Subscribe to Updates
Get the latest creative news from FooBar about art, design and business.
Author: KL1Pr0gr3ss
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും എസ്.ആർ.സി ഓഫീസിൽ നിന്ന് ലഭിക്കും. അപേക്ഷകൾ 20 നകം ലഭിക്കണം. ഫോൺ: 9846033001.
തുറമുഖം സെപ്തംബർ-ഒക്ടോബർ മാസം കമ്മീഷൻ ചെയ്യും കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതായും ട്രയൽ ഓപ്പറേഷൻ ജൂലൈ 12 ന് ആരംഭിക്കുമെന്നും തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജൂലായ് 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ ‘സാൻ ഫെർണാണ്ടോ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും. അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപതംബർ-ഒക്ടോബർ മാസത്തിൽ കമ്മീഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനസർക്കാർ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡിൽ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യപദ്ധതിയായ വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യമേഖല നിക്ഷേപമാണ്. ആദ്യ കണ്ടയിനർ കപ്പലായ സാൻ ഫെർണാണ്ടോ ജൂലൈ 11-ന് വിഴിഞ്ഞത്ത് എത്തിച്ചേരും. ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകൾ കൈകാര്യം…
2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ 10 പൈസ നിരക്കിൽ ഇന്ധനസർചാർജ്ജ് നടപ്പാക്കിയതിനുശേഷമുണ്ടായ അധികബാധ്യതയായ 46.50 കോടി രൂപ ഉപഭോക്താക്കളിൽ നിന്നും ഈടാക്കാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 11 ന് രാവിലെ 11 മണിക്ക് പൊതുതെളിവെടുപ്പ് നടത്തും. പെറ്റീഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ (www.erckerala.org) ലഭ്യമാണ്. തിരുവനന്തപുരം വെള്ളയമ്പലം കമ്മീഷന്റെ ഓഫീസിലുള്ള കോർട്ട് ഹാളിലാണ് തെളിവെടുപ്പ്. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കാം. വീഡിയോ കോൺഫൻസിൽ പങ്കെടുക്കുന്നവർ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org യിൽ അറിയിക്കണം. തപാൽ മുഖേനയും ഇ-മെയിൽ വഴിയും (kserc@erckerala.org) പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ/ഇ-മെയിൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം, 695 010 എന്ന വിലാസത്തിൽ 11 ന് വൈകിട്ട് 5…
മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് നയിക്കാന്‍ വായനയ്ക്ക് മാത്രമേ സാധിക്കൂ എന്ന് സംസ്ഥാന കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. വായനയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സർക്കാർ എക്കാലത്തും പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു. വായനാപക്ഷാചരണ പരിപാടികളുടെ ജില്ലാതല സമാപനം തിരൂര്‍ തുഞ്ചന്‍ പറമ്പിലെ തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യരെയും സമൂഹത്തെയും ശരിയായി മനസ്സിലാക്കാനുള്ള കഴിവ് വായനയിലൂടെ മാത്രമേ ആര്‍ജിക്കാനാവൂ. വായനയുടെ പ്രാധാന്യം മനസ്സിലാക്കി ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങളാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ സ്കൂളുകളിലും ലൈബ്രറികളിലുമായി വിതരണം ചെയ്യപ്പെടുന്നത്. പുതു തലമുറയെ വായനയുടെ ലഹരിയിലേക്ക് കൊണ്ട് വരാനുള്ള പരിശ്രമങ്ങളാണ് വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലും ലൈബ്രറികളിലും നടക്കുന്നത്. വിദ്യാലയങ്ങളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാമുള്ള ലൈബ്രറികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നമുക്കാവണം. സാമൂഹികാവബോധവും രാഷ്ട്രീയാവബോധവും വളര്‍ത്തി മനുഷ്യനെ പൂര്‍ണതയിലേക്ക് നയിക്കാന്‍ വായനയ്ക്ക് മാത്രമേ കഴിയൂ. കേരളത്തില്‍ ഗ്രന്ഥശാലകൾ സ്ഥാപിക്കാനും അവയെ കോർത്തിണക്കാനും പരിശ്രമം നടത്തിയ പി.എന്‍ പണിക്കരുടെ അനുസ്മരണ…
