Subscribe to Updates
Get the latest creative news from FooBar about art, design and business.
Author: KL1Pr0gr3ss
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി . കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി നില നിൽക്കുന്ന സാഹചര്യത്തിലാണ് മുൻകരുതൽ . പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂന മർദ്ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായാണ് ആഗസ്റ്റ് 02, 03 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതെ സമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക് സാധ്യതുണ്ടെന്നാണ് വിവരം . മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ വയനാട്ടിലെ ദുരന്ത പശ്ചാത്തലം കണക്കിലെടുത്ത് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തീവ്ര,അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ, പ്രത്യേകിച്ച്…
വയനാടിന് തണലായി വിക്രം; 20 ലക്ഷം ധനസഹായം ; ജീവകാരുണ്യത്തിന് മമ്മൂട്ടിയും
ഉള്ളുപൊട്ടിയ വയനാടിന്റെ ജീവിച്ചിരിക്കുന്നവർക്കായി നടൻ വിക്രം . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകിയാണ് വിക്രം തന്റെ ദുഃഖം രേഖപ്പെടുത്തിയത് . വിക്രമിന്റെ കേരള ഫാൻസ് അസോസിയേഷനാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. അതെ സമയം ചലച്ചിത്ര താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് സഹായഹസ്തവുമായി വയനാട്ടിലേക്ക് എത്തുന്നത്. നടൻ കുഞ്ചാക്കോ ബോബന്റെ ഫാൻസ് അസോസിയേഷൻ അംഗങ്ങൾ സ്വരൂപിച്ച 50,000രൂപ എറണാകുളം ജില്ലാ കളക്ടർക്ക് ഭാരവാഹികൾ കൈമാറി. ഒപ്പം മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായി സി.പി. സാലിയുടെ സി.പി ട്രസ്റ്റും വയനാട്ടിലേക്കു തിരിച്ചു. ഭക്ഷണം, വസ്ത്രങ്ങൾ, ആംബുലൻസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ,പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ സാധനങ്ങളുമായാണ് സംഘം വയനാട്ടിലേക്ക് പുറപ്പെടുന്നത്. English Summary : Vikram Donates Rs 20 Lakh For Wayanad Landslide Relief Fund
കേരള ഹൃദയത്തെ പിടിച്ചുലച്ച വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് അഭ്യർഥിച്ച് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. ഇൻസ്റാഗ്രാമിലൂടെയായിരുന്നു താരത്തിന്റെ അഭ്യർഥന. “സമാനതകൾ ഇല്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത് ദുരന്തനിവാരണത്തിനായി നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ് .ബഹുമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക. View this post on Instagram A post shared by Basil ⚡Joseph (@ibasiljoseph) വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഒഴുകുകയാണ് . ഈ അവസരത്തിലാണ് ബേസിലിന്റെ അഭ്യർഥനയും വന്നത്. English Summary : Contribute as much as you can to the relief fund : Basil Joseph
തൃശൂർ: തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗണവാടികള്‍, നഴ്സറികള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, പ്രഫഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു. English Summary : Heavy rain; Friday holiday for educational institutions in Thrissur
വയനാട് മേപ്പാടിക്ക് സമീപമുള്ള മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുള്ള മരണസംഖ്യ 283 ആയി ഉയർന്നു. 240 പേരെ കാണാതായതായും 1500 ലധികം പേരെ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ദുരന്തസ്ഥലത്തെത്തി ദുരിതാശ്വാസ ക്യാമ്പുകളും മെഡിക്കൽ കോളേജും സന്ദർശിച്ചു . ദുരിതബാധിതരായ കുടുംബങ്ങളെ കാണാനും സഹായിക്കാനും മുന്നിട്ടിറങ്ങി . നിരവധി പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ വയനാട്ടിൽ സർവകക്ഷിയോഗം ചേർന്നു. വയനാട് സിവിൽ സ്റ്റേഷനിലെ എപിജെ അബ്ദുൾ കലാം സ്മാരക ഹാളിലാണ് യോഗം. രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ ഉപകരണങ്ങൾ കൊണ്ടുവരുന്നതിൽ നേരിടുന്ന വെല്ലുവിളികളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി, എന്നാൽ ബെയ്‌ലി പാലത്തിൻ്റെ പൂർത്തീകരണം ദ്രുതഗതിയിലാക്കിയിട്ടുണ്ട് . അതെ സമയം 45 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചതായും മൂവായിരത്തിലധികം ആളുകൾക്ക് അഭയം നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. English Summary : Rahul and Priyanka Gandhi visit…
പാരിസ് ഒളിംപിക്സ് ; ഇന്ത്യയ്ക്ക് മൂന്നാം വെങ്കലം ; റൈഫിൾ ഷൂട്ടിങ്ങിൽ മിന്നി സ്വപ്നിൽ കുസാലെ
