Author: KL1Pr0gr3ss

ഉരുള്‍പൊട്ടല്‍ ദുരന്ത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയില്‍ നിന്ന് 53 അംഗ ഫയര്‍ ഫോഴ്‌സ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. നാല് ഉദ്യോഗസ്ഥരും 49 ഫയര്‍മാന്‍മാരും അടങ്ങുന്ന സംഘമാണ് ഒരാഴ്ചത്തെ ദൗത്യത്തിനായി വയനാട്ടിലെത്തുക. കളക്ട്രേറ്റിലെ കളക്ഷന്‍ സെന്ററില്‍ സ്വീകരിച്ച അവശ്യസാധനങ്ങളുടെ ആദ്യ ബാച്ചും ഇതോടൊപ്പം കൊടുത്തുവിട്ടു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയാണ് ആദ്യബാച്ചില്‍ വയനാട്ടിലെത്തിക്കുക.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്‌ച അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍, കാസർകോട്, കണ്ണൂർ, ഇടുക്കി, എറണാകുളം, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി​യാ​ണ്. അതെ സമയം കോട്ടയം ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ അങ്കണവാടികൾ, പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ മുതൽ അങ്കണവാടി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എല്ലാ ട്യൂഷൻ സെൻ്ററുകൾക്കും നാളെ അവധി പ്രഖ്യാപിച്ചാണ് കളക്ടര്‍ ഉത്തരവിട്ടത്. അതെ സമയം മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക്  മാ​റ്റം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. കേരളത്തിൽ ഓഗസ്റ്റ് 3 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്,…

Read More

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വയനാട്ടിൽ പ്രകൃതിക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജൂലൈ 23ന് തന്നെ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടലിന് മുന്നോടിയായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ജില്ലയിൽ ഓറഞ്ച് അലർട്ട് മാത്രമാണ് നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിരുന്നാലും, ജില്ലയിൽ 500 മില്ലിമീറ്ററിലധികം മഴ ലഭിച്ചു, ഇത് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിലും വളരെ കൂടുതലാണ്. ചൊവ്വാഴ്ച രാവിലെ ഉരുൾപൊട്ടലുണ്ടായതിന് ശേഷമാണ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതെ സമയം ,കുറ്റപ്പെടുത്തലിനുള്ള സമയമല്ല ഇതെന്നും ഷായുടെ പരാമർശങ്ങളെ എതിർക്കുന്ന രീതിയിലല്ല താൻ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ് അലർട്ട് 24 മണിക്കൂറിനുള്ളിൽ 20 സെൻ്റിമീറ്ററിൽ കൂടുതൽ കനത്തതോ അതിശക്തമായതോ ആയ മഴയെ സൂചിപ്പിക്കുന്നു, ഓറഞ്ച് അലർട്ട് എന്നാൽ അതിശക്തമായ മഴ (6 സെൻ്റീമീറ്റർ മുതൽ 20 സെൻ്റീമീറ്റർ വരെ) എന്നാണ് അർത്ഥമാക്കുന്നത്. നേരത്തെ,…

Read More

വയനാട് :  ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ ദുരന്തത്തിൽ പകച്ചു നിൽക്കുകയാണ് വയനാടും കേരളവും. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. മേപ്പാടിക്ക് സമീപം ചൂരൽ മല, മുണ്ടക്കൈ മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുട എണ്ണം 200 കടന്നു. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം മരണപ്പെട്ടവരുടെ എണ്ണം 243 ആയി ഉയർന്നെന്നാണ് വിവരം . ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങിയിരുന്നു. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവ‍ര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്. ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയാണ്. അതെ സമയം ,ഉറ്റവരെ കാണാതായവരെ തേടിയുള്ള ബന്ധുക്കളുടെ പരക്കം പാച്ചിലും, നിലവിളികളും മാത്രമാണ് മുണ്ടക്കൈയിൽ നിന്ന് പുറത്തുവരുന്നത്. എന്നാൽ ,കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് പരിക്കേറ്റവരെ ഹെലികോപ്ടറുകൾ ഉപയോഗിച്ച് വിമാനത്തിൽ എത്തിക്കും. ഉരുൾപൊട്ടലിൽ 1,592 പേരെ രണ്ട്…

