Author: KL1Pr0gr3ss

ധാ​ക്ക: ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ  ആ​ഭ്യ​ന്ത​ര ക​ലാ​പം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് ബം​ഗ്ലാ​ദേ​ശ് പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നു​ള്ളി​ൽ പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട​ണ​മെ​ന്ന് പ്ര​ക്ഷോ​ഭ​ക​ര്‍ അ​ന്ത്യ​ശാ​സ​നം ന​ല്‍​കി​യി​രു​ന്നു. പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കു​മെ​ന്ന് പ്ര​ക്ഷോ​ഭ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇടക്കാല ഭരണം രൂപീകരിക്കുന്നതിന് വഴിയൊരുക്കുന്നതിനായി രാജ്യത്തിൻ്റെ പാർലമെൻ്റ് പിരിച്ചുവിടുന്നതായി പ്രസിഡൻ്റ് മു​ഹ​മ്മ​ദ് ഷ​ഹാ​ബു​ദ്ദീ​ൻ പ്രഖ്യാപിച്ചു . ധാക്ക ട്രിബ്യൂൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത് . മൂന്ന് സായുധ സേനാ മേധാവികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, വിവേചനത്തിനെതിരായ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ നേതാക്കൾ എന്നിവരുമായി പ്രസിഡൻ്റ് ഷഹാബുദ്ദീൻ നടത്തിയ യോഗത്തിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ദേശീയ പാർലമെൻ്റ് പിരിച്ചുവിട്ടു എന്ന് പ്രസിഡൻ്റിൻ്റെ ഓഫീസ് വ്യക്തമാക്കി. പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട​തോ​ടെ ഇ​ട​ക്കാ​ല സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​യി. ക​ലാ​പം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൈ​നി​ക മേ​ധാ​വി വി​ദ്യാ​ര്‍​ഥി പ്ര​ക്ഷോ​ഭ​ക​രു​മാ​യി ച​ര്‍​ച്ച…

Read More

ക​ൽ​പ​റ്റ: ഉരുൾ പൊട്ടലിനെ തുടർന്ന് വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​ട​ൻ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.ദു​രന്തത്തിനിരയായ കു​ട്ടി​ക​ളെ ക്ലാ​സി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടികൾ ഉടൻ സ്വീ​ക​രി​ക്കും. 20 ദി​വ​സ​ത്തിനുള്ളിൽ സ്‌​കൂ​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ല്‍ തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മന്ത്രി പറഞ്ഞു . നി​ല​വി​ൽ സ്‌കൂളുകൾ തുറക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും ഇ​തി​ന് ബ​ദ​ൽ സം​വി​ധാ​നം താ​ത്കാ​ലി​ക​മാ​യി ഒ​രു​ക്കും. നി​ല​വി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ തു​ട​ര്‍​പ​ഠ​നം ഉ​റ​പ്പാ​ക്കാ​ന്‍ ചേ​ര്‍​ന്ന യോ​ഗ​ങ്ങ​ള്‍​ക്ക് ശേ​ഷ​മു​ള്ള വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി പ​റ​ഞ്ഞു. ക്യാമ്പുകൾ ഒഴിയുന്ന സാഹചര്യത്തിൽ മേ​പ്പാ​ടി സ്‌​കൂ​ളി​ല്‍ പ​ഠ​നം പു​നഃ​രാ​രം​ഭി​ക്കും. വെ​ള്ളാ​ര്‍​മ​ല, മു​ണ്ട​ക്കൈ ഈ ​ര​ണ്ടു സ്‌​കൂ​ളു​ക​ളി​ലെ​യും കു​ട്ടി​ക​ളെ ഇ​വി​ടെ ചേ​ര്‍​ക്കാ​നാ​ണ് തീ​രു​മാ​നം. ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ക്കായുള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. അതെ സമയം, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​ കുട്ടികൾക്ക് അവ ല​ഭ്യ​മാ​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യും. ഇ​തി​നാ​യി മൂ​ന്ന് ജി​ല്ല​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍…

