Subscribe to Updates
Get the latest creative news from FooBar about art, design and business.
Author: KL1Pr0gr3ss
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ് 2014 ഭേദഗതി ചെയ്ത് കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് (5-ാം ഭേദഗതി), 2024, പ്രസിദ്ധീകരിച്ചു. കൺസ്യൂമർ റൂൾസിന്റെയും സംസ്ഥാന സർക്കാർ നിർദ്ദേശത്തിന്റെയും ഉപഭോക്താക്കളിൽ നിന്നും മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭേദഗതി. ഈസ് ഓഫ് ഡുയിങ് ബിസിനസ്സിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഇലക്ട്രിസിറ്റി (റൈറ്റ്സ് ഓഫ് കൺസ്യൂമേഴ്സ്) റൂൾസ്, 2020ൽ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ കേരള സർക്കാർ, നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി വ്യവസായങ്ങൾ/ എച്ച്.ടി/ ഇ.എച്ച്.ടി ഉപഭേക്താക്കൾക്ക് സർവ്വീസ് കണക്ഷൻ നൽകുന്നതിനുള്ള കരാർ വ്യവസ്ഥകൾ ലളിതമാക്കുവാനും, പുതിയ വൈദ്യുതി കണക്ഷനുകൾക്ക് കണക്റ്റഡ് ലോഡിനെ മാനദണ്ഡമാക്കി ഏകീകൃത നിരക്കുകൾ കൊണ്ടുവരുവാനും, സിംഗിൾ പോയിന്റെ സപ്ലൈക്ക് നൽകുന്നതിനുള്ല ചട്ടങ്ങൾ കൊണ്ടുവരുവാനും നിർദ്ദേശിച്ചിരുന്നു. സപ്ലൈ കോഡ് ഭേദഗതിയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രധാന മാറ്റങ്ങൾ ഇവയാണ്. 1. ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷൻ സംബന്ധമായ വിവിധ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘുകരിക്കുന്നതിനൊപ്പം ലൈസൻസി നൽകേണ്ട എല്ലാവിധ സേവനങ്ങളും ഓൺലൈൻ…
കണ്ണൂർ : വാര്‍ധക്യകാലത്ത് കുടുംബങ്ങളില്‍പ്പോലും ഒറ്റപ്പെട്ടുകഴിയേണ്ടി വരുന്ന സ്ത്രീകള്‍ക്ക് വേണ്ടി എല്ലാ പ്രദേശങ്ങളിലും പകല്‍വീട് ഒരുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ട് വരണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി അഭ്യര്‍ഥിച്ചു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന് കമ്മിഷന്‍ ശുപാര്‍ശയായി നല്‍കും. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. നല്ല സാമ്പത്തിക ശേഷിയോടെ കഴിഞ്ഞിരുന്നവര്‍ പോലും പ്രായമായാല്‍ കുടുംബങ്ങളില്‍ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ട്. മാതാപിതാക്കളുടെ സ്വത്തും സമ്പാദ്യവുമെല്ലാം ലഭിക്കുന്ന മക്കള്‍ പിന്നീട് ഇവരെ പരിഗണിക്കുന്നില്ലെന്ന പരാതികള്‍ വര്‍ധിക്കുന്നു. ചെറുമക്കള്‍ പോലും ഇവര്‍ക്ക് പരിഗണന നല്‍കുന്നില്ല. പട്ടണങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും ഇപ്പോള്‍ ഈ അവസ്ഥ ഏറി വരുന്നു. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന സ്ത്രീകളുടെ കാര്യമാണ് കൂടുതല്‍ ദയനീയമാകുന്നത്. മാനസിക ഉല്ലാസത്തിനുള്ള ഒരു ഉപാധിയും ഇവര്‍ക്ക് ഇല്ല. അതിനാല്‍ പകല്‍ സമയമെങ്കിലും മാനസിക സന്തോഷം ലഭിക്കും വിധം പകല്‍വീടുകള്‍ ഉണ്ടാകുന്നത് ഗുണകരമായിരിക്കും. കേരളത്തില്‍ ജനസാന്ദ്രത കൂടുന്നതിന് അനുസരിച്ച് അയല്‍വാസികള്‍…
