Subscribe to Updates
Get the latest creative news from FooBar about art, design and business.
Author: KL1Pr0gr3ss
സാവോപോളോ : ബ്രസീലിൽ യാത്രാവിമാനം തകർന്ന് 61 പേർ കൊല്ലപ്പെട്ടു . സാവോപോളോയ്ക്ക് പുറത്ത് യാത്രാവിമാനം തകർന്ന് 61 പേർ മരിച്ചതായി ബ്രസീലിയൻ അധികൃതർ അറിയിച്ചു. വിമാനം തകർന്ന സ്ഥലത്ത് ബ്ലാക്ക് ബോക്സ് ഫ്ലൈറ്റ് റെക്കോർഡർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട് . വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ബ്രസീലിയൻ എയർലൈനായ വോപാസ് ലിൻഹാസ് ഏരിയസിന്റെ എടിആർ 72 എന്ന വിമാനമാണ് തകർന്ന് വീണത് . അതെ സമയം തകർച്ചയുടെ കാരണം ഇപ്പോഴും വ്യക്തമല്ല, എയർലൈൻ വോപാസ് കഴിഞ്ഞ ദിവസം പ്രസ്താവനയിൽ പറഞ്ഞു. ബ്രസീലിയൻ സംസ്ഥാനമായ പരാനയിലെ കാസ്കവലിൽ നിന്ന് സാവോപോളോയിലേക്ക് പോവുകയായിരുന്നു വിമാനം. ബ്രസീലിലെ വിൻഹെഡോയിലെ ജനവാസ മേഖലയിലാണ് വിമാനം തകർന്നതെന്ന് ജിയോലൊക്കേഷനിലൂടെ സിഎൻഎൻ സ്ഥിരീകരിച്ചു. അതെ സമയം ,വിമാനം ഒന്നിലധികം വീടുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ബ്രസീലിൻ്റെ സിവിൽ ഡിഫൻസ് അറിയിച്ചു. വിമാനം റെസിഡൻഷ്യൽ ഏരിയയിൽ തകർന്നു വീഴുന്നതും തുടർന്ന് ആകാശത്ത് ചാരനിറത്തിലുള്ള പുക ഉയരുന്നതും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . വിൻഹെഡോ നഗരത്തിൽ…
സമുദ്രാതിർത്തി ലംഘനം ; 35 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍
രാമനാഥപുരം: 35 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖ (ഐഎംബിഎൽ) ലംഘിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന.മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ കോടതി ഓഗസ്റ്റ് 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ശ്രീലങ്കയുടെ വടക്ക്-പടിഞ്ഞാറന്‍ കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് രാമനാഥപുരം സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായത്. അതിർത്തിയിൽ നാല് കൗണ്ടി ബോട്ടുകൾ പിടിച്ചെടുക്കുകയും രാമനാഥപുരത്തെ പാമ്പൻ സ്വദേശികളായ 35 മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവികസേന കുതിരമാലി പോയിൻ്റിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ തുടർനടപടികൾക്കായി കൽപിറ്റി ഫിഷറീസ് ഇൻസ്പെക്ടർക്ക് കൈമാറി. വെള്ളിയാഴ്ച വൈദ്യപരിശോധനയ്ക്ക് ശേഷം പുത്തലം കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശ്രീലങ്കൻ നാവികസേനയുടെ ഔദ്യോഗിക പ്രസ്താവന അനുസരിച്ച് , 2024 ൽ ഇതുവരെ ലങ്കൻ കടലിൽ വേട്ടയാടിയതിന് 322 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടുകയും 44 മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മത്സ്യത്തൊഴിലാളി സംഘടനകൾ അറസ്റ്റിനെ അപലപിക്കുകയും ഇവരെ മോചിപ്പിക്കുന്നതിനും പിടിച്ചെടുത്ത ബോട്ടുകൾ വീണ്ടെടുക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം…
ഡൽഹി : സംഘർഷം നിലനിൽക്കുന്ന ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ ആയിരത്തിലധികം പേർ കാത്തുനിൽക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗക്കാരാണ് ഇന്ത്യയിലേക്ക് കടക്കാൻ കാത്തുനിൽക്കുന്നത്. അതെ സമയം ബിഎസ്എഫ് ഇവരോട് തിരികെ പോകാനായി അഭ്യർത്ഥിക്കുന്നുണ്ട് . എന്നാൽ , ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും ഇന്ത്യ അറിയിച്ചു. ബംഗ്ലാദേശിൽ നിന്ന് കൂട്ടത്തോടെ ജനങ്ങൾ ഇന്ത്യൻ അതിർത്തികളിലേക്ക് ഒഴുകുന്നത് തുടരുകയാണ്. പശ്ചിമ ബംഗാളിലെ കൂച്ബിഹാറിലെ അതിർത്തി വഴിയാണ് നിരവധിപേർ അതിർത്തി കടക്കാൻ ശ്രമിക്കുന്നത്. അതേസമയം, ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകി. ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് എഡിജിയാണ് സമിതിയെ നയിക്കുക. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെയും ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബംഗ്ലാദേശ് സർക്കാറുമായി സമിതി ആശയവിനിമയം നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അറിയിച്ചു. അതേസമയം, നോർത്ത് 24 പർഗാനാസിലെ പെട്രാപോളിൽ ബംഗ്ലാദേശിൽ നിന്നുള്ള ആളുകളുടെ സ്ഥിരമായ ഒഴുക്ക്…
