷകൾ തീർപ്പുകൽപ്പിക്കാതെ കെട്ടികിടക്കുന്നുണ്ടെന്നാണ് കണക്കുകൾ. ബാക്ക്‌ലോഗ് പരിഹരിക്കുന്നതിന് ഈ പരിശോധനകൾ നടത്താൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും (ആർടിഒ) സബ് ആർടിഒ ഓഫീസുകളിലും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 86 ആർടി ഓഫീസുകളിൽ 36 എണ്ണത്തിലും മൂവായിരത്തിലധികം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ തീരുമാനം അപേക്ഷകർക്ക് അവരുടെ ലൈസൻസുകൾ ഉടനടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. സമഗ്രമായ പരിശോധന ഉറപ്പാക്കാനും ഇനി ശനിയാഴ്ചകളിലും ആർടിഒകൾ പ്രവർത്തിക്കും. റോഡ് ടെസ്റ്റ് പൂർത്തിയാക്കാൻ കുറഞ്ഞത് 15 മുതൽ 18 മിനിറ്റ് വരെ എടുക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി . അതേസമയം സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം. 3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകൾ അധികമായി നടത്തും. കൂടാതെ…

Read More