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേർണലിസം & കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ്, ടെലിവിഷൻ ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവ് വന്ന ഏതാനും സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ ജൂലൈ 11-ന് നടത്തും. എറണാകുളം കാക്കനാട്ടുളള അക്കാദമി കാമ്പസിൽ രാവിലെ 10 മുതൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുളള രേഖകൾ സഹിതം എത്തണം. പ്രായപരിധി 28 വയസ്സ്. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവേശനം ഉറപ്പാകുന്നവർ അഡ്മിഷൻ ഫീസ്/ കോഴ്‌സ് ഫീസ് അടയ്ക്കാൻ തയ്യാറായി വരണം. വിശദവിവരങ്ങൾക്ക് : 0484-2422275.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് വിധവ പെൻഷൻ വാങ്ങുന്നവർ ആധാർ, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും, താമസിക്കുന്ന പഞ്ചായത്ത് / കോർപ്പറേഷൻ / മുനിസിപ്പാലിറ്റിയുടെ പേര്, വാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവയും ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ ജൂലൈ പത്തിനകം ഹാജരാക്കണമെന്ന് മേഖലാ എക്‌സിക്യൂട്ടീവ് അറിയിച്ചു. ഫിഷറീസ് ഓഫീസുകളും, ബന്ധപ്പെടേണ്ട ഫോൺ നമ്പരുകളും പൂവാർ – 9497715512 പള്ളം – 9497715513 വിഴിഞ്ഞം – 9497715514 വലിയതുറ – 9497715515 വെട്ടുകാട് – 9497715516 പുത്തൻതോപ്പ് – 9497715517 കായിക്കര – 9497715518 ചിലക്കൂർ – 9497715519 മയ്യനാട് – 9497715521 തങ്കശ്ശേരി – 9497715522 നീണ്ടകര – 9497715523 ചെറിയഴീക്കൽ – 9497715524 കുഴിത്തുറ – 9497715525 കെ.എസ്.പുരം – 9497715526 പടപ്പക്കര – 9497715527
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തന്റെ കുടുംബത്തോടൊപ്പം ബീച്ചിൽ സമയം ചെലവിടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു .ഓസ്‌ട്രേലിയയിലെ ആഡംബരത്തിന് കേൾവി കേട്ട ഗോൾഡ് കോസ്റ്റ് ബീച്ചിലാണ് താരം ഭർത്താവിനും കുഞ്ഞിനുമൊപ്പം ഒഴിവുദിനം ആസ്വദിക്കാനെത്തിയത് . ആക്ഷൻ-ത്രില്ലറായ ‘ദ ബ്ലഫിൻ്റെ’ ചിത്രീകരണ വേളയിൽ ഭർത്താവ് നിക്ക് ജോനാസിനൊപ്പവും മകൾ മാൾട്ടി മേരി ചോപ്രയ്ക്കുമൊപ്പവും പ്രിയങ്ക സമയം ചിലവഴിക്കുന്നത് കാണാം. ബീച്ച് അവധിക്കാലം ആഡംബരപൂർണമായി ആസ്വദിക്കുന്ന പ്രിയങ്ക ബ്ലാക്ക് ആൻഡ് വൈറ്റ് ബിക്കിനി ടോപ്പിലാണ് അതീവ ഗ്ലാമറസായി കാണപ്പെടുന്നത്. കുഞ്ഞിനെ പരിചരിക്കുന്ന പ്രിയങ്ക നിക്കുമായുള്ള മനോഹരമായ ചിത്രങ്ങളെടുക്കാനും മറന്നില്ല. വെളുത്ത ക്യാപ്പും കറുത്ത ഷർട്ടും ഷോർട്ട്സുമായിരുന്നു അമേരിക്കൻ ഗായകനും നടനുമായ നിക് ജോനാസിന്റെ വേഷം. ഒരു ഓറഞ്ച്-കറുപ്പ് ടീ-ഷർട്ടിൽ കറുത്ത പാന്റ് ധരിച്ച് താരദമ്പതികളുടെ മകൾ അതിമനോഹരിയായി കാണപ്പെട്ടു. താരകുടുംബം ബീച്ച് ഡേ ആസ്വദിക്കുമ്പോൾ ആകാംക്ഷയോടെയാണ് സോഷ്യൽ മീഡിയ അതേറ്റെടുത്തിരിക്കുന്നത് . 2018 ഡിസംബർ 1 ന് രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഉമൈദ് ഭവൻ…