ഡൽഹി : വർഷങ്ങളായി നിലനിൽക്കുന്ന മുല്ലപ്പെരിയാർ വിവാദത്തിൽ സുപ്രീംകോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുംമ്പാറ ആണ് ഹർജി നൽകിയത്. 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നത്. കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു . അതെ സമയം വിഷയത്തിൽ മുൻകാല വിധികൾ നിയമപരമായി തെറ്റെന്നും ഹർജിക്കാരൻ വാദം ഉയർത്തുന്നു. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നുണ്ട് എന്നാൽ ,കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജ്യണല്‍ ചീഫ് എൻജിനീയർ എസ് രമേശിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാൽ സ്വീകരിക്കേണ്ട മുന്‍കരുതൽ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു സന്ദര്‍ശനം നടത്തിയത്. English Summary: The verdict that Mullaperiyar Dam is safe should…
കോവളം: ജർമ്മൻ പൗരനെ കോവളം അഴകുളത്ത് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിസ പുതുക്കുന്നതിനായി ശ്രീലങ്കയിലുള്ള മറ്റൊരു ജർമ്മൻ ദമ്പതികളായ മാർട്ടിൻ്റെയും സൂസൻ്റെയും വസതിയിലെ സ്വീകരണമുറിയിലാണ് ജോർജ് കാളിനെ (48) അബോധാവസ്ഥയിൽ കണ്ടെത്തിയത്. ദമ്പതികളെ സന്ദർശിക്കാൻ കാൾ കഴിഞ്ഞ ബുധനാഴ്ച എത്തിയിരുന്നു. കാൾ അവിടെ താമസിക്കുമെന്ന് ഉടമകൾ വീട്ടുടമയെ ഫോണിൽ അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വരെ കാൾ പുറത്ത് വരാതിരുന്നപ്പോഴാണ് സംശയം തോന്നിയത് . തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായി കോവളം പോലീസ് സ്ഥലത്തെത്തി. കാൾ മരിച്ചതായി ഡോക്ടർ അറിയിച്ചു. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി എസ്എച്ച്ഒ വി.ജയപ്രകാശ് അറിയിച്ചു. ജർമ്മൻ ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് തിരിച്ചെത്തിയാലുടൻ പോസ്റ്റ്‌മോർട്ടം നടത്തും. English Summary : A German citizen, George Carl, was found dead in a rented house at Kovalam…
കൊച്ചി: യുവനടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് യൂട്യൂബർ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയിൽ പാലാരിവട്ടം പോലീസാണ് വ്‌ളോഗറെ അറസ്റ്റ് ചെയ്തത് . തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്ലോഗർ സ്ത്രീകളെ അപമാനിക്കാറുണ്ടെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. അതെ സമയം ,സമാനമായ കേസിൽ കുറ്റാരോപിതനായ സമയത്താണ് സൂരജ് പാലാക്കാരൻ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. രണ്ട് ദിവസം മുമ്പ് എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സൂരജിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.ഈ കേസ് പ്രകാരം മാധ്യമപ്രവർത്തകൻ ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ സൂരജ് അപമാനിച്ചിരുന്നു. അന്ന് ഇടുക്കി സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയിരുന്നത്. കേസിൽ സൂരജ് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. ഐപിസി സെക്ഷൻ 509 (സ്ത്രീയെ അപമാനിക്കൽ), എസ്‌സി/എസ്ടി ആക്‌ട് എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതി പോലീസിൽ പരാതി നൽകിയതോടെ യൂട്യൂബർ ഒളിവിൽ പോയി. പോലീസ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ…
പ്രധാനമന്ത്രി ദുരന്തഭൂമിയിൽ ; വയനാട്ടിൽ ശനിയാഴ്ച സുരക്ഷ കർശനമാക്കി
കൽപ്പറ്റ : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദർശിക്കും . പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നാളെ തെരച്ചിൽ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതെ സമയം തെരച്ചിലുമായി ബന്ധപ്പെട്ട ആർക്കും നാളെ ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഒപ്പം ക്യാമ്പുകളും സൈന്യം നിർമിച്ച ബെയ്ലി പാലവും പ്രധാനമന്ത്രി സന്ദർശിക്കും. അതെ സമയം പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട് . വ്യോമസേനയുടെ വിമാനത്തിൽ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. തുടർന്ന് ഹെലികോപ്റ്ററിൽ അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. ഇതിനായി വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകൾ കണ്ണൂരിലെത്തിയിട്ടുണ്ട് . English Summary : Prime Minister Narendra Modi will visit Wayanad disaster land on Saturday.