പാരിസ് : ഒളിംപിക്സിൽ ഇന്ത്യ കുതിക്കുന്നു . മനു ഭാക്കറിന് പിന്നാലെ മൂന്നാം മെഡൽ നേടിക്കൊടുത്ത് സ്വപ്നിൽ കുസാലെയുടെ വമ്പൻ വിജയം . 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയത് . ഷൂട്ടിങ്ങിൽ നിന്നാണ് ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം . മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ സ്വപ്നിൽ സുരേഷ് കുസാലെ 2022 ൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന ലോക ചാംപ്യൻഷിപ്പിലാണ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. എന്നാൽ 2022 ലെ ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ താരം സ്വർണം നേടിയിരുന്നു. ആദ്യ പത്ത് ഷോട്ടുകൾ പൂർത്തിയായപ്പോൾ ഇന്ത്യൻ താരം ആറാമതായിരുന്നു. 101.7 പോയിന്റാണ് സ്വപ്നിൽ കുസാലെയ്ക്ക് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്ത് ഉള്ള താരവുമായി 1.5 പോയിന്റുകളുടെ വ്യത്യാസം മാത്രമായിരുന്നു സ്വപ്നിലിന്. 15 ഷോട്ടുകൾക്കു ശേഷവും ഇന്ത്യൻ താരം ആറാം സ്ഥാനത്ത് തുടർന്നു. എന്നാൽ , 20–ാം ഷോട്ട് കഴിഞ്ഞപ്പോൾ സ്വപ്നിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 201…
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ വംശീയത ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. ഷിക്കാഗോയിൽ കറുത്ത വംശജരായ മാധ്യമപ്രവർത്തകരുടെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ട്രംപ് . ‘അവർ എല്ലായ്‌പ്പോഴും ഇന്ത്യൻ പൈതൃകത്തിലായിരുന്നു. ആ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുക മാത്രമായിരുന്നു ചെയ്തത്. ‘വർഷങ്ങൾക്ക് മുൻപ് അവർ കറുത്ത വംശജയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ അവർ കറുത്ത വംശജയായി അറിയപ്പെടാൻ താൽപര്യപ്പെടുന്നു. അതുകൊണ്ട് എനിക്കറിയില്ല. അവർ ഇന്ത്യക്കാരിയോ അതോ കറുത്ത വംശജയോ?’’– ട്രംപ് ചോദിച്ചു. അവർ എല്ലാ വഴികളിലും ഇന്ത്യക്കാരിയായിരുന്നു. പിന്നെ പെട്ടെന്നാണവർ തിരിഞ്ഞ് ഒരു കറുത്ത വ്യക്തിയായത് – ആയിരത്തിലേറെ പേരടങ്ങിയ സദസ്സിനു മുമ്പാകെയായിരുന്നു ട്രംപിന്റെ ഈ പരാമർശം. ഇന്ത്യൻ–ജമൈക്കൻ ദമ്പതികളുടെ മകളായ കമല, കറുത്ത വംശജയായ ആദ്യ ഏഷ്യൻ–അമേരിക്കൻ വൈസ് പ്രസിഡന്റാണ്. അതെ സമയം ട്രംപിന്റെ പരാമർശം ഭിന്നിപ്പിന്റെയും അനാദരവിന്റെയും പഴയകാല പ്രദർശനമാണെന്ന് കമല ഹാരിസ് പറഞ്ഞു. അമേരിക്കൻ ജനത മികച്ചത് അർഹിക്കുന്നു .വ്യത്യസ്തതകൾ…
ആലപ്പുഴ: രക്ഷിതാക്കള്‍ രണ്ടും രോഗബാധിതരായി കിടപ്പിലായതോ മരണപ്പെട്ടതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അടുത്തുള്ള മത്സ്യഭവനുകളില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഓഗസ്റ്റ് 20. മത്സ്യ ബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന ലഭിക്കും. English Summary : Adoption scheme for children of fishermen whose parents have died; Application invited
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ * പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. * താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. * മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. * വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത. * ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. * മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്. നിർദേശങ്ങൾ * ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക * അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക
വയനാട് : ചൂരല്‍മല ദുരന്ത പ്രദേശം സന്ദര്‍ശനത്തിനു ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മേപ്പാടി വിംസ് ആശുപത്രി സന്ദര്‍ശിച്ചു. രോഗികളോടും കൂടെയുള്ളവരോടും സംസാരിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ചികിത്സയിലുള്ള കുട്ടികളെ ആശ്വസിപ്പിച്ചു. ദുഃഖത്തില്‍ പങ്കുചേരുന്നതായി ഗവര്‍ണര്‍ പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജുമായി ഗവര്‍ണര്‍ ആശയവിനിമയം നടത്തി. മേപ്പാടി കുടുംബരോഗ്യ കേന്ദ്രവും ഗവര്‍ണര്‍ സന്ദര്‍ശിച്ചു. ഡീന്‍ ഡോക്ടര്‍ ഗോപകുമാരന്‍ കര്‍ത്ത, എക്‌സിക്യൂട്ടീവ് ട്രസ്റ്റി ബഷീര്‍, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോക്ടര്‍ മനോജ് നാരായണന്‍, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോക്ടര്‍ അനീഷ് ബഷീര്‍. ഡി.ജി.എം ഓപ്പറേഷന്‍ ഡോക്ടര്‍ ഷഹനവാസ് പള്ളിയാല്‍,ഡി.ജി.എം സൂപ്പി കല്ലങ്കോടന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യം ഡോ.പി.ദിനീഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സേനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.