Read More

അപകടസാധ്യതയേറിയ സാഹചര്യത്തിൽ കാറിന് മുകളിലുള്ള കുഞ്ഞിനെ അമ്മ അതിവേഗത്തിൽ രക്ഷിക്കുന്നതാണ് വിഡിയോ . കാറിന്റെ ബോണറ്റിനടുത്ത് നിന്നും അച്ഛനും മകനും കളിക്കുമ്പോൾ ബോണറ്റിലിരുത്തിയത് കുട്ടിക്ക് ഇഷ്ടപ്പെട്ടതോടെ അവൻ വാഹനത്തിന് മുകളിലേയ്ക്ക് കയറാൻ തുടങ്ങി. അച്ഛനും ആദ്യം സം​ഗതി തമാശയായിത്തന്നെയാണ് എടുത്തത്. എന്നാൽ, കുഞ്ഞല്പം വികൃതിയാണ്. അവൻ അവിടെയൊന്നും നിൽക്കാതെ കാറിന് മുകളിലേക്ക് കയറുന്നത് കാണാം. വികൃതി കാട്ടിയ കുട്ടി കാറിന്റെ ഏറ്റവും മുകളിലെത്തിയതോടെ നിയന്ത്രണം വിട്ട അമ്മ അതിവേഗത്തിൽ ബോണറ്റിന് മുകളിൽ ചാടിക്കയറി വികൃതി കുട്ടനെ രക്ഷിക്കുന്നതാണ് വിഡിയോ . View this post on Instagram A post shared by Michael Sotoadeh (@mikisoldtoday) കുഞ്ഞുങ്ങൾ അപകടത്തിലാവുന്നു എന്ന് തോന്നിയാൽ പിന്നെ രക്ഷിതാക്കൾ മറിച്ചൊന്നും ചിന്തിക്കാറില്ല എന്ന് പറയാറുണ്ട്. പ്രത്യേകിച്ചും അമ്മമാർ. തന്റെ കുഞ്ഞ് താഴെ വീഴാതിരിക്കാൻ അമ്മ നടത്തുന്ന സാഹസികതയാണ് ഈ വീഡിയോയിൽ കാണുന്നത്. വളരെ പെട്ടെന്നാണ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.…

Read More

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നീ മേഖലകളിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ 166 ആയി ഉയർന്നു. ഇതിൽ 75 മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞത് . 123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. അതെ സമയം പരുക്കേറ്റ 195 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതിൽ 190 പേർ വയനാട്ടിലും 5 പേർ മലപ്പുറത്തുമായിരുന്നു. അതേസമയം, ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ ഏഴുമണിയോടെ പുനരാരംഭിച്ചു. സൈന്യത്തിനൊപ്പം ടൊറിറ്റോറിയൽ ആർമിയും എന്‍.ഡി.ആര്‍.എഫും അഗ്നിശമന സേനയും ആരോഗ്യപ്രവർത്തകരും പൊലീസും നാട്ടുകാരും സംയുക്തമായി തിരച്ചിലിൽ ഏർപ്പെടുന്നുണ്ട് . 150 രക്ഷാപ്രവർത്തകരാണ് മുണ്ടക്കൈയിൽ തിരച്ചിൽ തുടരുന്നത് . തകർന്ന വീടുകൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് . മണ്ണിനാൽ മൂടപ്പെട്ട വീടിന്‍റെ മേൽക്കൂര പൊളിച്ച് ഉള്ളിൽ കയറിയാണ് ആളുകൾക്കായി തിരച്ചിൽ നടത്തുന്നത്. ഏഴിമല നാവിക…

Read More

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പലയിടത്തായി കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയതായി ഫയര്‍ ഫോഴ്സ് . ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് നിരവധിപേരെ രക്ഷിച്ചത്. മൃതദേഹങ്ങളെല്ലാം തന്നെ താഴെയെത്തിച്ചു. ശേഷം മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. അതെ സമയം മേഖലയിലെ രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി. നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും. കേരളത്തെ നടുക്കിയ വൻ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. രാത്രി 2.45 ഓടെ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലായിരുന്നു ദുരിതം വിതച്ചത്. കുത്തിയൊലിച്ചു വന്ന വെള്ളം ചൂരൽമല ടൗണിനെ മുഴുവൻ തകർത്തു . ഇതുവരെ റിപ്പോർട്ട് പ്രകാരം ദുരന്തത്തിൽ 125 പേര്‍ മരിച്ചു. 100 ഓളം പേരെ കാണാതായി. 130 പേരെ ആശുപത്രികളിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നടന്ന ദുരന്തം ഇന്ന് രാവിലെയോടെയാണ് പുറംലോകം അറിഞ്ഞത്. എന്നാൽ ദുരന്തത്തിൻ്റെ പൂര്‍ണ ചിത്രം വ്യക്തമായിട്ടില്ല. എന്നാൽ ഇപ്പോഴും പല ഭാഗത്തായി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും അടക്കം…

Read More

പാ​രീ​സ്: ഒളിംപിക്‌സ് പു​രു​ഷ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് അ​യ​ര്‍​ല​ന്‍​ഡി​നെ കീഴ്‌പ്പെടുത്തിയാണ് ഇ​ന്ത്യ​ വിജയഗാഥ തുടരുന്നത് .ഹ​ര്‍​മ​ന്‍​പ്ര​തീ​ത് സിം​ഗാ​ണ് ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. 11, 19 മി​നി​റ്റു​ക​ളി​ലാ​യി​ട്ടാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് എ​തി​ർ ടീ​മി​ന്‍റെ കുരുക്കിയത് . ഇ​തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ലെ ടോ​പ് സ്കോ​റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​ൻ നാ​ലു ഗോ​ളു​ക​ളു​മാ​യി ഒ​ന്നാ​മ​തെ​ത്തി.മൂ​ന്നാം ക്വാ​ർ​ട്ട​ർ തീ​രാ​നി​രി​ക്കെ അ​യ​ർ​ല​ൻ​ഡി​ന് തു​ട​ർ​ച്ച​യാ​യ പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ൾ ലഭിച്ചു . നാ​ലാം ക്വാ​ർ​ട്ട​റി​നൊ​ടു​വി​ലും പെ​നാ​ൽ​റ്റി കോ​ർ​ണ​ർ ല​ഭി​ച്ചെ​ങ്കി​ലും ഒ​രു ഗോ​ൾ​പോ​ലും മ​ട​ക്കാ​നാ​വാ​തെ അ​യ​ർ​ല​ൻ​ഡ് മു​ട്ടു​മ​ട​ക്കി. എന്നാൽ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ തോ​ല്‍​പ്പി​ച്ച ഇ​ന്ത്യ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യു​മാ​യി സ​മ​നി​ല പാ​ലി​ച്ചി​രു​ന്നു. നി​ല​വി​ല്‍ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​ഴ് പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. അ​യ​ര്‍​ല​ന്‍​ഡി​നെ ത​ക​ർ​ത്ത​തോ​ടെ ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ന് അ​രി​കി​ലെ​ത്തി.അതെ സമയം ഓ​സ്‌​ട്രേ​ലി​യ, ബെ​ല്‍​ജി​യം എ​ന്നി​വ​ര്‍​ക്കെ​തി​രാ​യ മ​ത്സ​രം ഇ​ന്ത്യ​ക്ക് അവശേഷിക്കുന്നുണ്ട് . English Summary : Paris Olympic 2024;  2-0 Win Over Ireland;…

Read More

കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധനാഴ്ച ) ജില്ല കലക്ടർമാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, കാസര്‍കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നൽകിയിരിക്കുന്നത്. അ​ങ്ക​ണ​വാ​ടി​ക​ൾ, പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ, സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, മദ്രസകൾ അ​ട​ക്ക​മു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.അതി തീവ്രമഴ തുടരുന്നതിനാൽ സംസ്ഥാനത്ത് എട്ടുജില്കളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ്…

Read More

വയനാട്: ഉരുൾപൊട്ടലിൽ ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 125 ആയി. നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം .ഇതില്‍ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ 42 മൃതദേഹമാണുള്ളത്. ഇതിൽ 16 എണ്ണം ശരീരഭാഗമാണ്. 98 പേരെ കാണാതായി. 131 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കാണാതായവരുടെ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട് . ഇന്ന് പുലർച്ചെ 2 മണിക്കാണ് കേരളത്തെ നടുക്കിയ ദുരന്തം സംഭവിച്ചത് . അതെ സമയം കനത്ത മഴയും രാത്രിയുമായതിനാൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ഏറെ തടസം നേരിടുന്നുണ്ട് . English Summary:   Wayanad landslide: Death toll reaches 125; Many are under treatment

Read More