തിരുവല്ല: മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ചതിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ. തിരുവല്ല മഞ്ഞാടി ആമല്ലൂർ മഠത്തിൽ വീട്ടിൽ അജു അലക്സ് ആണ് അറസ്റ്റിലായത്. അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ് നൽകിയ പരാതിയിൽ ആണ് തിരുവല്ല പോലീസ് അയാൾക്കെതിരെ കേസെടുത്തത്. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗമായ മോഹൻലാലിനെ അധിക്ഷേപിച്ച് യൂട്യൂബ് ചാനലിലൂടെ അജു അലക്സ് പബ്ലിഷ് ചെയ്ത വിഡിയോകൾ ആണ് കേസിന് കാരണമായത് . നടനെ അപകീർത്തിപ്പെടുത്തുന്നതിനും താരത്തിന്റെ ആരാധകരിൽ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു . English Summary: Kerala Youtuber ‘Chekuthan’ arrested after making defamatory comments against Mohanlal
ആശങ്ക വേണ്ട ; വയനാട്ടിലേത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്മോളജി സെന്റര്‍ ; പരിശോധന തുടരുന്നു
വയനാട്: വയനാടിലെ ചില പ്രദേശങ്ങളിലെ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും കേട്ട സംഭവം ഭൂചലനമല്ലെന്ന് സ്ഥിരീകരിച്ച് നാഷണല്‍ സീസ്മോളജി സെന്റര്‍. ഭൂകമ്പ മാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. മറ്റെന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണെന്നും സീസ്മോളജി സെന്റര്‍ അറിയിച്ചു. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലുള്ള സ്ഥലങ്ങളിലാണ് ഭൂമിക്കടിയില്‍നിന്ന് അസാധാരണ ശബ്ദം കേട്ടത്. രാവിലെ പതിനൊന്നോടെയാണ് പ്രകമ്പനമുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. അതെ സമയം ,വൈത്തിരി പഞ്ചായത്തിലെ ചെന്നായ്കവല, സുഗന്ധിഗിരി പ്രദേശങ്ങളിലും പൊഴുതന പഞ്ചായത്തിലെ സേട്ടുകുന്ന്, അച്ചൂര്, മേല്‍മുറി ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു .മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളാണ് ഇതില്‍ ഭൂരിഭാഗവും. ഇതോടെ മുന്‍കരുതലിന്റെ ഭാഗമായി അമ്പലവയല്‍ എടയ്ക്കല്‍ ജിഎല്‍പി സ്കൂളിന് ഇന്ന് അവധി നല്കി. എന്നാൽ , പ്രദേശത്ത് ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം ഉണ്ടായതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. English Summary : The National Seismology Centre confirms…
കൽപ്പറ്റ: വയനാട്ടിലും കോഴിക്കോട്ടും ഭൂമി കുലുക്കം. ഇരു സ്ഥലത്തു നിന്നും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു . വയനാട്ടിലെ വൈത്തിരി, നെൻമേനി, അമ്പലവയൽ പൊഴുതന, വെങ്ങപ്പള്ളി, പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്തും രാവിലെ 10 മണിയോടെയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായെന്ന് വിവരം. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ. സംഭവമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. ജനം പരിഭ്രാന്തിയിലാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി അറിയിച്ചു. വലിയ പ്രകമ്പനം എവിടെയും അനുഭവപ്പെട്ടിട്ടില്ലെന്നാണ് നാഷണൽ സീസ്മോളജി സെൻ്ററിനെ ഉദ്ധരിച്ച് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും അറിയിക്കുന്നത്. അമ്പലവയൽ, നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. എടയ്ക്കൽ ഗുഹ ഉൾപ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്‌വാരങ്ങളിലാണ്…