Read More

രാ​ജ്യ​ത്ത് അ​ഭ​യം തേ​ടി​യ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ല്‍ ത​ന്നെ​യു​ണ്ടെ​ന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. പാ​ര്‍​ല​മെ​ന്‍റി​ല്‍ ചേർന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബം​ഗ്ലാ​ദേ​ശി​ലെ സ്ഥി​തിഗതികൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും കേന്ദ്രം വ്യ​ക്ത​മാ​ക്കിസ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യോഗം ചേർന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൊവ്വാഴ്ച പാർലമെൻ്റിൽ പ്രസ്താവന നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട് . അതെ സമയം കഴിഞ്ഞദിവസം ബംഗ്ലാദേശിൽനിന്ന് ഹസീനയുമായി പറന്നുയർന്ന് ഇന്ത്യയിലെത്തിയ വിമാനം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ഗാ​സി​യാ​ബാ​ദി​ലെ ഹി​ന്‍​ഡ​ന്‍ എ​യ​ര്‍ ഫോ​ഴ്‌​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെട്ടുവെന്ന ത​ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാലയം തള്ളി. വ​ള​രെ പെ​ട്ടെ​ന്നാ​ണ് പ്രധാനമന്ത്രി ഹ​സീ​ന രാ​ജ്യ​ത്തേ​ക്ക് വ​രു​ന്നെ​ന്ന അ​റി​യി​പ്പ് കി​ട്ടി​യ​തെ​ന്ന് വിദേശകാര്യ മ​ന്ത്രി എസ്.ജയശങ്കർ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ വ​ഴി മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് പോ​കാ​ന്‍ ഹ​സീ​ന തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഹസീനയുടെ തീ​രു​മാ​നം എ​ന്താ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. അ​ത് തീ​രു​മാ​നി​ക്കാ​നു​ള്ള സ​മ​യം അ​വ​ർ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. ആഭ്യന്തര ക​ലാ​പം…

Read More

രാമൻ്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയത്തിന് രണ്ടു വയസ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഡ്രസ് ഇല്ലാതെ തന്നെ ‘ സെക്കൻഡ് ഷോ’ എന്ന ചിത്രത്തിലൂടെ എത്തി മലയാള സിനിമയിൽ തുടങ്ങി പാൻ ഇന്ത്യൻ ചിത്രങ്ങളിൽ വരെ തന്റേതായൊരിടം കണ്ടെത്തിയ താരപുത്രനാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ‘കൽക്കി 2898 എഡി ‘ആണ്. പ്രഭാസ് നായകനായി എത്തിയ ചിത്രത്തിൽ അതിഥി വേഷത്തിൽ ആയിരുന്നു ദുൽഖർ എത്തിയത്. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതെ സമയം , ദുൽഖറിനെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർത്തിയ സിനിമകളിൽ മുഖ്യപങ്കുവഹിച്ചത്  മൃണാൾ താക്കൂറിനൊപ്പമുള്ള ‘സീതാ രാമം’ ആണ്. ഹനു രാഘവപുടി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം കേരളത്തിലടക്കം തകർത്തോടിയിരുന്നു . ഇപ്പോഴിതാ സീതാ രാമം റിലീസ് ചെയ്തിട്ട്  ഓഗസ്റ്റ് 5 നാണ്  രണ്ട് വർഷം പൂർത്തിആയത് . 2022 ഓ​ഗസ്റ്റ് 5ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. View this post on…

Read More

ജാൻവി കപൂർ : കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ‘ദേവര’ യുടെ പുതിയ ​ഗാനത്തിൽ ബോളിവുഡ് താരം ‘ജാൻവി കപൂർ.’നാടൻ രീതിയിലുള്ള ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ​’കണ്ണിണതൻ കാമനോട്ടം’ എന്ന് തുടങ്ങുന്ന ഗാനരം​ഗത്തെ ഓരോ സീനുകളും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു .ജാൻവിയെ കാണാൻ ശരിക്കും ​ദേവതയെ പോലുണ്ടെന്നാണ് ആരാധകർ പറയുന്നത് . ഒപ്പം ഏതാനും സ്റ്റിൽസും ഇവർ പങ്കിടുന്നുണ്ട്. #JanhviKapoor എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍റിംഗ് ആണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘കണ്ണിണതൻ കാമനോട്ടം’ എന്നു തുടങ്ങുന്ന ഗാനം ഒരു റൊമാന്റിക്‌ മെലഡി ആയാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് സംഗീതം നല്‍കുന്ന ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. ശില്പ റാവുവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.  ബി​ഗ് ബജറ്റ് ചിത്രമായ ‘ദേവര’ ഒരുങ്ങുന്നത് രണ്ടു ഭാഗങ്ങളായാണ് . ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും വൈറലായിരുന്നു . സെപ്റ്റംബര്‍ 27ന് ചിത്രം തീയറ്ററുകളിൽ എത്തും. കൊരട്ടല ശിവയും…