വയനാട് : മാനന്തവാടി നിയോജക മണ്ഡലത്തിലെ ഹില്‍ ഹൈവേ പദ്ധതി 2025 ഓടെ പൂര്‍ത്തികരിക്കുമെന്ന് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തി അവലോകന യോഗം. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുലിക്കാട് കടവ് പാലം 2025 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ പ്രവൃത്തി വേഗത്തിലാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. നെട്ടറ പാലം നവംബറില്‍ പൂര്‍ത്തീകരിക്കുമെന്നും കുഞ്ഞോം-നിരവില്‍ പുഴ- ചുങ്കക്കുറ്റി റോഡ് പ്രവൃത്തി ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാനന്തവാടി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം, കോര്‍ട്ട് കോംപ്ലക്‌സ്, എന്‍ജിനീയറിങ് കോളേജ് സെന്‍ട്രല്‍ ലൈബ്രറി, വാളാട് പി.എച്ച്.സി കെട്ടിടം ടെണ്ടര്‍ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാനും മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. മാനന്തവാടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന സി.എം.ടി യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
കോട്ടയം: സൗജന്യമായി നൽകിയ എ.ടി.എം. കാർഡിന് മുന്നറിയിപ്പില്ലാതെ വാർഷിക മെയിന്റനൻസ് ചാർജ് ഈടാക്കി എന്ന പരാതിയിൽ തപാൽവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻ. സർവീസ് പെൻഷൻകാരും കോട്ടയം കാരപ്പുഴ സ്വദേശികളുമായ വി.കെ.കൃഷ്ണകൈമളും ഭാര്യയുമാണ് പരാതിക്കാർ. കോട്ടയം പോസ്റ്റ് ഓഫീസിൽ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചപ്പോഴാണ് എ.ടി.എം കാർഡുകൾ നൽകിയത്. ഇവ സൗജന്യമാണെന്ന ഉറപ്പുംനൽകിയിരുന്നു. പരാതിക്കാർ എ.ടി.എം കാർഡുകൾ സജീവമാക്കിയില്ല. എന്നാൽ മുന്നറിയിപ്പില്ലാതെ ഇവരുടെ സേവിങ്‌സ് അക്കൗണ്ടിൽ നിന്ന് എ.ടി.എം. കാർഡുകളുടെ വാർഷിക മെയിന്റെനൻസ് ചാർജായി 147 രൂപ വീതം ഈടാക്കി. തുടർന്നു പരാതിക്കാർ കാർഡു തിരികെ നൽകി ഈടാക്കിയ തുക മടക്കിനൽകണമെന്നാവശ്യമുന്നയിച്ചെങ്കിലും നൽകാനാവില്ലെന്നു തപാൽ വകുപ്പ് വ്യക്തമാക്കി. തുടർന്നാണു പരാതിക്കാർ കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. മുൻകൂട്ടി പറയാതിരുന്ന മെയിന്റനൻസ് ചാർജ്ജ് ഈടാക്കിയത് എതിർകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്ന് വിലയിരുത്തിയ കമ്മിഷൻ ഒമ്പതുശതമാനം പലിശ നിരക്കിൽ സർവീസ് ചാർജ് തിരികെ നൽകാൻ ഉത്തരവിട്ടു. കൂടാതെ…
*വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാൽ മതി *രണ്ടുവർഷം മൊറോട്ടോറിയം *പാട്ട കാലാവധി 90 വർഷമാക്കും തിരുവനന്തപുരം :കേരളത്തിന്റെ വ്യവസായ മേഖലയിൽ നിക്ഷേപവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതും വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായുള്ള നിയമ ഭേദഗതിചട്ടങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യാവസായിക പ്രവർത്തനങ്ങൾക്കും ആവശ്യങ്ങൾക്കും സംരംഭങ്ങൾക്കും കിൻഫ്രയുടെയും കെഎസ്‌ഐഡിസിയുടെയും ഭൂമി വിതരണം ചെയ്യുന്നതിനുള്ള ചട്ടങ്ങൾ (ലാൻഡ് ഡിസ്‌പോസൽ റെഗുലേഷൻസ്) പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇനി മുതൽ വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാൽ മതിയാകും. പിന്നീട് രണ്ടുവർഷം മൊറോട്ടോറിയവും ലഭിക്കും. പാട്ട കാലാവധി 90 വർഷമാക്കുകയും ചെയ്യും. വ്യവസായ വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കിൻഫ്രയും കെ.