Author: KL1Pr0gr3ss

വയനാട്: കേരളത്തെ ഞെട്ടിച്ച് വയനാട് മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് സംഭവിച്ച ഉരുള്‍പൊട്ടൽ. ആറ് മണി വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 120 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. അവയിൽ ചിലത് തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയ നിലയിലാണ്. നിലവിലെ വിവരമനുസരിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ 42 മൃതദേഹമാണുള്ളത്. ഇതിൽ 16 എണ്ണം ശരീരഭാഗമാണ്. 98 പേരെ കാണാതായി. 131 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ആദ്യത്തെ ഉരുള്‍ പൊട്ടൽ . പുലർച്ചെ 4.10 ന് രണ്ടാമതും ഉരുള്‍ പൊട്ടി. ചൂരൽമല മുണ്ടക്കൈ റോഡും പാലവും ഒലിച്ച് പോയി. വെള്ളാര്‍മല സ്കൂള്‍ തകര്‍ന്നു. മുണ്ടക്കൈയിൽ മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത്. അതെ സമയം ചൂ​ര​ൽ മ​ല​യി​ൽ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു​ണ്ട്. ദു​ര​ന്ത മു​ഖ​ത്ത് കാ​ഴ്ച മ​റ​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഇ​നി​യും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​കാ​നു​ള്ള ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് ക​ന​ത്ത മ​ഴ പെ​യ്യു​ക​യാ​ണ്.…

Read More

മലപ്പുറം: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിലെ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, തൃശൂര്‍, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാകളക്ടർമാർ അറിയിച്ചു.

Read More

തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പി.എസ്.സി നാളെ മുതൽ ഓഗസ്റ്റ് രണ്ടാം തീയ്യതി വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ജൂലൈ 31ന് നടത്താൻ നിശ്ചയിച്ചിരുന്ന കാറ്റഗറി നമ്പർ 270/2020, സൂപ്രണ്ട് തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് ഒൻപതാം തീയ്യതി നടക്കും. മാറ്റിവെയ്ക്കപ്പെട്ട മറ്റ് പരീക്ഷകളുടെ തീയ്യതികൾ പിന്നീട് അറിയിക്കുമെന്നാണ് പി.എസ്.സിയുടെ അറിയിപ്പ്. അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങൾ മാറ്റിയിട്ടില്ല. അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക്  ഇതിനായി മറ്റൊരു അവസരം നൽകുമെന്നും പിഎസ്‍സി അറിയിച്ചു. English Summary : Rainstorm; The PSC exams scheduled from Wednesday to August 2 have been postponed

Read More

വയനാട്ടിൽ പ്രകൃതിക്ഷോഭവും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ അപേക്ഷയുമായി നടൻ മോഹൻലാൽ . ഉരുൾ പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ സഥലങ്ങളിലെ ദുരന്ത പശ്ചാത്തലത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മോഹൻലാൽ പറഞ്ഞു . സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ച് സുരക്ഷിതരായി കഴിയാനും യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. “കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കുക. സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും യാത്രകൾ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകൾ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. വയനാട്ടിലെ പ്രിയസഹോദരങ്ങൾക്കായി പ്രാർഥനയോടെ.” കൺട്രോൾ റൂം ഫോൺ നമ്പറുകൾ : 9656938689 8086010833 കൺട്രോൾ റൂം നമ്പറുകൾ: ഡെപ്യൂട്ടി കലക്ടർ- 8547616025, തഹസിൽദാർ വൈത്തിരി – 8547616601, കൽപ്പറ്റ ജോയിൻറ് ബി.ഡി.ഒ ഓഫീസ് – 9961289892, അസിസ്റ്റൻറ് മോട്ടോർ വാഹന ഇൻസ്പെക്ടർ – 9383405093, അഗ്നിശമന സേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ – 9497920271, വൈത്തിരി…

Read More

കൊൽക്കത്ത: യാത്രക്കിടെ വന്ദേ ഭാരതിലെ വെയ്‌റ്റർക്ക് മർദ്ദനം. യാത്രക്കിടയിൽ വെജിറ്റേറിയൻ ഭക്ഷണത്തിന് പകരം അബദ്ധത്തിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം നൽകിയതിനായിരുന്നു ജീവനക്കാരനെ ആക്രമിച്ചത് . രണ്ടു ദിവസം മുമ്പ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ പകർത്തിയത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഹൗറയിൽനിന്നും റാഞ്ചിയിലേക്ക് സഞ്ചരിച്ച യാത്രക്കാരനാണ് ബഹളമുണ്ടാക്കിയത് . വെയ്റ്റർ നൽകിയ ഭക്ഷണം രുചിച്ചതിന് ശേഷമാണ് വെജിറ്റേറിയൻ അല്ലെന്ന് ഇയാൾ തിരിച്ചറിയുന്നത്. ഭക്ഷണ പാക്കിന് മുകളിൽ എഴുതിവെച്ചിട്ടും ഇയാൾ ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നു. Vande Bharat by mistake served Non-Veg food to a old person. He didn’t saw instructions and ate the food. Being vegetarian he realised it tastes like non-veg so he got furious & gave 2 tight slap to the waiter. Vande Bharat – Howrah to Ranchi Date – 26/…

Read More

പാരിസ്: പാരിസ് ഒളിമ്പിക്സിൽ രണ്ടാമത്തെ മെഡൽ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാകർ .പത്ത് മീറ്റർ എയർ പിസ്റ്റൾ ടീം ഷൂട്ടിങ് റേഞ്ചിലാണ് മനു വെങ്കലം നേടിയത്. ദക്ഷിണ കൊറിയയെ തകർത്താണ് മനു ഭാകർ- സ​ര​ബ്ജോ​ത് സി​ങ് സഖ്യം ഇന്ത്യക്കായി മെഡൽ കൊയ്തത് . എന്നാൽ , കഴിഞ്ഞ ദിവസം നടന്ന പത്ത് മീറ്റർ വനിതാ എയർ റൈഫിളിലും മനു ഭാകർ വെങ്കലം നേടിയിരുന്നു. ഷൂട്ടിങ്ങിലെ ഇന്ത്യയുടെ 12 വർഷത്തെ മെഡൽ കാത്തിരിപ്പായിരുന്നു മനു അവസാനിപ്പിച്ചത്. ഇതോടെ ഒരു ഒളിമ്പിക്സ് എഡിഷനിൽ രണ്ട് മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിത താരമെന്ന റെക്കോഡ് മനു ഭാകർ സ്വന്തം പേരിൽ കുറിച്ചിട്ടു . ദക്ഷിണ കൊറിയയുടെ വൊൻഹോ ലീ, ജിൻ യെ എന്നീ സഖ്യത്തെയാണ് ഇന്ത്യൻ സഖ്യമായ മനു ഭാകർ -സ​ര​ബ്ജോ​ത് സി​ങ് എന്നിവർ കീഴടക്കിയത്. 16-10 എന്ന സ്കോറിൽ കൊറിയയെ കീഴ്പ്പെടുത്താൻ ചെയ്യാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞു…

Read More

ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുo പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദുരന്തത്തിൽ അടിയന്തര സഹായം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ കൂടുതൽ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭയിലെ ദുരന്തത്തിന്‍റെ തീവ്രത ചൂണ്ടിക്കാട്ടിയാണ് രാഹുൽ വയനാട്ടിലെ ഉരുൾപൊട്ടൽ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. “വയനാട്ടിലുണ്ടായ ദുരന്തം ഹൃദയഭേദകമാണ്. നഷ്ടപരിഹാരം വർധിപ്പിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടനടി നൽകുന്നത് ഉൾപ്പെടെ സാധ്യമായ എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ നൽകണം.” രാഹുൽ ആവശ്യപ്പെട്ടു. അടുത്തിടെ മണ്ണിടിച്ചിലുകളുടെ ഭയാനകമായ വർധനവിന് നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചു. നമ്മുടെ പാരിസ്ഥിതികമായി ദുർബലമായ പ്രദേശങ്ങളിൽ വർധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തി കുറക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തന പദ്ധതി കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. അതെ സമയം ,മരണസംഖ്യ വീണ്ടും ഉയരുന്ന സാഹചര്യമാണുള്ളത് . ദുരന്ത മണ്ണിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. വയനാട്, കോഴിക്കോട്,…

Read More

മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റിന്മേൽ നടന്ന ചർച്ചയിൽ സംസാരിക്കവെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ലോക് സഭയിൽ കൂട്ട ചിരിപ്പടർത്തി. സഭയിൽ നടന്ന ചൂടൻ വാദപ്രതിവാദങ്ങൾക്കിടെ ബജറ്റിന്‍റെ ഭാഗമായ പരമ്പരാഗത ‘ഹൽവ മുറിക്കൽ’ ചടങ്ങിനെ കുറിച്ച് രാഹുൽ നടത്തിയ പരാമർശത്തിൽ ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ ചിരിയാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത് . പരമ്പരാഗത ‘ഹൽവ’ ചടങ്ങിൽ ദലിതുകളുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും ആദിവാസികളുടെയും അഭാവത്തെയും വിവേചനത്തെയുംകുറിച്ച് നടത്തിയ പരാമർശത്തിലാണ് രാഹുൽ ഗാന്ധി സഭയിൽ അപഹാസ്യനായത് . പട്ടികജാതി, പട്ടികവർഗ, ഒബിസി എന്നിവരെ സർക്കാർ അവഗണിച്ചുവെന്നാരോപിച്ച പ്രതിപക്ഷ നേതാവിൻ്റെ വിമർശനത്തിന് ബിജെപി തിരിച്ചടിച്ചു, കോൺഗ്രസിൻ്റെ ചരിത്രം ഈ സമുദായങ്ങൾക്ക് സംവരണം തടസ്സപ്പെടുത്തുന്ന സംഭവങ്ങളാൽ നിറഞ്ഞതാണെന്ന് അവകാശപ്പെട്ടു. കോൺഗ്രസ് ഹിന്ദു വിരുദ്ധരാണെന്നും ആരോപിച്ചു. #WATCH | In Lok Sabha, LoP Rahul Gandhi shows a poster of the traditional Halwa ceremony, held at the…

Read More

കൽപ്പറ്റ: വയനാടിന്‍റെ ഹൃദയം തകർത്ത് മറ്റൊരു ഉരുൾപൊട്ടൽ കൂടി. അർധരാത്രികഴിഞ്ഞാണ് പ്രകൃതി നടത്തിയ സംഹാര താണ്ഡവം പുറം ലോകമറിഞ്ഞത്. മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹങ്ങൾ പലതും ഒഴുകിയെത്തിയ നിലയിൽ ചാലിയാർ നദിയിൽ കണ്ടെത്തിയത്.പുത്തുമലയിലെ ദുരന്തത്തിന് അഞ്ചാണ്ട് തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ഞെട്ടിപ്പിക്കുന്ന ദുരന്തം.നാനൂറിലേറെ കുടുംബങ്ങളെ ഉരുൾപൊട്ടൽ തകർത്തെന്നാണ് ഹൃദയഭേദകമായ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത് . അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടിയത് . നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യര്‍ഥനകളും പുറത്തുവരുന്നുണ്ട്. അഗ്നിരക്ഷാ സേനയുടെയും എൻ.ഡി.ആർ.എഫിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. . ദുരന്തഭൂമിയിൽ ഇതുവരെ 45 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അതെ സമയം ചൂരൽമലയിലെ നിവാസികൾ തങ്ങളുടെ അയൽവാസികളായ പലരെയും കാണുന്നില്ലെന്ന ആശങ്ക മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. പുത്തുമലയേക്കാൾ വലിയ ദുരന്തമാണ് ഇന്നത്തേതെന്നും അവർ പറയുന്നു. സൈന്യം ഉൾപ്പെടെ എത്തിയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനം നടത്തുന്നത്. എന്നാൽ മണ്ണിനടിയിൽ എത്രപേർ അകപ്പെട്ടുവെന്നതിന് യാതൊരു വ്യക്തതയുമില്ല. കുട്ടികളും സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിനു പേർ മണ്ണിനടിയിൽ പെട്ടിരിക്കാം.…

Read More

ഇന്ത്യയിൽ ഇതാദ്യം തിരുവനതപുരം : ഹീമോഫീലിയ ചികിത്സയിൽ ഇനി മുതൽ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നൽകാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കൽ മാത്രം എടുത്താൽ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഏകദേശം 300 ഓളം കുട്ടികൾക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഹീമോഫിലിയ ചികിത്സയിൽ ഗോൾഡ് സ്റ്റാൻഡേർഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്സിസ് (പ്രതിരോധ ചികിത്സ) 2021 മുതൽ നൽകി വരുന്നുണ്ട്. ഇത്തരത്തിൽ പ്രൊഫിലാക്സിസ് ചികിത്സ ഇത്രയധികം രോഗികൾക്ക് നൽകുന്നതും ഇന്ത്യയിൽ തന്നെ ആദ്യമായി  സംസ്ഥാനത്താണ്. ‘ഹീമോഫിലിയ രോഗികൾക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതമുറപ്പുവരുത്തുക’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് വിപ്ലവകരമായ ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. എമിസിസുമാബ് എന്ന ഈ നൂതന ചികിത്സാ 2021 മുതൽ തിരഞ്ഞെടുത്ത രോഗികളിൽ  നൽകി വരുന്നുണ്ട്. കഴിഞ്ഞ 3 വർഷത്തെ ചികിത്സയുടെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ്…

Read More