പാറ്റ്‌ന : നമ്മുടെ നാട്ടിൽ ‘കടിച്ച പാമ്പിനെ കൊണ്ട് വിഷമിറപ്പിക്കുക’ എന്നൊക്കെ കേട്ടിട്ടുണ്ട് .ഇപ്പോഴിതാ അതിലും വലിയൊരു യാഥാർഥ്യം വിശ്വസിക്കേണ്ട വാർത്തയാണ് വൈറലാകുന്നത്. ബിഹാറിലാണ് സംഭവം. കടിച്ച പാമ്പിനെ തിരികെ കടിച്ച് കൊന്നിരിക്കുകയാണ് ബിഹാറിലെ 35 കാരൻ . ഒരു തവണ കടിച്ച പാമ്പിനെ തിരികെ രണ്ട് തവണയാണ് യുവാവ് തിരികെ കടിച്ചത്. യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തെങ്കിലും പാമ്പിന്റെ കടിയേറ്റ യുവാവ് രക്ഷപ്പെടുകയായിരുന്നു. റെയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹാറാണ് അത്യപൂർവമായ സംഭവത്തിലൂടെ രക്ഷപെട്ടത് . ബിഹാറിലെ രജൌലി മേഖലയിൽ റെയിൽവേ പാളങ്ങൾ തയ്യാറാക്കുന്ന ജോലിക്കിടെയാണ് ജീവനക്കാരന് പാമ്പ് കടിയേറ്റത്. വനമേഖലക്ക് തൊട്ടടുത്താണ് റെയിൽവേ പാളം . ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളെ പാമ്പ് കടിച്ചത്. കടിയേറ്റ ഉടനെ ഇയാൾ മനഃസാന്നിധ്യം കൈവിടാതെ പാമ്പിനെ തിരികെ കടിക്കുകയായിരുന്നു. പ്രാദേശികമായി പാമ്പിനെ തിരികെ കടിച്ചാൽ വിഷമേൽക്കില്ലെന്ന വിശ്വാസത്തിലാണ് തിരികെ കടിച്ചതെന്നാണ് യുവാവ് പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അതെ സമയം ഉടനെ തന്നെ സഹപ്രവർത്തകർ ഇയാളെ…
ലണ്ടൻ: ബ്രിട്ടനിൽ 14 വർഷം നീണ്ട കൺസർവേറ്റിവ് ഭരണത്തിന് തിരശീല വീണു. തുടർന്ന് വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലെത്തി. 650 അംഗങ്ങളുണ്ടായിരുന്ന പാര്‍ലമെന്റിൽ 400 ലേറെ സീറ്റുകളാണ് ലേബർ പാർട്ടി സ്വന്തമാക്കിയത്.പുതിയ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ആണ് . അതെ സമയം, അവിശ്വസനീയമാം വിധം ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് ഉണ്ടായത്. ” ഈ നിമിഷം മുതൽ മാറ്റം തുടങ്ങുന്നു. മാറ്റത്തിനായി പൊരുതിയവർക്ക് നന്ദി. കൂറ്റൻ വിജയമുറപ്പിച്ച ശേഷം നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പ്രഖ്യാപിച്ചു . ബ്രിട്ടന്റെ ചരിത്രത്തിലെ ഉജ്ജ്വല വിജയങ്ങളിൽ ഒന്നാണ് ലേബർ പാർട്ടി സ്വന്തമാക്കിയത് . സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റവും ആരോഗ്യമേഖലയും മുഖ്യ ചർച്ചാവിഷയങ്ങളായ തെരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെയും കൺസർവേറ്റിവ് സർക്കാരിന്റെയും നയങ്ങൾ ബ്രിട്ടീഷ് ജനത ഒന്നടങ്കം തള്ളുകയായിരുന്നു. അഞ്ചുകോടി വോട്ടർമാർ 650 പാർലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്ത ജനവിധിയിൽ കൺസർവേറ്റിവ് പാർട്ടിയുടെ ഏറ്റവും മുന്തിയ സീറ്റുകൾ പോലും ലേബർ…
അഴുകിയ മാംസം വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരിയിലെ വാഴക്കാടൻ ജിഷാദ് നൽകിയ പരാതിയില്‍. കോട്ടയ്ക്കലിലെ സാൻഗോസ് റസ്റ്റോറന്റിനെതിരെയാണ് കമ്മീഷന്റെ വിധി. ഭാര്യയും അഞ്ചുവയസ്സുള്ള മകളുമൊത്താണ് പരാതിക്കാരന്‍ ഭക്ഷണം കഴിക്കാൻ ഇവിടെയെത്തിയത്. വിളമ്പിയ കോഴി മാസം മകൾക്ക് നൽകാനായി ചെറിയ കഷ്ണങ്ങളാക്കുമ്പോഴാണ് അതിനകത്ത് പുഴുവിനെ കണ്ടത്. ഉടനെ എതിര്‍കക്ഷിയെ കാണിച്ച് ബോധ്യപ്പെടുത്തിയെങ്കിലും പരാതിക്കാരനോട് അപമര്യാദയായി പെരുമാറുകയാണുണ്ടായത്. തുടർന്ന് കോട്ടയ്ക്കൽ നഗരസഭയിലും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലും പരാതി നൽകി. മുനിസിപ്പൽ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് സ്ഥാപനം അടച്ചുപൂട്ടുകയും ശുചീകരണ പ്രവൃത്തിക്ക് ശേഷമേ തുറക്കാവൂ എന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ശേഷം പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. കമ്മീഷനിൽ നിന്നും നോട്ടീസ് കൈപ്പറ്റിയ റസ്റ്റോറന്റ് ഉടമ മറുപടി ബോധിപ്പിക്കുന്നതിൽ വീഴ്ച വരുത്തി. തുടർന്ന് പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ച കമ്മിഷൻ പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയാണ് പിഴ വിധിച്ചത്. അഴുകിയ ഭക്ഷണം വിതരണം ചെയ്യാനിടയായ സാഹചര്യം ഗുരുതരമാണെന്നും…