എസ്.ഐ.ഡി.സിയും പിന്തുടരുന്ന പാട്ടവ്യവസ്ഥകൾ കാലോചിതമായും നിക്ഷേപ സൗഹൃദമായും പരിഷ്‌കരിക്കുകയാണ് ചട്ട ഭേദഗതിയിലൂടെ ചെയ്തിരിക്കുന്നത്. നിലവിൽ കിൻഫ്രയിൽ നിന്ന് വ്യാവസായിക സംരംഭങ്ങൾക്ക് ഭൂമി പാട്ടത്തിനെടുക്കുന്നവർക്ക് 30 മുതൽ 60 വർഷം വരെയാണ് പാട്ടക്കാലാവധി…
സംസ്ഥാനം നടപ്പിലാക്കുന്ന അജൈവമാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങൾ മാതൃകയാക്കാൻ പശ്ചിമ ബംഗാൾ ഉന്നത ഉദ്യോഗസ്ഥ സംഘം കേരളത്തിലെത്തി. സ്വച്ഛ്ഭാരത് പശ്ചിമബംഗാൾ മിഷൻ ഡയറക്ടർ സൻതോഷ് ജി.ആർ, പീജുയ്ഷ് കാന്തി ഗോസ്വാമി എന്നിവരാണ് സന്ദർശനം നടത്തിയത്. സംസ്ഥാനത്തെ അജൈവമാലിന്യ സംസ്‌ക്കരണത്തിൽ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുന്ന ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം. അജൈവമാലിന്യ സംസ്‌ക്കരണത്തിൽ ഹരിതകർമ്മ സേനകളുടെ ശേഖരണ രീതി, മിനി എംസിഎഫുകളുടെ പ്രവർത്തനം, എംസിഎഫുകളുടെ പ്രവർത്തനം, തരംതിരിക്കൽ പ്രവർത്തനങ്ങൾ, ആർആർഎഫുകളുടെ പ്രവർത്തനം, ഷ്രഡ്ഡഡ് പ്ലാസ്റ്റിക്കിന്റെ ഉൽപ്പാദനം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനായി ക്ലീൻ കേരള കമ്പനി അവസരം ഒരുക്കി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കോട്ടുകാൽ പഞ്ചായത്തിലെ ഹരിതകർമ്മസേനകളുടെ പ്രവർത്തനമാണ് സംഘം നേരിട്ട് കണ്ടത്. ഹരിതമിത്രം ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള യൂസർഫീ ശേഖരണം, വാതിൽപ്പടി ശേഖരണ രീതി എന്നിവ നേരിട്ട് മനസ്സിലാക്കി. തുടർന്ന് വാർഡ് തല മിനി എംസിഎഫിലേയ്ക്ക് എത്തിക്കുന്നവിധം, അവിടെ നിന്നും എംസിഎഫിൽ എത്തിച്ച് തരംതിരിക്കുന്ന വിധം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനുള്ള അവസരമൊരുക്കി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി.ആർ-ന്റെ…
വയനാട് : ജില്ലയിലെ നവകേരള സദസില്‍ ഉന്നയിച്ച പരാതികളുടെയും വികസന നിര്‍ദ്ദേശങ്ങളുടെയും മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക് 21 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ മൂന്ന് നിയമസഭാ മണ്ഡലത്തിനും ആദ്യഘട്ടത്തിൽ ഏഴ് കോടി രൂപയാണ് ലഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപയാണ് നവകേരള സദസ്സില്‍ ഉയര്‍ന്ന് വന്ന വികസന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനായി വകയിരുത്തിയത്. മാനന്തവാടി മണ്ഡലത്തിന് ലഭിക്കുന്ന 7 കോടി രൂപ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് വിനിയോഗിക്കും. ഇതിലൂടെ ജില്ലയിലെ ചികിത്സാ രംഗത്തെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കാനും സാധിക്കും. അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും സാധിക്കും. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സി.ടി സ്‌കാനര്‍ സ്ഥാപിക്കുതിന് 3.95 കോടിയും, ഡിജിറ്റല്‍ എക്‌സറേ…