Read More

ന്യൂയോര്‍ക്ക്: ഏതു മേഖലയിലും മനുഷ്യരുടെ ജോലി സാധ്യത ശൂന്യമാക്കുന്ന റോബോട്ടുകളുടെ കാലമാണിത് . അടുക്കളയിൽ നിന്നും അരങ്ങത്തെത്തുന്ന റോബോട്ടുകളുടെ ചുമതലകൾ റസ്റ്റോറന്റ് വെയ്റ്ററിൽ തുടങ്ങി ഫാർമസിസ്റ്റ് , റോബോട്ടിക് സർജൻ …. അങ്ങനെ പോകുന്നു .ഇപ്പോഴിതാ ആരോഗ്യ രംഗത്ത് പല്ലിന്റെ ചികിത്സയും കൂടി റോബോട്ടിനെ ഏൽപ്പിച്ച് ഉത്തരവാദിത്വം വർധിപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ കമ്പനിയായ പെര്‍സെപ്‌റ്റീവ് . മനുഷ്യനില്‍ ഒരു ഡെന്‍റല്‍ പ്രൊസീജിയര്‍ (Dental procedure) റോബോട്ട് പൂര്‍ത്തീകരിച്ചു എന്ന വാര്‍ത്തയാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത് . ലോകത്തെ ആദ്യ സമ്പൂര്‍ണ ഓട്ടോമേറ്റ‍ഡ് റോബോട്ടിക് ഡെന്‍റല്‍ പ്രൊസീജിയറിനെ കുറിച്ച് റിപ്പോര്‍ട്ട് ചെതിരിക്കുന്നത് രാജ്യാന്തര മാധ്യമമായ സ്കൈ ന്യൂസാണ് . റോബോട്ടിനെ ഉപയോഗിച്ച് വെറും 15 മിനുറ്റ് കൊണ്ട് പല്ലില്‍ ക്രൗണ്‍ ഘടിപ്പിക്കാം എന്ന് പെര്‍സെപ്‌റ്റീവ് കമ്പനി പറയുന്നു. ഈ കണ്ടുപിടുത്തം ഡെന്‍റൽ നടപടിക്രമങ്ങളുടെ കൃത്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതായി കമ്പനിയുടെ സിഇഒ ക്രിസ് സിരീല്ലോ വെളിപ്പെടുത്തി .എന്നാൽ ഇതേ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഡോക്‌ടര്‍മാര്‍ക്ക് രണ്ട് മണിക്കൂര്‍ വരെ…

Read More

യുഎഇ : കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് വയനാട് സാക്ഷിയാകുമ്പോള്‍ ജീവൻ തിരികെ ലഭിച്ചവർക്കായി ദുരന്തമേഖലകളിലേക്ക് നാനാതുറകളില്‍ നിന്നും സഹായം ഒഴുകുകയാണ് .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സമ്പന്നരും സിനിമാ താരങ്ങളും സാധാരണക്കാരുമെല്ലാം വയനാടിനായി സംഭാവനകള്‍ നല്‍കി വരുന്നത് തുടരുകയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നടങ്കം വയനാടിന്‍റെ അതിജീവനത്തിന് കൈത്താങ്ങാകുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് പാകിസ്ഥാന്‍ സ്വദേശിയും. പാക് സ്വദേശിയും സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരവുമായ തൈമൂർ താരിക് ആണ് തന്‍റെ സംഭാവന സമർപ്പിച്ചത് . മലയാളിയായ ഭാര്യ ശ്രീജയുടെ അക്കൗണ്ട് വഴിയാണ് ഇദ്ദേഹം പണമയച്ചത്. ഇരുവരും യുഎഇയിലാണ് താമസം .കൂടുതൽ പേർക്ക് പ്രചോദനം ആകാനാണ് താൻ ശ്രമിച്ചതെന്നും തൈമുർ പറഞ്ഞു. അതെ സമയം ഇന്ത്യയെന്നോ പാകിസ്ഥാനെന്നോ വ്യത്യസം ഇല്ലെന്നും എല്ലാവരും സഹോദരങ്ങൾ ആണെന്നും തൈമൂർ കൂട്ടിച്ചേർത്തു . ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് . View this post on Instagram A…

Read More

തിരുവനന്തപുരം: തലസ്ഥാനത്തെ മാര്‍ ഇവാനിയോസ് കോളേജിന് 3.56 സ്‌കോറോടെ NAAC അക്രഡിറ്റേഷന്‍ (നാഷണൽ അസസ്‌മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ) ലഭിച്ചു. എ പ്ലസ് പ്ലസ് പദവിയാണ് ലഭിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. യു ജി സി അംഗീകാരമുള്ള നാക് റേറ്റിംഗില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയാണിത്. 3.51 മുതല്‍ 4 വരെ സ്‌കോര്‍ നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് എ പ്ലസ് പ്ലസ് പദവി ലഭിക്കുക . നിലവില്‍ കേരളാ യുണിവേഴ്സിറ്റിക്ക് ഈ പദവി ഉണ്ട്. അതെ സമയം ഫിഫ്ത്ത് സൈക്കിളില്‍ മാര്‍ ഇവാനിയോസ് കോളേജാണ് എ പ്ലസ് പ്ലസ് പദവി നേടുന്ന ആദ്യത്തെ സ്ഥാപനം. 2023-ൽ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് പ്രകാരം രാജ്യത്തെ 45-ാമത്തെ മികച്ച കോളേജായി മാര്‍ ഇവാനിയോസ് റാങ്ക് ചെയ്യപ്പെട്ടു .തിരുവനന്തപുരം നാലാഞ്ചിറയിലെ ബഥനി ഹിൽസിൽ നൂറുകണക്കിന് ഏക്കറിൽ കാമ്പസ് വിസ്തൃതിയുള്ള മനോഹരമായ കുന്നിൻ മുകളിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത് . 1949-ൽ തിരുവനന്തപുരം ആർച്ച് ബിഷപ്പായിരുന്ന ഗീവർഗീസ്…

Read More

അവസരം പാഴാക്കരുതേ …. തിരുവനന്തപുരം: യുഎഇയിലെ വ്യവസായ മേഖലയിലേക്ക് പുരുഷ നഴ്സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സ‍ർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം . നഴ്സിംഗ് ബിരുദവും ഐസിയു, എമർ‍ൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്റ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിൽ ഏതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 40 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. DOH ലൈസെൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. 5000 ദിർഹമാണ് പ്രതിമാസ ശമ്പളം. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്പോർട്ട്, എന്നിവ gcc@odepc.in എന്ന ഈമെയിലിലേക്ക് അയക്കേണ്ടതാണ്. 2024 ഓഗസ്റ്റ് പത്തിന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440, 2329441, 2329442, 2329445, 7736496574. സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്നും അധികൃതർ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത് . ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,120 രൂപയാണ്. അതെ സമയം രണ്ടു ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ആഗോള വിപണികളിൽ മാന്ദ്യ സൂചനകൾ നിലനിൽക്കെ ഇന്നലെ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ കൂടുതൽ ദുർബലമായി. ഡോളറിനെതിരെ 84.19 റെക്കോർഡ് ഇടിവിലായിരുന്നു രൂപ. അന്താരാഷ്ട്ര സ്വർണ്ണവില 2384 ഡോളറിലെത്തി. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,390 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,285 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാമിന് 3 രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയാണ് ഓഗസ്റ്റിലെ സ്വർണവില ഓഗസ്റ്റ് 1 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ ഓഗസ്റ്റ് 2…

Read More