Author: KL1Pr0gr3ss

തെങ്ങാണോ തേങ്ങയാണോ ആദ്യമുണ്ടായത് ? അതെ പോലെ തന്നെ കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന സംശയം കാലാകാലങ്ങളായി നിലനിൽക്കുന്നുണ്ട് . എന്നാൽ, അങ്ങനെ ഒരു ചോദ്യത്തെപ്പറ്റി തർക്കമുടലെടുത്തപ്പോൾ അത് കൊലപാതകത്തിലവസാനിക്കുമെന്ന് ആർക്കെങ്കിലും ഊഹിക്കാനാവുമോ? എന്തായാലും, ഈ ചോദ്യത്തിന് പിന്നാലെയുണ്ടായ തർക്കത്തിൽ ഇന്തോനേഷ്യയിൽ ഒരു യുവാവിന് ജീവൻ തന്നെ നഷ്ടപ്പെട്ടതായിട്ടുള്ള ഒരു വാർത്തയാണിത്. ദി ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് പ്രകാരം ജൂലൈ 24 -ന് തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ മുന റീജൻസിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഡിആർ എന്ന വ്യക്തിയാണ് സുഹൃത്തായ കാദിർ മർകസിനെ വെട്ടിയത്. ആദ്യം ഡിആർ കാദിറിനെ മദ്യപിക്കാൻ ക്ഷണിക്കുകയായിരുന്നു. കുറച്ച് മദ്യം അകത്ത് ചെന്നതോടെ ഡിആർ കാദിറിനോട് ആ സുപ്രധാന ചോദ്യം ചോദിച്ചു, കോഴിയാണോ ആദ്യമുണ്ടായത് അതോ മുട്ടയാണോ? അതോടെ, ചോദ്യത്തെപ്പറ്റി ഇരുവരും തമ്മിൽ വലിയ തർക്കം തന്നെ ഉടലെടുത്തു. അതെ സമയം, കൂടുതൽ തർക്കം വേണ്ട എന്ന് കരുതി വാ​ഗ്വാദം അവസാനിപ്പിച്ച് കാദിർ അവിടെ നിന്നും പോകാനിറങ്ങുകയും ചെയ്തു. വീട്ടിലേക്കുള്ള…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നല്‍കി. പുല്‍പ്പള്ളി ക്ഷീരസംഘം പ്രതിനിധികള്‍ 2.5 ലക്ഷവും കോഴിക്കോട് എന്‍.ഐ.പി.എം.എസ് അക്കാദമി 50,000 രൂപയുടെ ചെക്കുമാണ് മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍ക്ക് കൈമാറിയത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഹരിനാഥ് തന്റെ പിറന്നാളിന് സമ്മാനമായി ലഭിച്ച 5000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. English Summary : Three lakh rupees was given to the Chief Minister’s relief fund

Read More

ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം ഗ്രാമങ്ങളില്‍ നിന്നുള്ളവരുടെ പുനരധിവാസത്തിന് പുത്തുമല പുനരധിവാസം വഴി കാട്ടും. ഹര്‍ഷം എന്ന പേരില്‍ പുത്തുമലയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് പുനരധിവാസ പദ്ധതി നടപ്പാക്കിയത്. 63 പേര്‍ക്ക് ഇവിടെ വീടൊരുങ്ങി. ഏഴ് സെന്റ് സ്ഥലവും  വീടും ഓരോരുത്തര്‍ക്കും ലഭിച്ചു. 2019 ലെ അതിവര്‍ഷത്തില്‍ 17 പേരുടെ ജീവനാണ് മേപ്പാടിയിലെ പുത്തുമലയില്‍ നഷ്ടമായത്. വീടും ഭൂമിയും നഷ്ടമായവരുടെ ജീവിതം വീണ്ടെടുക്കാന്‍ സര്‍ക്കാരിനൊപ്പം സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും കൈകോര്‍ത്തു. സന്നദ്ധ സംഘടനകള്‍ പുനരധിവാസത്തിന് വലിയ പിന്തുണ നല്‍കി. മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റാണ് ‘സ്‌നേഹ ഭൂമി’ എന്ന പേരില്‍ രണ്ടു കോടിയോളം രൂപ വിലവരുന്ന ഏഴ് ഏക്കര്‍ സ്ഥലം ഇതിനായി വാങ്ങി നല്‍കിയത്. വീടുകള്‍ക്ക് പുറമെ കൂട്ടായ ജീവിതത്തിനും കൃഷിക്കും വിനോദത്തിനുമുള്ള സൗകര്യങ്ങളും ഇവിടെ ആസൂത്രണം ചെയ്തിരുന്നു. English Summary : Rehabilitation project in Puthumala

Read More

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദുരന്തം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കല്‍പ്പറ്റയില്‍ കളക്ട്രേറ്റിലെത്തിയ കേന്ദ്രമന്ത്രി റവന്യൂ മന്ത്രി കെ രാജന്‍, ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ എന്നിവരുമായി ചര്‍ച്ച നടത്തി. English Summary : Wayanad landslide : Union Minister Suresh Gopi appreciated the rescue operations

Read More

മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കുന്നു. ഉരുള്‍പൊട്ടല്‍ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44, 46 നമ്പര്‍ റേഷന്‍ കടയിലുള്‍പ്പെട്ട മുഴുവന്‍ പേരുടെയും വിവരങ്ങള്‍ പഞ്ചായത്ത്, താലൂക്ക്, തദ്ദേശസ്വയം ഭരണ വകുപ്പുകള്‍ക്ക് കൈമാറിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധന പൂര്‍ത്തിയാകുന്നതോടെ ഉടമയുടെ പേര്, കാര്‍ഡിലുള്‍പ്പെട്ടവര്‍, വീട്ടുപേര്, ആധാര്‍-ഫോണ്‍ നമ്പറുകള്‍ അടങ്ങിയ വിവരങ്ങള്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സപ്ലൈ ഓഫീസ് മുഖേനെ റേഷന്‍ കാര്‍ഡ് പകര്‍പ്പിന്റെ പ്രിന്റ് എടുത്ത് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ നശിച്ച പ്രദേശത്തെ രണ്ട് റേഷന്‍ കടകളുടെ പ്രവര്‍ത്തനം മേപ്പാടിയില്‍ തന്നെ ആരംഭിച്ചു. സിവില്‍ സപ്ലൈസിന്റെ അവശ്യ സാധനങ്ങളുമായി ദുരന്ത പ്രദേശത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് തടസ്സം നേരിട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കാം. മേഖലയിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ മൊബൈല്‍ മാവേലി സ്റ്റോറുകളും സഞ്ചരിക്കുന്നുണ്ട്. അതത് മേഖലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതിന് അനുസൃതമായി സപ്ലൈകോ ഔട്ട്ലെറ്റുകളില്‍…

Read More

ഉരുൾ ദുരന്തത്തിൽ നോവായി മാറിയ വയനാട്ടിൽ നടൻ മോഹൻലാൽ ശനിയാഴ്ച എത്തും. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ആർമി ക്യാമ്പിലെത്തിയ ശേഷമാകും ദുരന്തഭൂമി സന്ദർശിക്കുക. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. മോഹൻലാൽ പങ്കുവെച്ച വെെകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. “വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തിൽ മുൻപന്തിയിൽ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങൾക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു .ഞങ്ങൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിൻ്റെ ശക്തി കാണിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു. ജയ് ഹിന്ദ്! ” മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു . അതെ സമയം…

Read More

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് വയനാട് ദുരന്തത്തിൽ ഒരാഴ്ച ഒരാഴ്‌ച മുന്നേ മുന്നറിയിപ്പ് നൽകിയതായി കേന്ദ്രം പ്രതികരിച്ചത് . കേരളം കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസും. കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്‌റാം രമേശാണ് അമിത് ഷായ്‌ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്. ‘കേന്ദ്ര സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയെന്ന അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമായി. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണ്’, ജയ്‌റാം രമേശ് വ്യക്തമാക്കി. അതെ സമയം അമിത് ഷായുടെ ഈ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. കേന്ദ്രകാലവാസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത് അപകടം നടന്ന ദിവസമായ ജൂലായ് 30-ന് രാവിലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. പ്രകൃതിക്ഷോഭ സാധ്യത സംബന്ധിച്ച്…

Read More

മേപ്പാടി: ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ ആ പ്രതീക്ഷയും അസ്തമിച്ചു. ദുരന്തഭൂമിയായ മുണ്ടക്കൈയിൽ ജീവന്‍റെ തുടിപ്പ് തേടിയുള്ള പരിശോധന വിഫലമായി . റഡാറിൽ ജീവന്‍റെ സാന്നിധ്യമുള്ള സിഗ്നലുകൾ ലഭിച്ചതോടെയാണ് പരിശോധന തുടർന്നത് . ആദ്യം രണ്ടു തവണ റഡാർ പരിശോധന നടത്തി മണ്ണു മാറ്റിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ വന്നതോടെ രക്ഷാദൗത്യം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരുന്നു. മൂന്നാമതും റഡാർ പരിശോധന നടത്തി. സിഗ്നലിൽ വീണ്ടും ജീവന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കൂടുതൽ യന്ത്രങ്ങൾ സ്ഥലത്തെത്തിച്ച് പരിശോധന നടത്തുന്നത്. ശ്വാസമിടിപ്പ് തേടി രാത്രിയിലും അത്യപൂർവ രക്ഷാദൗത്യമാണ് പ്രദേശത്ത് നടന്നത്. റഡാർ പരിശോധനയിൽ മണ്ണിനടിയിൽനിന്ന് ലഭിച്ച രണ്ടു സിഗ്നലുകളും ശക്തമായതിനാലാണ് പരിശോധന തുടരാൻ തീരുമാനിച്ചത്. മൂന്നു മീറ്റർ താഴ്ചയിൽനിന്നാണ് ശ്വാസമിടിപ്പിന്‍റെ സിഗ്നലുകൾ ലഭിച്ചത്. മനുഷ്യനോ, ജീവികളോ ആകാമെന്ന നിഗമനത്തിലായിരുന്നു ദൗത്യസംഘം. വീട്ടിലെ മൂന്നുപേരെ കാണാതായിട്ടുണ്ട്. തിരച്ചിലിനായി ഫ്ലഡ് ലൈറ്റുകളെല്ലാം സ്ഥലത്തെത്തിച്ചിരുന്നു. പ്രദേശത്തിന്‍റെ നിയന്ത്രണം പൂർണമായി സൈന്യം ഏറ്റെടുത്തു. ഒടുവിൽ റഡാർ സംഘം അതൊരു മനുഷ്യശ്വാസത്തിന്‍റെ സിഗ്നലല്ലെന്നും ജീവികളുടേതാകാമെന്നും ഉറപ്പിക്കുകയായിരുന്നു. ദുർഘടമേറിയ തിരച്ചിലിൽ…

Read More

മേപ്പാടി: വയനാട്ടിലെ ഉരുൾ ദുരന്തത്തിൽ മരണസംഖ്യ 339 ആയി. കാണാതായ 284 പേരെ കണ്ടെത്താനുണ്ട്. മരിച്ചവരിൽ 29 പേർ കുട്ടികളാണ്. ചാലിയാറിൽ നിന്ന് 172 മൃതദേഹങ്ങളാണ് സൈന്യം കണ്ടെത്തിയത്. 133 ശരീരഭാഗങ്ങളും തിരച്ചിലിൽ കണ്ടെത്തി. 140 മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇതുവരെ 119 മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. 207 മൃതദേഹങ്ങളുടെയും 134 ശരീരഭാഗങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. 62 മൃതദേഹങ്ങൾ ജില്ലാ ഭരണകൂടത്തിനും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങിയ 27 മൃതദേഹങ്ങൾ ബന്ധുക്കൾക്കും കൈമാറിയിട്ടുണ്ട്. എന്നാൽ തിരിച്ചറിഞ്ഞ 74 മൃതദേഹങ്ങളും തിരിച്ചറിയാത്ത ശരീരഭാഗങ്ങളും പൊതുശ്മശാനത്തിൽ സംസ്കരിക്കും. ദുരന്തത്തിൽപ്പെട്ട 273 പേരെയാണ് വിവിധ ആശുപത്രികളിൽ എത്തിച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ 84 പേർ ചികിത്സയിലുണ്ട്. 187 പേർ ആശുപത്രി വിട്ടു.അതെ സമയം പടവെട്ടിക്കുന്നിലെ രക്ഷാപ്രവർത്തനത്തിനിടെ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഒരു കുടുംബത്തിലെ നാലുപേരെ കണ്ടെത്തി. ഇതിനിടെ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ)…

Read More

കൽപ്പറ്റ : ഉരുൾ പൊട്ടൽ ദുരന്ത ഭൂമിയായ വയനാട്ടിൽ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിനം സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞു . രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് സൈന്യം കണ്ടെടുത്തത് . പടവെട്ടിക്കുന്ന് നിന്നാണ് തകർന്ന വീട്ടിൽ നാലുപേരെയും കണ്ടെത്തിയത്. പകുതി തകർന്ന വീട്ടിൽ ഒറ്റപ്പെട്ട് പോയവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടറിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. ഉരുൾപ്പൊട്ടലിൽ തകർന്ന് പോയ വീട്ടിൽ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു കുടുംബം. English Summary : Four members who had been trapped in the landslide for four days were rescued.

Read More