മലപ്പുറം : കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഡാറ്റാബേസ് കുറ്റമറ്റതായി ക്രമീകരിക്കുന്നതിന്റെ ഭാഗമായി വിഹിതം കുടിശ്ശിക ഉണ്ടാവുകയും അതു മൂലം ക്ഷേമനിധി അംഗത്വം നഷ്ടപ്പെടുകയും ചെയ്ത തൊഴിലാളികള്‍ക്ക് അംഗത്വം പുതുക്കി നല്‍കുന്നു. കുടിശ്ശിക ഒടുക്കി ഒക്ടോബര്‍ 31 നകം അംഗത്വം പുതുക്കാമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
വിദേശ വിദ്യാർഥികളെ ആകർഷിക്കാൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതി നടപ്പാക്കും സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവിനും രാജ്യാന്തരസ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഏഴ് മികവിന്റെ കേന്ദ്രങ്ങൾ (സെന്റേഴ്സ് ഓഫ് എക്സലൻസ്) ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശത്തുനിന്നുള്ള വിദ്യാർഥികൾക്ക് ആകർഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിലെ പ്രധാന നടപടിയായി ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ നൽകിയ ശുപാർശകളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു വിവിധ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നത്. അത്യാധുനിക ഗവേഷണം വികസിപ്പിക്കാനും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള അക്കാദമിക്, പ്രൊഫഷണൽ പ്രവർത്തനങ്ങൾക്ക് സഹായകരമാകാനും ഉതകുന്ന വിധത്തിൽ, പ്രത്യേകമായ പഠനമേഖലകളിലോ ഗവേഷണത്തിലോ പരിശീലനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും കേന്ദ്രങ്ങൾ. ആദ്യഘട്ടമായി ഏഴ് മികവിന്റെ കേന്ദ്രങ്ങൾ സ്വയംഭരണ സ്ഥാപനങ്ങളായി സ്ഥാപിക്കാൻ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയിരുന്നു. ഇവയ്ക്കാണ് ഇപ്പോൾ സർക്കാർ ഭരണാനുമതി ലഭ്യമായത്. നിലവിൽ ഭരണാനുമതി ലഭിച്ച…
അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌കജ്വരം) ബാധിക്കുന്നവരുടെ ചികിത്സയ്ക്കായി ജർമനിയിൽ നിന്നുമെത്തിച്ച മരുന്ന് വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിൽ നിന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി. 3.19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് എത്തിച്ചത്. മരുന്നെത്തിച്ച യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത് കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിനും ടീമിനും മന്ത്രി നന്ദി അറിയിച്ചു. വളരെ അപൂർവമായി ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. സംസ്ഥാനത്തിന്റെ സമീപ ആരോഗ്യ ചരിത്രത്തിൽ എല്ലാ എൻസെഫലൈറ്റിസുകളിലും രോഗ കാരണം പരിശോധിച്ച് കണ്ടുപിടിക്കുന്ന രീതിയാണ് കേരളത്തിനുള്ളത്. സമീപകാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തപ്പോഴൊക്കെ രോഗത്തിന് ഫലപ്രദമെന്ന് കരുതുന്ന മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തി. കേന്ദ്രത്തിന്റെ മരുന്ന് വിതരണത്തിൽ അപൂർവമായി മാത്രം ലഭിക്കുന്നതാണിത്. പക്ഷെ നമുക്കതിന്റെ നേരിട്ടുള്ള വിതരണമില്ല. വളരെ അപൂർവമായിട്ട് ഉപയോഗിക്കപ്പെടുന്ന മരുന്ന് കൂടിയാണിത്. സംസ്ഥാനത്ത് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ…