Subscribe to Updates
Get the latest creative news from FooBar about art, design and business.
Author: KL1Pr0gr3ss
പാരിസ്: പാരീസ് ഒളിമ്പിക്സിൽ ആദ്യ മെഡൽ നേടി ഇന്ത്യ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ മനു ഭാക്കർ വെങ്കലം നേടി രാജ്യത്തിൻറെ യശസ്സുയർത്തി .ഒളിമ്പിക് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമാണ് മനു ഭാക്കർ. ഹരിയാന സ്വദേശിയായ മനു ഒളിമ്പിക്സിന്‍റെ രണ്ടാം ദിനത്തിലാണ് ഇന്ത്യക്ക് മെഡൽ സമ്മാനിച്ചത്. ഫൈനലിൽ തുടക്കം മുതലെ മെഡല്‍ പൊസിഷനില്‍നിന്ന് പുറത്താവാതെയാണ് താരം ആർജ്ജവത്തോടെ മുന്നേറിയത്. ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു മനു . പിന്നാലെ കൊറിയന്‍ താരത്തിന്റെ കടുത്ത സമ്മർദ്ദം അതിജീവിച്ചാണ് താരം മെഡല്‍ ഉറപ്പിച്ചത്. “ഇന്ത്യക്ക് ഏറെ നാളായി ലഭിക്കേണ്ട മെഡലായിരുന്നു. രാജ്യം ഇതിലും കൂടുതൽ മെഡലുകൾ അർഹിക്കുന്നുണ്ട്. ഇത്തവണ സാധ്യമായത്രയും മെഡലുകൾ നേടാൻ കാത്തിരിക്കുകയാണ്. ഞാൻ ഒരുപാട് പരിശ്രമിച്ചു. അവസാന ഷോട്ട് വരെ എല്ലാ ഊർജവും ഉപയോഗിച്ച് പോരാടി. വെങ്കലമാണ് ലഭിച്ചത്. “അടുത്ത തവണ ശ്രമിക്കാമെന്നും മനു പറഞ്ഞു. 221.7 പോയന്‍റ് നേടിയാണ് താരം…
ആനന്ദ് അംബാനിയുടെ കെയർടേക്കറായി കരിയർ ആരംഭിച്ച ലളിത ഡിസിൽവ കരീന – സെയ്ഫ് അലിഖാൻ താരദമ്പതികളുടെ മകൻ തൈമൂർ അലിഖാനൊപ്പം സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട് .ലളിത തൈമൂറിന്റെ നാനിയായിട്ടാണ് അറിയപ്പെടുന്നത്. എന്നാൽ സെലിബ്രിറ്റിപീഡിയാട്രിക് നഴ്‌സായ ലളിത ഡിസിൽവയുടെ മാസശമ്പളം രണ്ട് ലക്ഷത്തിന് മുകളിലാണെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാലിപ്പോഴിതാ സത്യം വെളിപ്പെടുത്തുകയാണ് ബോളിവുഡിലെ ‘സെലിബ്രിറ്റി നാനി’ യായ ലളിത ഡിസിൽവ. ബോളിവുഡ് താര ദമ്പതികളായ കരീനക്കും സെയ്ഫിനും വീട്ടിലെ ജീവനക്കാരോടുള്ള സമീപനത്തെക്കുറിച്ചും അഭിമുഖത്തിൽ ‘നാനി ‘ വെളിപ്പെടുത്തുന്നു . പ്രതി മാസം രണ്ടര ലക്ഷം രൂപ പ്രതിഫലമോ! ?ഇത് തെറ്റായ വിവരമാണ്.ശമ്പളത്തെക്കുറിച്ച് പ്രചരിക്കുന്നത് കിംവദന്തികളാണെന്നും ലളിത പറയുന്നു . “കരീനയും സെയ്ഫും വീട്ടിലെ ജീവനക്കാരോട് വളരെ ബഹുമാനത്തോടെയാണ് പെരുമാറുന്നത്. അവർ വളരെ ലളിത ജീവിതം നയിക്കുന്നവരാണ് . ആ വീട്ടിൽ എല്ലാവരും ഒരേ ഭക്ഷണമാണ് കഴിക്കുന്നത്. കുടുംബാംഗങ്ങൾക്ക് എന്താണോ പാകം ചെയ്യുന്നത് അതുതന്നെയാണ് സ്റ്റാഫും കഴിക്കുന്നത്. അല്ലാതെ ജീവനക്കാർക്ക് പ്രത്യേകം ഭക്ഷണമൊന്നുമില്ല.…
അലിഗഡ്: ഒരു വനിതാ അധ്യാപിക ക്ലാസ് മുറിക്കുള്ളിൽ പായ വിരിച്ച് ഉറങ്ങുമ്പോൾ ക്യാമറയിൽ കുടുങ്ങി. ഉത്തർപ്രദേശിലെ അലിഗഢിലാണ് ലജ്ജിപ്പിക്കുന്ന സംഭവം.സ്‌കൂളിലെ പ്രൈമറി വിഭാഗത്തിൽപ്പെട്ട അധ്യാപിക സ്‌കൂൾ സമയത്ത് ക്ലാസ് മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്നു. നാണംകെട്ട സംഭവം ക്യാമറയിൽ പതിഞ്ഞതോടെ സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അലിഗഢിലെ ധനിപൂർ ബ്ലോക്കിലെ ഗോകുൽപൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ചൂടിൽ നിന്ന് ആശ്വാസം നേടാൻ അധ്യാപിക മയങ്ങുന്നതും വിദ്യാർഥികൾ വിശറി ഉപയോഗിച്ച് വീശിക്കൊടുക്കുന്നതും വീഡിയോയിൽ കാണാം. ഒന്നിന് പുറകെ ഒന്നായി കുഞ്ഞുങ്ങൾ കൈയിൽ പിടിച്ച വിശറി ഉപയോഗിച്ച് ടീച്ചർക്ക് വീശിക്കൊടുക്കുന്നു . കുട്ടികളിലൊരാൾ ടീച്ചറുടെ തലയ്ക്ക് സമീപം ഇരിക്കുന്നതായി കാണാം. ഉത്തർപ്രദേശിലെ മോശം വിദ്യാഭ്യാസ സമ്പ്രദായത്തെ തുറന്നുകാട്ടുന്ന വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിച്ചതോടെ കുട്ടികളുടെ രക്ഷിതാക്കൾ സമ്മർദ്ദത്തിലാണ് . जब शिक्षक ही ऐसे होंगे तो शिक्षण कैसा होगा,भयंकर गर्मी से निजात पाने को मासूमों से हवा कराती मास्टरनी…
ലോക്കൽ ട്രെയിനിലെ സ്കേറ്റിംഗ് സ്റ്റണ്ടിൻ്റെ പേരിൽ വൈറലായ മുംബൈ ടീനേജർ ഫർഹത്ത് അസം ഷെയ്ഖിന്റെ മറ്റൊരു വാർത്തയാണ് വൈറലാകുന്നത് . ട്രയിനിലെ രണ്ടാമത്തെ ശ്രമം പരാജയപ്പെട്ടതിനാൽ ഷെയ്ഖിന്റെ ഇടത് കൈയും കാലും നഷ്ടപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു. ജൂലായ് ആദ്യം ഷെയ്‌ഖിന്റെ സ്റ്റണ്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തിരയുകയായിരുന്നു. ഏപ്രിൽ 14ന് മസ്ജിദ് റെയിൽവേ സ്റ്റേഷനിൽ മറ്റൊരു സ്റ്റണ്ടിന് ശ്രമിക്കുന്നതിനിടെയാണ് ഷെയ്ഖിന് കൈയും കാലും നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ജൂലൈ 14 ന് വൈറലായ വീഡിയോ മാർച്ച് 7 ന് സെവ്രി സ്റ്റേഷനിൽ വെച്ച് തൻ്റെ സുഹൃത്ത് റെക്കോർഡുചെയ്‌തതാണെന്ന് ഷെയ്ഖ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടർന്ന് വൈറലാകാൻ വേണ്ടി സ്റ്റണ്ട് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു.അതെ സമയം, മാർച്ച് ഏഴിന് ഇയാൾ നടത്തിയ സ്റ്റണ്ടിനെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ആർപിഎഫ് ഉദ്യോഗസ്ഥർ ഇയാളെ മറ്റൊരു സംഭവത്തിൽ കയ്യും കാലും നഷ്ടപ്പെട്ട നിലയിൽ…
വാഷിംഗ്ടൺ: നിയമാനുസൃതമായി അമേരിക്കയിൽ കുടിയേറിയ ഇന്ത്യൻ പൗരന്മാരുടെ മക്കൾ നാടുകടത്തൽ ഭീഷണിയിൽ. ഭൂരിഭാഗം പേരും മാതാപിതാക്കളോടൊപ്പം ചെറുപ്പത്തിൽ തന്നെ യു.എസിൽ കുടിയേറിയവരാണ് .അവരാണ് ഇപ്പോൾ രാജ്യത്തേക്ക് തിരിച്ച് നാടുകടത്തപ്പെടുന്ന അവസ്ഥയിൽ എത്തിനിൽക്കുന്നത്. താൽക്കാലിക തൊഴിൽ വിസയിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയ ഇവർക്ക് 21 വയസ്സ് വരെയാണ് രാജ്യത്ത് തുടരാനാവുക. യുഎസിൽ നിയമാനുസൃത കുടിയേറ്റക്കാരുടെ മക്കളായി ഏകദേശം 2,50,000 പേരുണ്ട് എന്നാണ് റിപ്പോർട്ട്. അവരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. ചെറുപ്പത്തിൽ യു.എസിൽ എത്തിയ ഇവരുടെ ആശ്രിത പദവി 21 വയസ്സ് തികഞ്ഞാൻ നഷ്ടപ്പെടും. ഈ നിയമപ്രകാരം അതിനു ശേഷം ഇവർക്ക് രാജ്യത്ത് തുടരാൻ അനുവാദമില്ല . അതെ സമയം ,1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാർ നിലവിൽ ഗ്രീൻ കാർഡിനായി കാത്തിരിക്കുകയാണ്. എന്നാൽ ‘ഡോക്യുമെൻറഡ് ഡ്രീമേഴ്സ്’ എന്ന ഈ വിഭാഗത്തെ സഹായിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് റിപ്പബ്ലിക്കൻമാർ വിലങ്ങിടുകയാണെന്ന് വൈറ്റ് ഹൗസ് ആരോപണം ഉയർത്തുന്നു .അതേസമയം, നിയമനിർമ്മാതാക്കളും അഭിഭാഷക ഗ്രൂപ്പുകളും ഇക്കൂട്ടരെ സംരക്ഷിക്കാൻ നടപടിയെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഈ വിഭാഗത്തെ…
ചെന്നൈ: പൊതിച്ചോറിൽ അച്ചാർ നൽകാതിരുന്നതിന് റസ്‌റ്ററന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായിനൽകേണ്ടിവന്നത് കനത്ത തുക . 80 രൂപയുടെ 25 ഊണ് പാഴ്‌സൽ വാങ്ങിയ വ്യക്തിക്ക് 35,000 രൂപ നഷ്ടപരിഹാരംനൽകാനാണ് ഉപഭോക്തൃ തർക്കപരിഹാരഫോറം ഉത്തരവിട്ടത്. തമിഴ്‌നാട് വില്ലുപുരത്തുള്ള റസ്‌റ്ററന്റിൽനിന്ന് രണ്ട് വർഷംമുമ്പ് (2022 ൽ ) പാഴ്‌സൽ വാങ്ങിയ ആരോഗ്യസാമിയുടെ പരാതിയെ തുടർന്നാണ് നടപടി. ബന്ധുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് ആരോഗ്യസാമി വില്ലുപുരം ബസ് സ്റ്റാൻഡിന് സമീപമുള്ള റസ്റ്ററന്റിൽനിന്ന് 2022 നവംബർ 27-ന് 25 പൊതിച്ചോർ വാങ്ങിയത്. ഇതിൽ അച്ചാറുണ്ടായിരുന്നു. അടുത്ത ദിവസവും ഇതേ റസ്‌റ്ററന്റിൽനിന്ന് 25 ഊണ് തന്നെ വാങ്ങി. എന്നാൽ ഇതിൽ അച്ചാറുണ്ടായിരുന്നില്ല. ഇതേകുറിച്ച് ചോദിച്ചപ്പോൾ തർക്കമായി. രസീത് ചോദിച്ചപ്പോൾ താൽക്കാലിക കടലാസിലാണ് എഴുതി നൽകിയത്. അതെ സമയം , ഒരു ഊണിന്റെ അച്ചാറിന് ഒരു രൂപ എന്ന കണക്കിൽ 25 രൂപ തനിക്ക് തിരിച്ചു നൽകണമെന്ന് ആരോഗ്യസാമി കടയുടമയോടാവശ്യപ്പെട്ടു. എന്നാൽ ഉടമ ആവശ്യം നിരസിച്ചതിനെ തുടർന്ന് ആരോഗ്യസാമി വില്ലു പുരം ജില്ലാ ഉപഭോക്തൃ…
കൊച്ചി: ഷൂട്ടിങിനിടെയുണ്ടായ കാറപകടത്തിൽ അഞ്ചു പേര്‍ക്ക് പരുക്ക്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും നേരിയ പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ ഏകദേശം 2 മണിക്കാണ് കൊച്ചി നഗരമധ്യത്തിൽ അപകടം നടന്നത് . അതെ സമയം വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. അർജുൻ അശോകനെ നായകനാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാറോടിച്ചത് സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം നഗരത്തിലെ സ്വകാര്യ…
തിരുവനന്തപുരം: കേരളത്തിൽ നിന്നും വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ . ‘സ്റ്റഡി ഇൻ കേരള ‘പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതി നി൪ദേശം അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് . കുടിയേറുന്ന കേരളത്തിലെ വിദ്യാ൪ത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിര്‍ത്തുക, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാ൪ത്ഥികളെ ആക൪ഷിക്കുക, വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, ഡിമാന്‍റുള്ള കോഴ്സുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുക, ഹ്രസ്വകാല കോഴ്സുകള്‍ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും ‘സ്റ്റഡി ഇനി കേരള’യിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് . പ്രതിവർഷം കേരളത്തില്‍ നിന്ന് പ്ലസ് ടു കഴിയുന്നതോടെ ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് വിദേശത്തേക്ക് പഠനത്തിനായി പോകുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി . English Summary : ‘Study in Kerala Project’; Govt to prevent migration of students
പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ മേഖലാ തല അദാലത്ത് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഫയൽ അദാലത്തിന് തുടക്കം കുറിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള ഫയലുകൾ ഒഴികെയുള്ള മുഴുവൻ ഫയലുകളും തീർപ്പാക്കാനാണ് ശ്രമം. ഈ അദാലത്തിൽ പരിഹരിക്കാൻ കഴിയാത്ത ഫയലുകൾ തീർപ്പാക്കാൻ തിരുവനന്തപുരത്ത് സംസ്ഥാനതല അദാലത്തും സംഘടിപ്പിക്കും. ഒരു വർഷം മുതൽ പത്തു വർഷം വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടേതടക്കം നിരവധി പ്രശ്നങ്ങളുണ്ട്. ഫയലുകൾ വെച്ചു താമസിപ്പിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ പതിവാണ്. ഇത് ഒരു രോഗലക്ഷണമായി വേണം കാണാൻ. ഇതിനുള്ള ചികിത്സ കൂട്ടായി നൽകുന്നതിനാണ് എല്ലാവരെയും ചേർത്ത് അദാലത്ത് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവും അദാലത്തിൽ പങ്കെടുത്തു. തൃശൂർ ഇരിങ്ങാലക്കുട രൂപതാ വിദ്യാഭ്യാസ ഏജൻസിക്ക് കീഴിൽ കഴിഞ്ഞ 2012 മുതൽ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്തു വന്നിരുന്ന 105 യുപി സ്കൂൾ ടീച്ചർമാരുടെ…
‘എനിക്കിഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത് ‘; വിമർശകരെ വായടപ്പിച്ച് അമല പോൾ
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന സമൂഹ മാധ്യമങ്ങളുടെ വിമർശനത്തിന് മറുപടിയുമായി നടി അമല പോൾ. തനിക്കിഷ്ടമുള്ള വസ്ത്രമാണ് ധരിച്ചതെന്നും വസ്ത്രത്തിനല്ല പ്രശ്നമെന്നും അത് കാമറയിൽ ഷൂട്ട് ചെയ്ത വിധമാണ് അനുചിതമായതെന്നുമാണ് അമല പ്രതികരിച്ചത് . ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ലെന്നും പക്ഷേ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടതെന്ന് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും അമല തുറന്നടിച്ചു . ‘ ലെവൽ ക്രോസ് ‘സിനിമയുടെ പ്രസ് മീറ്റിനിടെയാണ് താരം പ്രതികരിച്ചത് . “എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്, ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ കരുതുന്നില്ല. ചിലപ്പോൾ അത് കാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, സ്റ്റേജിലുള്ള വിദ്യാർഥികൾക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല.അമല പറയുന്നു . View this post on Instagram A post shared by Amala Paul (@amalapaul) പക്ഷേ തന്റെ വിഡിയോ എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള…